90 ദിവസം അണ്‍ലിമിറ്റഡ് 4ജി; ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഏയര്‍ടെല്‍

09:01 am 24/9/2016
images
ദില്ലി: 90 ദിവസം അണ്‍ലിമിറ്റഡ് 4ജി സേവനം നല്‍കുന്ന സെപ്ഷ്യല്‍ ഡേറ്റാ പാക്ക് എയര്‍ടെല്‍ അവതരിപ്പിച്ചു. പ്രത്യേക പാക്കിന് 1,495 രൂപയാണ് എയര്‍ടെല്‍ 4ജി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുക.
നിലവില്‍ ദില്ലിയില്‍ മാത്രമാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കും ഈ പ്ലാന്‍ വ്യാപിപ്പിക്കാന്‍ ഏയര്‍ടെല്‍ പദ്ധതിയിടുന്നു.

ബിഎസ്എന്‍എല്‍ ജനുവരി മുതല്‍ കോള്‍ താരിഫ് എടുത്തുകളയും എന്ന സൂചന നല്‍കിയതിന് പിന്നാലെയാണ് എയര്‍ടെല്‍ സ്‌പെഷ്യല്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ജിയോയുടെ പാത പിന്തുടര്‍ന്ന് സൗജന്യ വോയ്സ് കോള്‍ ലഭ്യമാക്കാനാണ് ബിഎസ്എന്‍എല്‍ പദ്ധതി. അതും ജിയോയേക്കാള്‍ കുറഞ്ഞ നിരക്കില്‍. 4ജി യൂസര്‍മാര്‍ക്ക് മാത്രമായുള്ള ജിയോയില്‍ നിന്നും വ്യത്യസ്തമായി 2ജി, 3ജി യൂസര്‍മാര്‍ക്കും സൗജന്യ വോയ്സ് കോള്‍ ബിഎസ്എന്‍എല്‍ ലഭ്യമാക്കും. പുതുവര്‍ഷത്തിലാണ് പുതിയ താരിഫുകള്‍ അവതരിപ്പിക്കുക.