5 ജിബി സൗജന്യ ഡാറ്റാ ഓഫറുമായി എയര്‍ടെല്‍

09:22 am 16/9/2016

images
ദില്ലി: റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം കനക്കുന്നു. റിലയൻസ് ജിയോയുടെ ഓഫറുകളെ വെല്ലാന്‍ മൈ ജാക്പോട്ട് എന്ന പേരില്‍ 5 ജിബി സൗജന്യ ഡാറ്റാ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള എയര്‍ടെല്‍.
മൈജാക്ക്പോട്ട് ഓഫർ പ്രകാരം 5 ജിബി ഫ്രീ നൈറ്റ് ഡേറ്റയാണ് നൽകുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെല്ലിന്റെ മൈഎയർടെൽ ആപ്പ് ഡൗൺലോഡ് ചെയ്താൽ 5 ജിബി ഡേറ്റ സൗജന്യമായി ഉപയോഗിക്കാം. രാത്രി 12 മുതൽ രാവിലെ 6 വരെയാണ് ഫ്രീ ഡേറ്റ ഉപയോഗ സമയം. 28 ദിവസമായിരിക്കും കാലാവധി.
മൈഎയർടെൽ ആപ്ലിക്കേഷൻ ലിങ്ക് എയർടെൽ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. നിലവിൽ ഉപയോഗിക്കുന്ന ഡേറ്റാ സ്പീഡാണ് കിട്ടുക. സെപ്റ്റംബർ 30 വരെയാണ് ഈ ഓഫർ.