2016 എന്‍.വൈ.എം.എസ്.സിക്ക് നവ നേതൃത്വം

08:52am 3/4/2016

ജോയിച്ചന്‍ പുതുക്കുളം
NYMSC_pic2
ഷിക്കാഗോ: എന്‍.വൈ.എം.എസ്.സിയുടെ 2016-ലേക്കുള്ള പുതിയ നേതൃത്വത്തിന് തുടക്കമായി. ടേസ്റ്റ് ഓഫ് കൊച്ചിനില്‍ വെച്ചു നടന്ന വാര്‍ഷിക ജനറല്‍ബോഡിയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എല്ലാ അംഗങ്ങളും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റണമെന്നു പ്രസിഡന്റ് ഈപ്പന്‍ ചാക്കോ ഉത്‌ബോധിപ്പിച്ചു.

സാക് മത്തായി എല്ലാ അംഗങ്ങള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു. 2016 പുതിയ സാരഥികളുടെ പേരുവിവരം ചുവടെ:

ഈപ്പന്‍ ചാക്കോ (പ്രസിഡന്റ്), സക്കറിയ മത്തായി (സെക്രട്ടറി), റെജി ജോര്‍ജ്, സജി തോമസ്, രാജു പറമ്പില്‍ (വൈസ് പ്രസിഡന്റുമാര്‍), രഘു നൈനാന്‍ (ജോയിന്റ് സെക്രട്ടറി), വര്‍ഗീസ് ജോണ്‍ (ട്രഷറര്‍), മാത്യു ചാരുവള്ളില്‍ (ഓഡിറ്റര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി സോണി പോള്‍, മാത്യു ജോഷ്വാ, റോബി വര്‍ഗീസ്, സിംഗ് ആര്‍ നായര്‍, അലക്‌സ് ഉമ്മന്‍ എന്നിവരേയും തെരഞ്ഞെടുത്തു.