4000 രൂപയ്ക്ക് ചില്ലറ തേടി രാഹുല്‍ ഗാന്ധിയും ക്യൂവില്‍

02.38 AM 12/11/2016
Rahul_Gandhi_Queue_760x400
കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യമെങ്ങും ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്ക് മുന്നിലെ ക്യൂവിലാണ് രാഹുല്‍ ഗാന്ധിയും ഇടംപിടിച്ചത്. പാവം ജനങ്ങള്‍ കഷ്ടത്തിലാണെന്നും 4000 രൂപ മാറ്റി വാങ്ങാനാണ് താനും എത്തിയതെന്ന് രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ക്യൂവില്‍ നില്‍ക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ ബാങ്കിന് മുന്നിലുണ്ടായിരുന്ന ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി. സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരെ ആരെയെങ്കിലും ഇത്തരം ക്യൂവില്‍ കാണുന്നുണ്ടോയെന്ന് ചോദിച്ച രാഹുല്‍, ബുദ്ധിമുട്ടുന്നത് സാധാരണക്കാര്‍ മാത്രമാണെന്നും അത് പ്രധാനമന്ത്രിക്ക് ഒരു പ്രശ്നമേയല്ലെന്നും രാഹുല്‍ പറഞ്ഞു.