സഹോദരിയുടെ വീട്ടില്‍നിന്ന്​ സ്വര്‍ണവും പണവും മോഷ്​ടിച്ച കേസിൽ സഹോദരനും സുഹൃത്തും അറസ്​റ്റിൽ.

07:39 am 5/6/2017 വണ്ടൂര്‍: എടവണ്ണ ശാന്തിനഗര്‍ കുറുപറമ്മേല്‍ റാഷിദ് (22), സുഹൃത്ത്​ കളരിക്കല്‍ രോഹിത്ത് (20) എന്നിവരാണ് വണ്ടൂര്‍ പൊലീസി​​െൻറ പിടിയിലായത്. ശനിയാഴ്ച പകലാണ് എറിയാട് പള്ളിപ്പടിയിലെ കുറുപറമ്മേല്‍ ഷമീറയുടെ വീട്ടില്‍ മോഷണം നടന്നത്. സ്‌​ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വാതിലും അലമാരയും കുത്തിത്തുറന്ന്​ രണ്ടര പവന്‍ സ്വർണവും 14,000ത്തോളം രൂപയുമാണ് മോഷ്​ടിച്ചത്. ഷമീറക്ക്​ പുറമെ മാതാവും മക്കളുമാണ് വീട്ടില്‍ താമസം. സംഭവ ദിവസം ഷമീറ ജോലിക്ക് പോയിരുന്നു. മാതാവിനെ റാഷിദ്​ സഹോദര​​െൻറ കുട്ടിയെ കാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു Read more about സഹോദരിയുടെ വീട്ടില്‍നിന്ന്​ സ്വര്‍ണവും പണവും മോഷ്​ടിച്ച കേസിൽ സഹോദരനും സുഹൃത്തും അറസ്​റ്റിൽ.[…]

ഇൗ വർഷത്തെ ഇസ്​ലാമിക വ്യക്​തിത്വ പുരസ്​കാരം സൽമാൻ ബിൻ അബ്​ദുൽ അസീസിന്

07:38 am 5/6/2017 ദുബൈ: ഇൗ വർഷത്തെ ഇസ്​ലാമിക വ്യക്​തിത്വ പുരസ്​കാരം പരിശുദ്ധ ഹറമുകളുടെ സൂക്ഷിപ്പുകാരനായ സൗദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്​ദുൽ അസീസിന്​. ഇസ്​ലാമിനും ലോക മുസ്​ലിം സമൂഹത്തിനും നൽകി വരുന്ന സേവനങ്ങൾക്ക്​ ദുബൈ അന്താരാഷ്​ട്ര ഹോളി ഖുർആൻ അവാർഡ്​ സംഘാടക സമിതിയാണ്​ പുരസ്​കാരം ഏർപ്പെടുത്തിയത്​. ആയാസ രഹിതമായി കർമങ്ങൾ നിർവഹിക്കാൻ ഹജ്ജ്​^ഉംറ തീർഥാടകർക്ക്​ ഒരുക്കിയ സൗകര്യങ്ങളും പരിശുദ്ധ ഗേഹങ്ങളിലെ സന്ദർശകർക്ക്​ അളവറ്റ സേവനങ്ങളും നൽകുന്ന ​ സൽമാൻ രാജാവിന്​ അർഹിക്കുന്ന അംഗീകാരമാണിതെന്ന്​ അവാർഡ്​ സമിതി Read more about ഇൗ വർഷത്തെ ഇസ്​ലാമിക വ്യക്​തിത്വ പുരസ്​കാരം സൽമാൻ ബിൻ അബ്​ദുൽ അസീസിന്[…]

സെ​ൻ​കു​മാ​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഒ​ടു​വി​ൽ ഒ​രേ വേ​ദി​യി​ലെ​ത്തി

