കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ‘ഇസ്ലാമിക് സ്‌റ്റേറ്റിന്റെ’ വ്യജ ഭീകരാക്രമണം

06:20pm 16/5/2016
download (6)
പാരീസ്: കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വ്യജ ഭീകരാക്രമണം. കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയ അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് സമീപമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഐ.എസ് ഭീകരരെ പോലെ വേഷം ധരിച്ച സംഘം ബോട്ടില്‍ കറുത്ത കൊടികളുമായി ബോട്ടില്‍ പാഞ്ഞടുക്കുകയായിരുന്നു.
ഐ.എസിന്റെ കൊടിക്ക് സമാനമായ കറുത്ത കൊടിയും സംഘം കയ്യിലേന്തിയിരുന്നു. ഹോട്ടല്‍ ഡു കാപ്-ഈഡന്‍ റോക്കിലേക്ക് പാഞ്ഞടുത്ത സംഘം സെലിബ്രിറ്റികളെ അടക്കം മുള്‍മുനയിലാക്കി. എന്നാല്‍ ഒരു ഇന്റര്‍നെറ്റ് കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായാണ് സംഘം എത്തിയതെന്ന് പിന്നീടാണ് വ്യക്തമായത്. കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
ഉച്ചഭക്ഷണ സമയത്താണ് ഭീകരാക്രമണത്തിന് സമാനമായ പ്രടകനവുമായി സംഘം എത്തിയത്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരാക്‌സി എന്ന കമ്പനിയുടെ പ്രചരണത്തിന്റെ ഭാഗമായിരുന്നു പ്രകടനം. ഭീകരാക്രമണ സാധ്യത നിലനില്‍ക്കുന്ന സ്ഥലത്ത് ഇത്തരമൊരു പ്രകടനം നടത്തിയ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.