വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു.
08:29 am 9/5/3017 കോൽക്കത്ത: കോൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു. ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലാണ് പക്ഷിയിടിച്ചത്. എന്നാൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനത്തിന് ചെറിയ തകരാർ സംഭവിച്ചു. ഇതോടെ വിമാനത്തിന്റെ സർവീസ് റദ്ദാക്കി. യാത്രക്കാരെ മറ്റു വിമാനത്തിൽ ദുബായിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.










