800 മൈല്‍ കുതിര സവാരിക്കു പുറപ്പെട്ടയാള്‍ പിടിയില്‍

12:44 pm 27/11/2016

– പി.പി. ചെറിയാന്‍
unnamed

ഫ്‌ളോറിഡ: കുതിര പുറത്ത് കയറി യാത്ര ചെയ്യുന്നതു കുറ്റകരമല്ല. എന്നാല്‍ ശരിയായ ആഹാരം നല്‍കാതെ ഭാഗീകമായി കാഴ്ച നഷ്ടപ്പെട്ട കുതിര പുറത്ത് സവാരി ചെയ്യുക എന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്.

മുപ്പത്തിയാറ് വയസ്സുളള ക്രിസ്റ്റഫര്‍ എമെഴ്‌സണ്‍ ഭാര്യയോട് പിണങ്ങിയാണ് സൗത്ത് കാരലൈനയില്‍ നിന്നും 800 മൈല്‍ ദൂരെയുളള ഫ്‌ലോറിഡയിലേക്ക് യാത്ര ചെയ്യുവാന്‍ തീരുമാനിച്ചത്. ദേഷ്യം അടക്കാനാകാതെ സ്വന്തം ട്രക്ക് എവിടെയൊ ഇടിപ്പിച്ച് തകര്‍ത്ത് ലക്ഷ്യസ്ഥാനത്തേക്ക് എത്തുവാന്‍ യാതൊരു മാര്‍ഗ്ഗവും ഇയാള്‍ കണ്ടെത്തിയില്ല. തുടര്‍ന്നാണ് തന്റെ കുതിരയെ വാഹനമാക്കാന്‍ തീരുമാനിച്ചത്.

സൗത്ത് കാരലൈന ഗ്രീന്‍വുഡിലുളള വസതിയില്‍ നിന്നും നാല് മാസങ്ങള്‍ക്ക് മുമ്പ് യാത്ര പുറപ്പെട്ട ക്രിസ്റ്റഫര്‍ 600 മൈല്‍ താണ്ടിയാണ് (ബുധനാഴ്ച നവംബര്‍ 23ന്) ഫ്‌ലോറിഡാ മയാമി– ഡേഡ് കൗണ്ടിയിലെ തിരക്കു പിടിച്ച ഹൈവേയില്‍ എത്തിയത്. ഇതിനിടെയാണ് പൊലീസിന്റെ ദൃഷ്ടിയില്‍ ക്ഷീണിതയായ കുതിര പെട്ടത്. പൊലീസിന്റെ പരിശോധനയില്‍ കുതിരയ്ക്കു ഒരു കണ്ണിന് കാഴ്ചയില്ലെന്നും പോഷകാഹാരകുറവ് ഉണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്തു. സൗത്ത് ഫ്‌ലോറിഡായിലെ ആനിമല്‍ പ്രിവന്‍ഷന്‍ ക്രൂവെല്‍റ്റി സെന്ററിലേയ്‌ക്കെത്തിച്ചു.

കുതിരയ്ക്ക് ആഹാരം നല്‍കുവാന്‍ കയ്യില്‍ പണം ഇല്ലായിരുന്നുവെന്നും മറ്റുളളവര്‍ തന്ന സംഭാവനയാണ്