ഹൈക്കോടതി വളപ്പിൽ ഒരാൾ ജീവനൊടുക്കി.

05:26 pm 30/3/2017 കൊച്ചി: ഹൈക്കോടതി വളപ്പിൽ ഒരാൾ ജീവനൊടുക്കി. കൊല്ലം സ്വദേശിയായ കെ.എം. ജോണ്‍സൻ (78) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ എട്ടാം നിലയിൽനിന്ന് ചാടുകയായിരുന്നു. ഇയാൾ അദാലത്തിനെത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം:നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍.

05:24pm 30/3/2017 ന്യൂഡല്‍ഹി: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍. എൽ.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സെന്‍കുമാറിന്‍റെ അഭിഭാഷകന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സെന്‍കുമാറിനെ സ്ഥാനം മാറ്റിയ സര്‍ക്കാര്‍ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി ഉയര്‍ത്തിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ടി.പി.സെന്‍കുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.രാഷ്ട്രീയവിരോധമാണ് സ്ഥാനമാറ്റത്തിന് കാരണമെന്നാണ് സെന്‍കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന Read more about പുറ്റിങ്ങല്‍ വെടിക്കെട്ടപകടം:നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍.[…]

സന്യാസ ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ലാമ സുഹൃത്തിനെ വിവാഹം ചെയ്യത്.

05:21 pm 30/3/ 2017 ന്യൂഡൽഹി: ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കാൻ സന്യാസ ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ലാമ. കർമപ ലാമയായി അവതരിച്ചതെന്ന് അവകാശപ്പെട്ട തയെ ദോർജെ(33) ആണ് ബുദ്ധമതത്തിലെ ഉന്നതസ്ഥാനം വിവാഹ ജീവിതത്തിനു വേണ്ടി ഉപേക്ഷിച്ചത്.മാർച്ച് 25ന് സ്വകാര്യ ചടങ്ങിൽ വച്ച് വിവാഹിതനായെന്ന് ദോർജെ പറയുന്നു. വിവാഹം കഴിക്കാനുള്ള എെൻറ തീരുമാനം എനിക്ക് മാത്രമല്ല, എെൻറ വംശത്തിനു കൂടെ ഗുണകരമാകുമെന്നാണ് കരുതുന്നത്. എെൻറ ഹൃദയംതൊട്ട വികാരമാണിത്. ദോർജെയുടെ ഭാര്യ 36കാരിയായ റിൻചെൻ യാങ്സോം ആണ്. ഭൂട്ടാനിൽ Read more about സന്യാസ ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ലാമ സുഹൃത്തിനെ വിവാഹം ചെയ്യത്.[…]

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.

05:19 pm 30/3/2017 ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഗായത്രിയും, ബൈക്ക് യാത്രികനായ കൊല്ലം സ്വദേശിയുമാണ് മരിച്ചത്.

തനിക്കെതിരേ ഗൂഢാലോചന നടന്നതായി സർക്കാരും മുന്നണിയും സംശയിക്കുന്നതായി എ.കെ. ശശീന്ദ്രൻ.

05:17 pm 30/3/2017 കോഴിക്കോട്: ഫോണ്‍വിളി വിവാദത്തിൽ തനിക്കെതിരേ ഗൂഢാലോചന നടന്നതായി സർക്കാരും മുന്നണിയും സംശയിക്കുന്നതായി എ.കെ. ശശീന്ദ്രൻ. പരാതിയുമായി സമീപിച്ച ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ജുഡീഷ്യൽ അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. തന്‍റെ വാക്കും പ്രവൃത്തിയും അന്വേഷണത്തെ ബാധിക്കരുതെന്നു കരുതിയാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു.

