30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും: ട്രമ്പ്

09:27 am 14/11/2016

Newsimg1_29874852
ന്യൂയോര്‍ക്ക്: രാജ്യത്ത് കഴിയുന്ന മുപ്പതുലക്ഷത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ക്രിമിനല്‍ സംഘങ്ങളില്‍പ്പെട്ടവരും മയക്കുമരുന്നു കള്ളക്കടത്തുകാരുമായ നിരവധി അനധികൃത കുടിയേറ്റക്കാരുണ്ട്. ഇവരുടെ എണ്ണം ഇരുപതുലക്ഷമോ മുപ്പതുലക്ഷമോ ആണ്. ഇവരെ മുഴുവന്‍ പുറത്താക്കും. അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കും.

സിബിഎസ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപ് നല്‍കുന്ന ആദ്യത്തെ ടിവി അഭിമുഖമാണിത്.

യുഎസ് മെക്‌സിക്കോ അതിര്‍ത്തി സുരക്ഷിതമാക്കുമെന്ന് ട്രംപ് പറഞ്ഞു. മതിലും വേലിയും നിര്‍മിച്ചാവും സുരക്ഷ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.