24 മണിക്കൂര്‍ മരത്തില്‍ കയറിയിരുന്ന് നടത്തിയ ഒറ്റയാന്‍ സമരത്തിന് ശുഭപരിസമാപ്തി

1:45pm 25/3/2016

പി.പി.ചെറിയാന്‍
unnamed

സിയാറ്റില്‍: 80 അടി ഉയരമുള്ള മരത്തില്‍ കയറിയിരുന്നു നീണ്ട 24 മണിക്കൂര്‍ നടത്തിയ ഒറ്റയാന്‍ പ്രതിഷേധം പോലീസിന്റെ തുടര്‍ച്ചയായ ഇടപെടല്‍ മൂലം അവസാനിപ്പിച്ചു.

മാര്‍ച്ച് 22 ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സിയാറ്റില്‍ ഡൗണ്‍ ടൗണിലെ 80 അടി ഉയരമുള്ള മരത്തില്‍ ഒരാള്‍ കയറിയിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തു പാഞ്ഞെത്തിയ പോലീസ് മരത്തിനു മുകളിലിരുന്ന വ്യക്തി വൃക്ഷകൊമ്പുകള്‍ മുറിച്ചും, ആപ്പിള്‍ താഴേക്ക് എറിഞ്ഞും പോലീസിനെ അകറ്റി നിര്‍ത്താനാണ് ശ്രമിച്ചത്. ഇതോടെ പോലീസ് സമീപത്തുള്ള റോഡുകളിലെ വാഹനഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തി. രാത്രി വൈകിട്ടും പോലീസ് ശ്രമം നടത്തിയെങ്കിലും താഴെക്ക് ഇറങ്ങുവാന്‍ വിസമ്മതിക്കുകയായിരുന്നു. അത്യാവശ്യം ഭക്ഷണ സാധനങ്ങളും, തണുപ്പില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള വസ്ത്രങ്ങളുമായാണ് കക്ഷി മരത്തില്‍ കയറിയിരുന്നത്. നേരം വെളുത്തോടെ മരത്തില്‍ കയറിയിരുന്നത്. നേരം വെളുത്തതോടെ പോലീസ് വീണ്ടും ശ്രമമാരംഭിച്ചു. ഒടുവില്‍ ഉച്ചക്ക് 11.45 ന് സാവകാശത്തില്‍ താഴേക്കിറങ്ങി വന്ന കക്ഷി വളരെ ക്ഷീണിതനായി കാണപ്പെട്ടു. തുടര്‍ന്നു ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മരത്തില്‍ കയറുന്നതിന് പ്രേരിപ്പിച്ചതെന്നായിരുന്നു എന്ന വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. പോലീസിന്റെ ഉത്തരവ് പാലിക്കാതിരുന്നതിനും, വാഹനഗതാഗതം തടസ്സപ്പെടുത്തി പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാക്കിയതിനും പ്രതിയുടെ പേരില്‍ കേസ്സെടുക്കുന്ന കാര്യം പരിഗണിച്ചു വരുന്നതായി സിയാറ്റില്‍ പോലീസ് അറിയിച്ചു.