550 ടണ്‍ മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ അനുമതിതേടി നെസ്ലെ സുപ്രീംകോടതിയില്‍

08:30 AM 22/09/2016
download (1)
ന്യൂഡല്‍ഹി: വിപണിയില്‍നിന്ന് തിരിച്ചുവിളിച്ച 550ഓളം ടണ്‍ മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ അനുമതിതേടി ‘നെസ്ലെ‘ സുപ്രീംകോടതിയെ സമീപിച്ചു. കാലാവധി കഴിഞ്ഞ നൂഡ്ല്‍സ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഉല്‍പാദകരായ നെസ്ലെയുടെ നീക്കം. 39 കേന്ദ്രങ്ങളിലാണ് മാഗി നൂഡ്ല്‍സ് സൂക്ഷിച്ചിട്ടുള്ളത്.

ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. കമ്പനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ കമ്പനിയുടെ ആവശ്യത്തെ എതിര്‍ത്തിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നൂഡ്ല്‍സ് നശിപ്പിക്കാന്‍ കമ്പനിയും അതോറിറ്റിയും ഇതിനകം ധാരണയിലത്തെിയതായും അറിയിച്ചു.

2015 ജൂണ്‍ 25നാണ് മാഗി നൂഡ്ല്‍സിനെതിരെ നിരോധവും വിപണിയിലുള്ള സ്റ്റോക്ക് തിരിച്ചെടുക്കല്‍ പ്രഖ്യാപനവും വന്നത്. നെസ്ലെ ഇന്ത്യാ ലിമിറ്റഡ് 2015 സെപ്റ്റംബര്‍ ഒന്നുവരെ നൂഡ്ല്‍സ് തിരിച്ചെടുത്തു. തുടര്‍ന്ന് 38,000 ടണ്‍ നശിപ്പിക്കുകയും ചെയ്തു.