2016 എന്‍.വൈ.എം.സി സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ വിജയികള്‍

11:31am 28/6/2016
Newsimg1_34554482
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ഭാഗമായ എന്‍.വൈ സ്മാഷേഴ്‌സിന്റെ അഞ്ചാമത് ബാഡ്മിന്റണ്‍ ഫൈനല്‍ അത്യന്തം വാശിയേറിയ മത്സരങ്ങളോടെ പര്യവസാനിച്ചു. മലയാളികള്‍ മാത്രം ഉള്‍പ്പെടുന്ന ഈ ടൂര്‍ണമെന്റ് ഈസ്റ്റ് കോസ്റ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായി അറിയപ്പെടുന്നു.

ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ടൊറന്റോ, ഡാലസ്, ചിക്കാഗോ, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, വിര്‍ജീനിയ എന്നിവടങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ കാണുവാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. ആര്‍ ആന്‍ഡ് ടി പ്രൊഡക്ഷന്‍സ് സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫി വിര്‍ജീനിയയില്‍ നിന്നുള്ള അനൂപ് & കൃഷ്ണന്‍ സഖ്യം, ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ജോയല്‍ & നവീന്‍ ടീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. ചിക്കാഗോയില്‍ നിന്നുള്ള ജെറി & ജിമ്മി ടീം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.

വിവിധ സ്റ്റേറ്റുകളില്‍ നിന്നുവന്ന ടീമുകള്‍ക്ക് ബാഡ്മിന്റന്‍ കോര്‍ഡിനേറ്റര്‍ സോണി പോള്‍ നന്ദി പ്രകാശിപ്പിച്ചു. എന്‍.വൈ.എം.സി കമ്മിറ്റി അംഗങ്ങള്‍ക്കുവേണ്ടി സെക്രട്ടറി സ്കറിയാ മത്തായി സ്വാഗതം അറിയിച്ചു.