5000 രൂപക്ക്​ മുകളിലെ നിക്ഷേപത്തിനുളള നി​യന്ത്രണം ​ പിൻവലിച്ചു

04:01 PM 21/12/2016
download
ന്യൂഡൽഹി: 5000 രൂപക്ക്​ മുകളിലുള്ള അസാധു നോട്ടുകളുടെ നിക്ഷേപത്തിന്​ ആർ.ബി.​െഎ കൊണ്ടു വന്ന നിയന്ത്രണം പിൻവലിച്ചു. 5000 രൂപക്ക്​ മുകളിൽ പല തവണ നിക്ഷേപിക്കു​​േമ്പാൾ ഉറവിടം വെളിപ്പെടുത്തണ​െമന്ന ഡിസംബർ 19തിലെ ഉത്തരവാണ്​ ആർ.ബി.​െഎ പിൻവലിച്ചത്​. കെ.​വൈ.സി നിബന്ധനകൾ പാലിക്കുന്ന ഉപഭോക്​താകൾക്ക്​ പണത്തി​െൻറ ഉറവിടം വെളിപ്പെടുത്തേ​ണ്ടെന്നാണ്​ ആർ.ബി.​െഎയുടെ പുതിയ നിർദ്ദേശം​.

5000 രൂപക്ക്​ മുകളിൽ ഇനി കൂടുതൽ തവണ നിക്ഷേപിക്കുന്നതിന്​ നിയന്ത്രണമുണ്ടാകുമെന്നായിരുന്നു ആർ.ബി.​െഎയുടെ ഉത്തരവ്​. എന്നാൽ നോട്ടുകൾ നിക്ഷേപിക്കുന്നതിന്​ നിരോധനമില്ലെന്നും, പണത്തി​െൻറ ഉറവിടം വെളിപ്പെടുത്തയാൽ മാത്രം മതിയെന്നുമാണ്​ ഉത്തരവിലു​ള്ള​െതന്ന് ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി​ വിശദീകരിച്ചിരുന്നു. ഇപ്പോൾ ഇൗ നിയന്ത്രണവും ആർ.ബി.​െഎ പിൻവലിക്കുകയാണ്​ ചെയ്​തിരിക്കുന്നത്​.

ആർ.ബി.​െഎയുടെ നിയന്ത്രണങ്ങൾക്ക്​ പിന്നാലെ പല ബാങ്കുകളും ഉപഭോക്​താകളുടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നില്ലെന്ന്​ പരാതികളുയർന്നിരുന്നു. 1000 രൂപക്ക്​ മുകളിലുള്ള എൻ.ഇ.എഫ്​.ടി ഇടപാടുകൾക്ക്​ പ്രത്യേക ചാർജ്​ ഇടക്കരു​െതന്നും ആർ.ബി.​െഎ നിർദ്ദേശിച്ചിട്ടുണ്ട്​. അത്​ പോലെ തന്നെ 1000 രൂപക്ക്​ മുകളിലുള്ള യു.എസ്​.എസ്​.ഡി ഇടപാടുകൾക്ക്​ 50 പൈസയുടെ ഇളവും ആർ.ബി.​െഎ പ്രഖ്യാപിച്ചിട്ടുണ്ട്​.