2021 വരെ നെയ്മര്‍ ബാഴ്‌സയില്‍ തുടരും

09:50am 01/7/2016
download (4)
മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ 2021 വരെ ബാഴ്‌സയില്‍ തുടരും. ഇതുസംബന്ധിച്ച് കരാര്‍ ഉടന്‍ ഒപ്പിടുമെന്നു ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമു അറിയിച്ചു. നിലവിലുള്ള കരാര്‍ 2018 ജൂണോടെ അവസാനിക്കാനിരിക്കെയാണ് താരവുമായി മൂന്നു വര്‍ഷത്തേക്ക് പുതിയ കരാറിന് ക്ലബ്ബ് അധികൃതര്‍ നീക്കം തുടങ്ങിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡും പാരീസ് സെന്റ് ജര്‍മനുമടക്കം യൂറോപ്പിലെ നിരവധി പ്രമുഖ ക്ലബുകള്‍ നെയ്മറിനായി വല വിരിച്ചിരിക്കുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്ലബ് അധികൃതര്‍ നെയ്മറുമായുള്ള കരാര്‍ പുതുക്കാന്‍ തീരുമാനിച്ചത്. 2013 ലാണ് ബ്രസീല്‍ ക്ലബായ സാന്റോസില്‍നിന്നും നെയ്മര്‍ ബാഴ്‌സയിലെത്തിയത്.