7:36 am 5/6/2017 ക​ൽ​പ​റ്റ: സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ഡോ. ​ടി.​പി. സെ​ൻ​കു​മാ​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഒ​ടു​വി​ൽ ഒ​രേ വേ​ദി​യി​ലെ​ത്തി. വ​യ​നാ​ട് ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങാ​ണ് ഇ​രു​വ​ർ​ക്കു​മി​ട​യി​ലെ മ​ഞ്ഞു​രു​ക​ലി​ന് വേ​ദി​യാ​യ​ത്. നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ പൊ​ലീ​സ് മേ​ധാ​വി​യാ​യി തി​രി​ച്ചെ​ത്തി​യ​ശേ​ഷം ടി.​പി. സെ​ൻ​കു​മാ​റു​മാ​യി ഇ​തു​വ​രെ മു​ഖ്യ​മ​ന്ത്രി വേ​ദി പ​ങ്കി​ട്ടി​രു​ന്നി​ല്ല. ഇ​രു​വ​രും ഒ​രു​മി​ച്ച്​ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന പൊ​ലീ​സ് സേ​ന​യി​ലേ​ക്കു​ള്ള 28 ബി ​ബാ​ച്ച് എ​സ്.​ഐ​മാ​രു​ടെ പാ​സി​ങ് ഒൗ​ട്ട്​ പ​രേ​ഡ്​ വൈ​കു​ന്നു​വെ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മം റി​പ്പോ​ർ​ട്ട് Read more about സെ​ൻ​കു​മാ​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഒ​ടു​വി​ൽ ഒ​രേ വേ​ദി​യി​ലെ​ത്തി[…]

സൗത്ത് ഫ്‌ളോറിഡ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം

07:35 am 5/6/2017 മിയാമി: 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം ജൂണ്‍ 9,10,11 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫോര്‍ട്ട് ലോഡര്‍ഡെയിലിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തില്‍ വെച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7.30 വരെ നടത്തപ്പെടുന്നു. ആദ്യ നൂറ്റാണ്ട് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതും, സഭ ഔദ്യോഗികമായി അംഗീകരിച്ചതുമായ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ദിവ്യകാരുണ്യത്തില്‍ ആഴമായ വിശ്വാസവും ഭക്തിയും വര്‍ധിപ്പിക്കുവാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്ന് വികാരി ഫാ. സുനി Read more about സൗത്ത് ഫ്‌ളോറിഡ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം[…]

കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം

07:34 am 5/6/2017 ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം.​ബ​ന്ദി​പ്പോ​ര​യി​ലെ സു​ന്പാ​ൽ മേ​ഖ​ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ചാവേർ ആക്രമണത്തിന് തയാറായി എത്തിയ നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. സി​ആ​ർ​പി​എ​ഫ് 45-ാം ബ​റ്റാ​ലി​യന്‍റെ ക്യാ​ന്പി​നു നേരെയാണ് ഭീകരർ ആക്രമണം ന‌ടത്തിയത്. ഭീകരർക്കെതിരെയുള്ള പോ​രാ​ട്ടം പ​ത്തു മി​നി​റ്റോ​ളം നീ​ണ്ടു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ‌‌‌ഭീകരരിൽനിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. ഗ്രനേഡുകൾ, എകെ 47 തോക്കുകൾ, തുടങ്ങിയവയാണ് പിടി‌ച്ചെടുത്തത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശം സൈന്യം Read more about കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം[…]

ല​ണ്ട​ൻ ഭീ​കരാക്രമണ​ത്തി​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു.

