11:40AM 21/6/2016
പി.പി.ചെറിയാന്‍
സാന്‍ലൂക്കാസ്: ടെക്‌സസ്സില്‍ നിന്നും 66-ാം വിവാഹം ആഘോഷക്കാനായിരുന്നു റിച്ചാര്‍ഡും(86) ഭാര്യ നാന്‍സിയും(83) മെക്‌സിക്കോയിലെ കമ്പൊ സാന്‍ ലുക്കാസ് കടല്‍ക്കരയിലെത്തിയത്.
കടല്‍തീരത്തു ഉല്ലാസ സവാരി നടത്തുന്നതിനിടെ കടലില്‍ നിന്നും എത്തിയ വമ്പന്‍ തിരമാല മാതാപിതാക്കളെ കടലിലേക്ക് വലിച്ചുകൊണ്ടുപോയതായി മകന്‍ ബെന്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തകര്‍ ഇരുവരേയും കരയിലേക്ക് എത്തിച്ചുവെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങിയിരുന്നു.
ഹൈസ്‌ക്കൂളില്‍ വെച്ചു തുടങ്ങിയ പ്രണയം ഇരുവരുടേയും വിവാഹത്തിലാണ് പൂവണിഞ്ഞത്. ടെക്‌സസ്സിലെ സാന്‍ ആന്റോണിയായില്‍ 1911 ല്‍ റിച്ചാര്‍ഡിന്റെ പിതാവ് തുടങ്ങിയ കള്‍പെപ്പേഴ്‌സ് ക്ലീനേഴ്‌സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മരണമടഞ്ഞ ദമ്പതികള്‍.
വെള്ളിയാഴ്ചയായിരുന്നു വിവാഹവാര്‍ഷീകം നടത്താന്‍ തീരുമാനിച്ചിരുന്നത്.
‘ഫാദേഴ്‌സ് ഡെ’ ആഘോഷിക്കുവാന്‍ പിതാവ് എത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു മക്കള്‍ ബെനും, ജെസ്സും. അറുപത്തിയാറു വര്‍ഷം സന്തോഷവും ദുഃഖവും പങ്കിട്ട് കഴിഞ്ഞ ഇരുവരും മരണത്തിലും ഒന്നിക്കുകയായിരുന്നുവെന്നും മക്കള്‍ പറഞ്ഞു.