ന്യുയോര്‍ക്ക് സെന്റ് സ്റ്റീഫനില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

08:07am 15/5/2016
– സാബു തടിപ്പുഴ
Newsimg1_28619391
ന്യുയോര്‍ക്ക് : സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക ഫോറോന ഇടവകയിലെ ആദ്യ കുര്‍ബാന സ്വീകരണം ഇടവക തിരുനാളിനോടനുബന്ധിച്ച് ഈ മാസം 21 –ാം തിയതി ശനിയാഴ്ച നടത്തപ്പെടുന്നു. ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് സ്റ്റീഫന്‍ സാബു തടിപ്പുഴ, അലീസാ സിറിയക്ക് ആക്കാമാംപറമ്പില്‍, ജോഷ് ജോസഫ് പുത്തന്‍പുരയില്‍ എന്നിവരാണ്.

കൈപ്പുഴ ഫോറോനാപളളി വികാരി ഫാ. തോമസ് വ്രാലേല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കുകയും തുടര്‍ന്നു നടത്തുന്ന കലാസന്ധ്യയില്‍ മുഖ്യാതിഥിയായിരിക്കുകയും ചെയ്യും. പരിപാടികള്‍ക്ക് സിസിഡി പ്രിന്‍സിപ്പാള്‍ ലിസി വട്ടക്കളം, ആനി നെടുംതുരുത്തി, കൈക്കാരന്മാരായ മാത്യു വട്ടക്കളം, തങ്കച്ചന്‍ നെടുംതോട്ടി, ജെയിംസ് നികര്‍ത്തില്‍, സെക്രട്ടറി ജോസ് കോശക്കുടി, ബില്‍ഡിംഗ് ചെയര്‍മാന്‍ ഷിനോ മറ്റം തുടങ്ങിയവര നേതൃത്വം നല്‍കും.

വികാരി ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രസുദേന്തിമാരായ പ്രിന്‍സ് തടത്തില്‍, അനൂപ് മുകളേല്‍, ജോപ്പിസ് മേത്താനത്ത്, പുന്നൂസ് തോട്ടുങ്കല്‍, ജിമ്മി തടത്തില്‍ തുടങ്ങിയവര്‍ തിരുനാളിന്റെയും ആദ്യ കുര്‍ബാനയുടെയും നടത്തിപ്പിലേക്കായി പ്രവര്‍ത്തിക്കുന്നു.