55 കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍;

5:02 PM 26/9/2016
images (13)
മലപ്പുറം: എടപ്പാളില്‍ മാനസികാസ്വാസ്ഥ്യമുള്ള 55 കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ മതിലകത്ത് വീട്ടില്‍ ശോഭനയാണ് മരിച്ചത്. പട്ടിണി കിടന്നതാണ് മരണകാരണമെന്ന് പ്രാദേശികജനപ്രതിനിധിയും അയല്‍വാസികളും ബന്ധുക്കളും പറയുന്നു. മകള്‍ ശ്രുതിയെ എടപ്പാളിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.

രാവിലെ 8 മണിയോടെയാണ് മതിലകത്ത് വീട്ടില്‍ ശോഭന മരിച്ചവിവരം പുറത്തറിയുന്നത്. മാനസികാസ്വാസ്ഥ്യമുള്ള ശോഭനയും സമാനഅവസ്ഥയിലുള്ള മകള്‍ ശ്രുതിയും മാത്രമായിരുന്നു ഈ വീട്ടിലുണ്ടായിരുന്നത്. തൊട്ടടുത്ത് ബന്ധുക്കളുണ്ടെങ്കിലും ദിവസങ്ങളായി ഇവരുടെ കാര്യങ്ങള്‍ ആരും അന്വേഷിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നാണ് മരിച്ചതെന്ന് ജനപ്രതിനിധിയും അയല്‍വാസികളുമെല്ലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
മാനസികാസ്വാസ്ഥമുള്ള ഇവര്‍ ആരെയും വീട്ടിലേക്ക് കയറ്റാറില്ലെന്നാണ് ബന്ധുക്കളുടെ വിശദീകരണം ശോഭനയും ശ്രുതിയും എന്നാണ് ഭക്ഷണം കഴിച്ചതെന്നുപോലും ആര്‍ക്കും അറിയില്ല. എടപ്പാള്‍ നഗരത്തിന് നടുവില്‍ ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞിട്ടുപോലും ശോഭനയും ശ്രുതിയും ദിവസങ്ങളോളം പട്ടിണിയിലായതും തുടര്‍ന്ന് ശോഭന മരിച്ചതും ആരും അറിഞ്ഞില്ലെന്നതാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കാര്യം.