1.40 കോടിയുടെ 2000 രൂപ നോട്ടുകളുമായി മുംബൈയിൽ നിന്നും മൂന്നുപേരെ അറസ്റ്റു ചെയ്തു

02:37 pm 17/12/2016
images

മുംബൈ: 1.40 കോടിയുടെ 2000 രൂപ നോട്ടുകളുമായി മുംബൈയിൽ നിന്നും മൂന്നുപേരെ അറസ്റ്റു ചെയ്തു. മുംബൈയിലെ അന്ധേരിക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്​.

രഹസ്യ വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്​ കാറില്‍ കടത്തുകയായിരുന്ന പണം പിടികൂടിയത്​.

വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം പോലീസ് കണ്ടെത്തിയത്. പണത്തി​െൻറ ഉറവിടം സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയില്‍ മൂന്ന് പേര്‍ 10 കോടിയുടെ കള്ളപ്പണവുമായി പിടിയിലായിരുന്നു.