65,250 കോടി രൂപയു​ടെ നിക്ഷേപം വെളിപ്പെടുത്തിയതായി കേന്ദ്രധനമന്ത്രി .

0 7:00 PM 1/10/2016

images (15)

ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 65,250 കോടി രൂപയു​ടെ നിക്ഷേപം വെളിപ്പെടുത്തിയതായി കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. 64,275 പേര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 65,250 കോടിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങള്‍ വെളിപ്പെടുത്താത്ത നിക്ഷേപകരില്‍ നിന്നും 56378 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.ഇതിന് പുറമെ എച്ച്.എസ്.ബി.സി കേന്ദ്രസര്‍ക്കാരിന് കൈമാറിയ കണക്ക് പ്രകാരം 8000 കോടി രൂപ ഇതുവരെ ലഭിച്ചതായും ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നത്​ കേന്ദ്രസർക്കാറി​െൻറ പ്രധാന പ്രഖ്യാപനമായിരുന്നു. ഇതി​െൻറ ഭാഗമായി നികുതി വകുപ്പ്​ നാലുമാസമായി നടപ്പാക്കിയ നികുതി ഇളവ്​ പദ്ധതിയിലൂടെയാണ്​ ഇത്രയും തുക വീണ്ടെടുക്കാനായത്​. കള്ളപ്പണ നിക്ഷേപമുള്ളവർക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി. ജൂൺ ഒന്നിന്​ തുടങ്ങിയ പദ്ധതി പ്രകാരം നിക്ഷേപം വെളിപ്പെടുത്താൻ സെപ്തംബര്‍ 30 വരെ സമയം നല്‍കിയിരുന്നു. ഇപ്രകാരം സര്‍ക്കാരിന് 30,000 കോടി രൂപ അധിക വരുമാനമായി ലഭിച്ചെന്നും ജെയ്റ്റ്‌ലി പറഞ്ഞു. പദ്ധതിയുടെ അവസാന തീയതി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് ജെയ്​റ്റ്​ലി വിവരങ്ങള്‍ വാർത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്.

കള്ളപ്പണം വെളിപ്പെടുത്താൻ തയാറായി വന്നവർക്ക് 2017 സെപ്റ്റംബറിനു മുമ്പ് മൂന്നു ഗഡുക്കളായിട്ടായി നികുതി നൽകിയാൽ മതി. 25 ശതമാനം നവംബര്‍ 25-നുള്ളിലും, ബാക്കി 25 ശതമാനം മാര്‍ച്ച് മാര്‍ച്ച് 31 നുള്ളിലും അടച്ച് തീര്‍ക്കും. ബാക്കി തുക 2017 സെപ്തംബര്‍ 30 നുള്ളിലും ആദായ നികുതി വകുപ്പിലേക്ക് അടക്കും.

കള്ളപ്പണം വെളിപ്പെടുത്താന്‍ നല്‍കിയ അവസാന ദിവസത്തിനകം വിവരം വെളിപ്പെടുത്തിയില്ലെങ്കില്‍ ജയില്‍ ശിക്ഷയടക്കം അനുഭവിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

പദ്ധതി ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താനായി വെളിപ്പെടുത്തുന്ന വിവരങ്ങള്‍ മറ്റാരുമായും പങ്കുവെക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു