ഡാലസ്സില്‍ ദിലീപ് ഷോയില്‍ നിന്നും ലഭിച്ച വരുമാനം കുട്ടികള്‍ക്കായുള്ള ആശുപത്രിയുമായി പങ്കുവച്ചു

08:06 am 10/5/2017 – സന്തോഷ് പിള്ള ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രവും, നിംബസ് ചാരിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ദിലീപ് ഷൊ 2017ല്‍ നിന്നും ലഭിച്ച വരുമാനം ഡാലസ്സിലെ കുട്ടികള്‍ക്ക് വേണ്ടിയിട്ടുള്ള ആശുപത്രിയായ സ്‌കോട്ടിഷ്‌റൈറ്റുമായി പങ്കുവച്ചു. സ്‌കോട്ടിഷ് റൈറ്റ് ഹോസ്പിറ്റല്‍ പ്രതിനിധി റോണി പെയിന്റര്‍ കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായ രില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. അംഗവൈകല്യമുള്ള കുട്ടികളെ സൗജന്യമായി ചികില്‍സിക്കുന്ന ഹോസ്പിറ്റലിന് സംഭാവന നല്‍കാന്‍ സാധിച്ചത്, ഇതുപോലുള്ള ഒരു മെഗാ ഷോ Read more about ഡാലസ്സില്‍ ദിലീപ് ഷോയില്‍ നിന്നും ലഭിച്ച വരുമാനം കുട്ടികള്‍ക്കായുള്ള ആശുപത്രിയുമായി പങ്കുവച്ചു[…]

വീ​ട് ആ​ക്ര​മി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

12:23 pm 9/5/2017 ​കോ​ട്ട​യം: കു​മ്മ​ന​ത്ത്​ വീ​ട് ആ​ക്ര​മി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത കേസിലെ ഒന്നാം പ്രതിയും എ​സ്.​എ​ഫ്.​െ​എ ജി​ല്ല സെ​ക്ര​ട്ട​റിയുടെ റി​ജേ​ഷ്​ കെ. ​ബാ​ബു​ അറസ്റ്റിൽ. കോട്ടയം വെസ്റ്റ് പൊലീസാണ് റി​ജേ​ഷിനെയും കേസിലെ നാലാം പ്രതിയെയും അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് രാ​ജു​ഭ​വ​നി​ല്‍ പ്രി​ന്‍സ് ആ​ൻ​റ​ണി (23), ഇ​ടു​ക്കി ദേ​വി​കു​ളം സ്വ​ദേ​ശി ജ​യി​ന്‍ രാ​ജ് (22), കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി സി​നു സി​ന്‍ഘോ​ഷ് (23) എ​ന്നി​വ​ർ റിമാൻഡിലാണ്. Read more about വീ​ട് ആ​ക്ര​മി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ[…]

കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി.

12:22 pm 9/5/2017 ന്യൂഡൽഹി: ബാങ്കുകൾ നൽകിയ ഹർജിയിലാണ് നടപടി. ശിക്ഷ ജൂലൈ പത്തിന് തീരുമാനിക്കും. ജൂലൈ പത്തിന് മല്യ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കൺസോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

സി.എസ്. കർണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ്

12:20 0m 9/5/2017 ന്യൂഡൽഹി: കോൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കർണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാൻ ജസ്റ്റീസ് കർണൻ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്. ജസ്റ്റീസ് കർണനെ ഉടൻ ജയിലിലടയ്ക്കണമെന്നും Read more about സി.എസ്. കർണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ്[…]

ലിബിയൻ തീരത്ത് അഭയാർഥി ബോട്ടുകൾ മുങ്ങി 11 പേർ മരിച്ചു

12:11 pm 9/5/2017 ട്രിപ്പോളി: ലിബിയൻ തീരത്ത് അഭയാർഥി ബോട്ടുകൾ മുങ്ങി 11 പേർ മരിച്ചു. 200 പേരെ കാണാതായതായി യുഎൻ സന്നദ്ധ സംഘടന അറിയിച്ചു. സാവിജ ബീച്ചിൽ 10 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ തീരത്തടിഞ്ഞു. കാറ്റു നിറയ്ക്കാവുന്ന ബോട്ടുകളിലാണ് അഭയാർഥികൾ സഞ്ചരിച്ചിരുന്നത്. വെള്ളിയാഴ്ച ലിബിയൻ തീരത്തുനിന്ന് 252 പേരുമായി രണ്ടു ബോട്ടുകളിലായി പുറപ്പെട്ട് മണിക്കൂറുകൾക്കുശേഷം ബോട്ടിന്‍റെ കാറ്റൊഴിഞ്ഞ് പോവുകയായിരുന്നു. നാൽപ്പതോളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയൻ തീരസംരക്ഷണസേന അറിയിച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പ്പി​നോ​ടു​ള്ള നി​ല​പാ​ട്​ തീ​രു​മാ​നി​ക്കാ​ൻ യു.​ഡി.​എ​ഫ്​ യോ​ഗം ചൊ​വ്വാ​ഴ്​​ച ത​ല​സ്​​ഥാ​ന​ത്ത്.

09;17 am 9/5/2017 തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സു​മാ​യു​ള്ള ധാ​ര​ണ ലം​ഘി​ച്ച്​ സി.​പി.​എം പി​ന്തു​ണ​യോ​ടെ കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പ്പി​നോ​ടു​ള്ള നി​ല​പാ​ട്​ തീ​രു​മാ​നി​ക്കാ​ൻ യു.​ഡി.​എ​ഫ്​ യോ​ഗം ചൊ​വ്വാ​ഴ്​​ച ത​ല​സ്​​ഥാ​ന​ത്ത്. മു​ന്ന​ണി​യോ​ഗ​ത്തി​ന്​ മു​മ്പ്​ കെ.​പി.​സി.​സി​യു​ടെ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​വും ന​ട​ക്കും. ഇ​രു യോ​ഗ​ങ്ങ​ളി​ലും കെ.​എം. മാ​ണി​ക്കെ​തി​രെ ക​ടു​ത്ത വി​കാ​രം ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. സ്വ​യം മു​ന്ന​ണി വി​ട്ടു​പോ​യ മാ​ണി ഗ്രൂ​പ്പി​നെ ഇ​നി ക്ഷ​ണി​ക്കേ​ണ്ടെ​ന്നും എ​ന്നാ​ൽ, അ​വ​ർ​ക്ക്​ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​ട​ങ്ങി​വ​രാ​മെ​ന്നു​മാ​ണ്​ ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ യോ​ഗം തീ​രു​മാ​നി​ച്ച​ത്.​എ​ന്നാ​ൽ, Read more about കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പ്പി​നോ​ടു​ള്ള നി​ല​പാ​ട്​ തീ​രു​മാ​നി​ക്കാ​ൻ യു.​ഡി.​എ​ഫ്​ യോ​ഗം ചൊ​വ്വാ​ഴ്​​ച ത​ല​സ്​​ഥാ​ന​ത്ത്.[…]

അയാള്‍ ശശി’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

08:44 am 9/5/2017 ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന സമൂഹത്തെ വിമര്‍ശിച്ചും പരിഹസിച്ചും എല്ലാവരിലൂടെയുമാണ് ‘അയാള്‍ ശശി’ സഞ്ചരിക്കുന്നത്. ശ്രീനിവാസന്‍റെ അസാധാരണമായ പ്രകടനമാണ് ചിത്രത്തിന്‍റെ സവിശേഷത. 12 കിലോയോളം ഭാരം കുറച്ചും പ്രതിഫലം വാങ്ങാതെയുമായിരുന്നു ശ്രീനിവാസന്‍റെ അഭിനയം. പിക്സ് ആന്‍ഡ് ടെയിലിന്‍റെ ബാനറില്‍ ഛായാഗ്രാഹകന്‍ പി. സുകുമാര്‍, സുധീഷ് പിള്ള എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. പപ്പുവാണ് കാമറ. രാജേഷ് ശര്‍മ, അനില്‍ നെടുമങ്ങാട്, കൊച്ചുപ്രേമന്‍, ദിവ്യ ഗോപിനാഥ്, മറിമായം ശ്രീകുമാർ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. മേയ്യിൽ സിനിമ തിയറ്ററുകളിലെത്തും.

അരവിന്ദ് കെജ് രിവാൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു.

08:36 am 9/5/2017 ന്യൂഡൽഹി: അഴിമതിയാരോപണം ഉയർന്ന സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരുക. സത്യം ജയിക്കുമെന്നും പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും കെജ്രിവാൾ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അഴിമതി ആരോപണത്തിൽ തന്‍റെയും ആം ആദ്മി പാർട്ടിയുടെയും നിലപാട് കെജ്രിവാൾ സഭയിൽ വിശദീകരിക്കും. അതേസമയം, ക​പി​ൽ മി​ശ്ര​യുടെ ആരോപണത്തിനെതിരെ കെജ് രിവാളിന്‍റെ ഭാര്യ സുനിത രംഗത്തെത്തി. തന്‍റെ സഹോദരൻ Read more about അരവിന്ദ് കെജ് രിവാൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു.[…]

പാരീസ് റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണ ഭീഷണിയേത്തുടർന്ന് സുരക്ഷ ശക്തമാക്കി.

08:18 am 9/5/2017 പാരീസ്: തിങ്കഴാഴ്ച രാത്രി പ്രാദേശിക സമയം 11ഓടെയാണ് ഭീഷണി സംബന്ധി വിവരം സുരക്ഷാ ഉദ്യേഗസ്ഥർക്കു ലഭിച്ചത്. പിന്നാലെ സമീപത്തെ റെയിൽവേ സ്റ്റേഷനിലുൾപ്പെടെ സുരക്ഷ ശക്തമാക്കുകയായിരുന്നു. മൂന്നു പേരടങ്ങുന്ന സംഘമാണ് ഭീകരാക്രമണ ഭീഷണി മുഴക്കിയതെന്നാണ് വിവരം. എന്നാൽ ഇവരെ കണ്ടെത്താനായില്ല . ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ഐഎസ് ഭീകരർ പാരീസിൽ എത്തിയിട്ടുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച വിവരം ലഭിച്ചയുടൻ സ്റ്റേഷനിലെ ട്രെയിനുകളിൽ നിന്ന് Read more about പാരീസ് റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണ ഭീഷണിയേത്തുടർന്ന് സുരക്ഷ ശക്തമാക്കി.[…]

അന്തർദേശീയ- നയതന്ത്ര വിഷയങ്ങൾ റഷ്യൻ അമേരിക്കൻ നേതാക്കളും തമ്മിൽ ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ.

08:33 am 9/5/2017 വാഷിംഗ്ടൺ: റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവോർവ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അന്തർദേശീയ- നയതന്ത്ര വിഷയങ്ങൾ ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ. ചൊവ്വാഴ്ചയാണ് ലവോർവിന്‍റെ അമേരിക്കൻ സന്ദർശനം ആരംഭിക്കുന്നത്. മുൻ നിശ്ചിയിച്ച പ്രകാരമാണ് സന്ദർശനമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.