7:32 am 5/6/2017 ല​ണ്ട​ൻ: ഐ​എ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ അ​മ​ഖ് ആ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ഭീകരാക്രമണത്തിൽ ഏ​​​​​ഴു പേ​​​​​രെ കൊ​​​​​ല​​​​​പ്പെടുകയും 48 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോ​​​​​ട​​​​​ക​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ദേ​​​​​ഹ​​​​​ത്തു​​​​​ണ്ടെ​​​​​ന്നു ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഭീ​​​​​ക​​​​​ര​​​​​ർ ല​​​​​ണ്ട​​​​​ൻ ബ്രി​​​​​ഡ്ജി​​​​​ൽ ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലേ​​​​​ക്ക് വാ​​​​​ൻ ഓ​​​​​ടി​​​​​ച്ചു ക​​​​​യ​​​​​റ്റി​​​​​യും തൊ​​​ട്ട​​​ടു​​​ത്ത മാ​​​ർ​​​ക്ക​​​റ്റിൽ ​​​കടന്ന് കു​​​ത്തി​​​വീ​​​ഴ്ത്തുക​​​യും ആ‍യിരുന്നു. പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി പ​​​​​ത്തു​​​​​മ​​​​​ണി​​​​​യോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ദാ​​​​​രു​​​​​ണ​​​​​സം​​​​​ഭ​​​​​വം. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 12 പേ​​​രെ അ​​​റ​​​സ്റ്റ് ചെയ്തിരുന്നു. എട്ടിന് പൊ​​​​​തു​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കേ​​​​​യാ​​​​​ണ് ബ്രി​​​​​ട്ട​​​​​നെ ന​​​​​ടു​​​​​ക്കി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്ന​​​​​ത്. മേ​​​​​യ് Read more about ല​ണ്ട​ൻ ഭീ​കരാക്രമണ​ത്തി​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു.[…]

ബസ് മരത്തിലിടിച്ചു നാലു പേർ മരിച്ചു.

7:30 am 5/6/2017 ഖുന്തി: ജാർഖണ്ഡിൽ ബസ് മരത്തിലിടിച്ചു നാലു പേർ മരിച്ചു. ഖുന്തി ജില്ലയിലെ ബിച്ല ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു അപകടം. 20 പേർക്കു പരിക്കേറ്റു. സിംദേഗയിൽനിന്നു റാഞ്ചിയിലേക്കു പോകവേയായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നു ഖുന്തി സബ് ഡിവിഷണൽ ഓഫീസർ പ്രണവ് പാൽ പറഞ്ഞു.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാസേന 12 ഭീകരരെ വധിച്ചു.

07:25 M 5/6/2017 ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാസേന 12 ഭീകരരെ വധിച്ചു.മസ്തൂങ് ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസമായാണ് ഏറ്റുമുട്ടലുണ്ടായത്. ഗുഹയിൽ ഒളിച്ചിരുന്ന് ഭീകരാക്രമണ പദ്ധതി തയാറാക്കുകയായിരുന്നവരെയാണ് വധിച്ചതെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്കു ഏറ്റുമുട്ടലിൽ പരിക്കേറ്റു. സൈന്യവും പോലീസും സംയുക്തമായാണ് ഭീകരർക്കായി തെരച്ചിൽ നടത്തിയത്.

പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിലെ വിജയികൾക്ക് സമ്മാനമായി ലഭിച്ചത് പശുക്കളെയാണ്

07:30 am 5/6/2017 വഡോദര: ഗുജറാത്തിലെ വഡോദരയിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിലെ വിജയികൾക്ക് സമ്മാനമായി ലഭിച്ചത് പശുക്കളെയാണ്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പശു സംരക്ഷണത്തെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാനാണ് ഇത്തരത്തിലൊരു സമ്മാനം ഏർപ്പെടുത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം. സമ്മാനമായി ലഭിച്ച പശുക്കളുമായി മൈതാനത്തു നിൽക്കുന്ന ടീമംഗങ്ങളുടെ ചിത്രവും വൈറലായിട്ടുണ്ട്. കന്നുകാലികൾക്ക് പ്രധാന്യം നൽകുന്ന റബാരി സമുദായമാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്നും സമ്മാനദാന ചടങ്ങിനിടെ ചിലർ അഭിപ്രായപ്പെട്ടു.

ചെന്നൈ ടി നഗറിൽ വീണ്ടും തീപിടുത്തം.

07:24 am 5/6/2017 ചെന്നൈ: ബികെആർ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. നാലുദിവസം മുൻപ് കത്തിനശിച്ച ചെന്നൈ സിൽക്സിനു തൊട്ടടുത്ത കെട്ടിടമാണിത്.