251 രൂപയുടെ ഫോണ്‍ കിട്ടില്ല!

04:00pm
18/02/2016
freedom_251_1_ndtv_0
ന്യൂഡല്‍ഹി: 251 രൂപയുടെ ഫോണെന്ന് കേട്ടപ്പോള്‍ കമ്പനിയുടെ സൈറ്റില്‍ ഇടിച്ചു കയറിയത് സെക്കന്റില്‍ ആറു ലക്ഷം പേര്‍! ഇതോടെ സൈറ്റിന്റെ സെര്‍വറും പോയി. തല്‍ക്കാലം ഞങ്ങള്‍ക്ക് ഇത്തിരി സമയം തരൂ, സേവനം മെച്ചപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ തിരിച്ചത്തൊമെന്ന് ക്ഷമാപണത്തോടെ പറയേണ്ടി വന്നു ‘റിങ്ങിങ് ബെല്‍ ഫ്രീഡം 251’ അധികൃതര്‍ക്ക്. തങ്ങളെ അമ്പരിപ്പിച്ച് ഇടിച്ചു കയറിയവര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ടാണ് അവര്‍ തല്‍ക്കാലം പിന്‍വാങ്ങിയത്. 251 രൂപക്ക് സ്മാര്‍ട് ഫോണ്‍ എന്നത് വിശ്വസിക്കാനാവാതെ അമ്പരന്ന് നില്‍ക്കുന്നവരെയും ഫോണിന് വേണ്ടി കമ്പനിയുടെ സൈറ്റിലേക്ക് കുതിച്ചവരെയും ഒരുപോലെ നിരാശപ്പത്തെുന്നതായി സൈറ്റ് തുറക്കുമ്പോഴുള്ള കാഴ്ച.