11:41 am 30/3/2017 കോൽക്കത്ത: നഗരത്തിലെ ഗോൾഡൻ പാർക്ക് ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു. ആറ് പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 2.55ന് ആയിരുന്നു സംഭവം. പരിക്കേറ്റവരെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ അടുക്കളയിലാണ് തീ ആദ്യം കണ്ടത്. 31 പേരെ ഹോട്ടലിൽനിന്നു രക്ഷപ്പെടുത്തിയതായി അഗ്നിശമനസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. അപകടകാരണം അറിവായിട്ടില്ല. ഫോറൻസിക് പരിശോധനകൾക്കുശേഷമേ അപകട കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു. –

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷന് പുതിയ പാരീഷ് കൗണ്‍സില്‍

11:40 am 30/3/2017 കണക്ടിക്കട്ട്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷനിലെ 2017- 18 വര്‍ഷത്തേക്കുള്ള പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. ഇടവകയിലെ 7 വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 7 പ്രതിനിധികള്‍, സണ്‍ഡേ സ്കൂള്‍, മെന്‍സ് ഫോറം, വിമന്‍സ് ഫോറം എന്നിവയുടെ കോര്‍ഡിനേറ്റര്‍മാര്‍, യുവജനങ്ങള്‍ ഉള്‍പ്പടെ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെടുന്ന 14 അംഗ കമ്മിറ്റിയാണ് പാരീഷ് കൗണ്‍സില്‍. അരുണ്‍ ജോസ്, ജോബി അഗസ്റ്റിന്‍ എന്നിവര്‍ കൈക്കാരന്മാരും, 7 Read more about ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷന് പുതിയ പാരീഷ് കൗണ്‍സില്‍[…]

തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു

11:37 am 30/3/2017 – പി. പി. ചെറിയാന്‍ വാളകം: സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വാഗ്മിയും ദൈവവചന പണ്ഡിതനും, വ്യാഖ്യാതാവുമായ തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു. ബ്രദരണ്‍ സഭാംഗമാണ്. 82 വയസ്സായിരുന്നു. ചില വര്‍ഷങ്ങളായി രോഗാതുരനായി കഴിഞ്ഞിരുന്ന കൃഷ്ണന്‍ കുട്ടി മാര്‍ച്ച് 30 രാവിലെ 8. 30 നാണ് അന്തരിച്ചത്. അമേരിക്കയില്‍ നിരവധി പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള കൃഷ്ണന്‍ കുട്ടിക്ക് വലിയൊരു സുഹൃദ് വലയമാണ് ഇവിടെയുള്ളത്. ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്നും െ്രെകസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന Read more about തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു[…]

ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാൻക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

11:30 am 30/3/2017 വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാൻക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാൻകയുടെ നിയമനം. ഇവാൻകയ്ക്ക് വൈറ്റ് ഹൗസിൽ നേരത്തേ ഓഫീസ് അനുവദിച്ചിരുന്നു. സർക്കാരിന്‍റെ ഒൗദ്യോഗിക പദവികൾ വഹിക്കുന്നവർക്കും ജീവനക്കാർക്കുമാണു സാധാരണയായി വൈറ്റ് ഹൗസിൽ ഓഫീസ് അനുവദിക്കാറുള്ളത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ജർമൻ ചാൻസലർ ആംഗല മെർക്കലും വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇവാൻകയും സന്നിഹിതയായിരുന്നു. യുഎസ് എക്സിക്യുട്ടീവ് Read more about ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാൻക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.[…]

നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്

11:27 am 30/3/2017 – പി.ഡി ജോര്‍ജ് നടവയല്‍ ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ (നിന്‍പ) ഔപചാരിക ഉദ്ഘാടനസമ്മേളനം ഏപ്രില്‍ 29ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ന്യൂയോര്‍ക്കിലെ റോയല്‍ പാലസ് ഇന്‍ഡ്യന്‍ ഓഡിറ്റോറിയത്തില്‍. എന്‍ ഐ എന്‍ പി ഏ ഏ പ്രസിഡന്റ് ഡോ. ആനി പോള്‍, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, വൈസ് പ്രസിഡന്റ് ഗ്രേസ് മാണി, സെക്രട്ടറി ഡോ. അനു വര്‍ഗീസ്, ട്രഷറാര്‍ പ്രസന്നാ Read more about നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്[…]