4ജി ലൈന്‍സസ്: റിലയന്‍സിനെതിരായ പൊതുതാല്‍പര്യ ഹരജി തള്ളി

07:36pm 08/04/2016
download (2)
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന് (ആര്‍.ജെ.ഐ.എല്‍) 4ജി ലൈസന്‍സ് നല്‍കിയതിനെതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. അതേസമയം റിലയന്‍സ് സ്‌പെക്ട്രം ഉപയോഗിക്കുന്ന നിരക്കുകള്‍ പരിശോധിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപെട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുകളൊന്നും പുറപ്പെടുവിപ്പിച്ചിട്ടില്ല.

റിലയന്‍സിന് 4ജി ലൈസന്‍സ് നല്‍കിയ അനുമതി റദ്ദാക്കുക, റിലയന്‍സ് നടത്തിയ 40000 കോടിയുടെ അഴിമതിയില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കുക,എന്നിവ ആവശ്യപ്പെട്ട് 2014ലാണ് പ്രശാന്ത്ഭൂഷണ്‍ മുഖാന്തരം സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്.