35-മത് പിസിനാക്ക് ആഗോളവ്യാപകമായ ഉണര്‍വ്വിലേക്ക്

09:16 am 13/10/2016
Newsimg1_50440134
അറ്റ്‌ലാന്റ: 2017 ജൂണ്‍ 29 മുതല്‍ജൂലൈ 2-ാം തീയതിവരെ കൊളമ്പസ് ഒഹായോവില്‍ നടക്കുവാനിരിക്കുന്ന പിസിനാക്ക് ലോകജനതക്ക് ആത്മീയ ഉണര്‍വ്വിനും വിടുതലിനും കാരണമാകും. കഴിഞ്ഞ കാലങ്ങളില്‍ നടന്ന കോണ്‍ഫറന്‍സില്‍ നിന്നും വളരെവ്യത്യസ്തമായരീതിയിലായിരിക്കും വരുന്ന പിസിനാക്ക് നടക്കുക. മുന്നൂറ്റിഅറുപത്തഞ്ചു ദിവസങ്ങളിലെ പ്രാര്‍ത്ഥനകളും ഈ കോണ്‍ഫറന്‍സിന്റെ വന്‍ വിജയത്തിനു കാരണമാകും. മൂന്‍ നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്ററുമാര്‍, എല്ലാസ്റ്റേറ്റുകളില്‍ നിന്നുമുള്ള ഓരോ പ്രയര്‍കോര്‍ഡിനേറ്ററുമാര്‍, മറ്റനവധി ദൈവമക്കളേയും കൂടാതെ നാഷണല്‍, ലോക്കല്‍ റ്റീമുകള്‍വളരെആത്മാര്‍ത്ഥതയോട് പ്രാര്‍ത്ഥനയില്‍ പോരാടുന്നു. അമേരിക്ക കാനഡ എന്നീരാജ്യങ്ങള്‍കൂടാതെ ഇന്‍ഡ്യ, യൂറോപ്പ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് നാടുകള്‍, മറ്റുലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്നുള്ളദൈവമക്കള്‍ പ്രാര്‍ത്ഥിക്കുന്നു എന്നത ്‌സന്തോഷകരമായ ഒരുകാര്യമാണ്. അനേക രോഗികള്‍ക്കും കക്ഷ്ടങ്ങളില്‍ കൂടികടന്നു പോകുന്ന ജനത്തിനുവേണ്ടിയും പിസിനാക്ക് റ്റീം അതിവ ജാഗ്രതയോടെ പ്രാര്‍ത്ഥിക്കുന്നു.

മാനുഷീക ചിന്തകളേയും കണക്കുകൂട്ടലുകളേയും മാറ്റിമറിച്ചുകൊണ്ട് സര്‍വ്വശക്തനായ ദൈവപുത്രന്‍ യേശുക്രിസ്തു തന്നെ നായകത്വംവഹിച്ച് നേതൃത്വംകൊടുക്കുന്ന ഈ കോണ്‍ഫറന്‍സ് ചരിത്രപ്രദാനമായ വിജയംതരുമെന്ന് ഇതിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റ്റോമി ജോസഫും, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ജെയിംസ് ഏബ്രഹം, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ സാക്ക് ചെറിയാനും ഉറച്ചുവിശ്വസിക്കുന്നു. ഒഹായോവില്‍ നടക്കുവാന്‍ പോകുന്ന പിസിനാക്ക്‌കോണ്‍ഫറന്‍സ് തികച്ചും ദൈവനാമ മഹത്വത്തിനു മാത്രമുതകുമെന്ന് അവര്‍ വ്യക്തമാക്കി.

പ്രായവത്യാസം ഇല്ലാതെ ജീവിതത്തില്‍ മറക്കാനാകാത്ത ഒരു സമ്മേളനമായിരിക്കും മുപ്പത്തഞ്ചാമത് പിസിനാക്ക്. ലോകമെമ്പാടുമുള്ള ദൈവമക്കള്‍ ഈ കോണ്‍ഫറന്‍സില്‍ കടന്നുവന്ന് സംബംന്ധിക്കുകയും ഇതിന്റെ അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് ഇതിന്റെ ഭാരവാഹികള്‍ അറിയിച്ചു. ഞായര്‍ മുതല്‍ വെള്ളിവരെ ഈസ്റ്റേണ്‍ സമയംവൈകിട്ട് 8 മുതല്‍ 10 വരെയും ശനിയാഴ്ച രാവിലെ 8 മുതല്‍ 10 വരെയും 720.820.1335 എന്ന നമ്പറില്‍ ഏവര്‍ക്കും കടന്നുവന്ന് പ്രാര്‍ത്ഥിക്കാവുന്നതാണ്. യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട എല്ലാദൈവമക്കളേയു ംവീണ്ടെടുക്കുവാനുള്ള എല്ലാ ജനത്തേയും ഈ പിസിനാക്കിലേക്ക് സ്വാഗതംചെയ്യുന്നു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, നാഷണല്‍ പബ്ലിസിറ്റി & മീഡിയാ കോര്‍ഡിനേ­റ്റര്‍