34­-മത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

08:17am 02/7/2016
ജോണ്‍സ് പി മാത്യൂസ്

Newsimg1_19916680
ഡാളസ് : അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തകോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പി സി എന്‍ എ കെ തുടക്കമായി. ജൂണ്‍ 30 ന് ഡാളസ്സിലെ അഡിസണ്‍ സിറ്റിയിലുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വൈകിട്ടു 6:30 ന് തുടങ്ങിയ സമ്മേളനം നാഷണല്‍ കണ്‍വീനര്‍ റെവ. ഷാജി കെ ഡാനിയേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സമ്മേളനത്തിന്റെ ആദ്യ ദിനം ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ 11 മണിയോടുകൂടി ഓണ്‍­ സൈറ്റ് രജിസ്‌­ട്രേഷന്‍ ആരംഭിച്ചു. റെവ. ഡോ. ബി. വര്‍ഗീസ്സ്, റെവ. പി സി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ര. ബ്ലെസ്സണ്‍ മേമന സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നാഷണല്‍ കൊയര്‍ ടീമിന്റെ ആരാധന ഗാനങ്ങള്‍ ഹൃദ്യത ഉണര്‍ത്തി.

വാര്‍ത്ത: ജോണ്‍സ് പി മാത്യൂസ് ( നാഷണല്‍ പബ്ലിസിറ്റി കോഓര്‍ഡിനേറ്റര്‍)