2016 ഫിബാ കോണ്‍ഫ്രന്‍സ് കാനഡയില്‍ ഓഗസ്റ്റ് 10 മുതല്‍ 14 വരെ

10:10am 4/4/2016

പി.പി.ചെറിയാന്‍
unnamed (1)
ഒന്റാറിയ(കാനഡ): ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ബ്രദറണ്‍ ഫാമിലീസ് ഓഫ് നോര്‍ത്ത് അമേരിക്കായുടെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് ഫീബാ കോണ്‍ഫ്രന്‍സ് ഫാമില്‍ട്ടണ്‍ ഒന്റോറിയായില്‍ വച്ചു 2016 ആഗസ്റ്റ് 10 മുതല്‍ 14വരെ നടത്തപ്പെടും.

‘ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സില്‍ അവനില്‍ വസിക്കുന്നു എന്നു പരയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു’ എന്ന വിഷയമായിരിക്കും പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുക.
റോഡ് ഡ്യൂബെറി, ഡോ.സ്റ്റീവ് െ്രെപസ്, ജിം കോംറ്റ്, പി.ജൊ.ജെയിംസ്, ജോണ്‍ പി. തോമസ്, ജെസ്സി ജന്റയ്ല്‍, സജീവ് വര്‍ഗീസ് തുടങ്ങിയ പ്രഗല്‍ഭ വേദപണ്ഡിതന്മാരാണ് കോണ്‍ഫ്രന്‍സില്‍ വചന പ്രഘോഷണം നിര്‍വഹിക്കുന്നത്.

ഒന്റോറിയെ, അന്‍കാസ്റ്റര്‍ റിഡീമര്‍ യൂണിവേഴ്‌സിററി കോളേജിലാണ് കോണ്‍ഫ്രന്‍സിന് വേദിയൊരുക്കിയിരിക്കുന്നത്.

പതിമൂന്നാമത് കോണ്‍ഫ്രന്‍സില്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേക യോഗങ്ങള്‍ ക്രമീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റജിസ്‌ട്രേഷന്‍ തുടങ്ങിയ വിവരങ്ങള്‍ 905 518 7472 ഫോണ്‍ നമ്പറില്‍ നിന്നും, , Fiba@fibama.com എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും