പാക്കിസ്ഥാനിൽ ഗേൾസ് സ്കൂളിനു സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പോലീസുകാർക്കു പരിക്കേറ്റു.

05:25 pm 8/5/2017 ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഗേൾസ് സ്കൂളിനു സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പോലീസുകാർക്കു പരിക്കേറ്റു. സ്ഫോടനത്തിൽ വിദ്യാർഥികൾക്കു പരിക്കേറ്റിട്ടില്ലെന്നാണു പ്രാഥമിക വിവരം. പെഷവാറിനു സമീപമാണ് സ്ഫോടനമുണ്ടായത്. ഭീകരവിരുദ്ധ പോലീസ് സേനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ സ്കൂളിന്‍റെ കവാടവും മതിലും തകർന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും എന്നാൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ താലിബാൻ എതിർക്കുന്നുണ്ടെന്നും പോലീസ് മേധവി അറിയിച്ചു. 2014ൽ സൈനിക സ്കൂളിനു നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ150 പേർ കൊല്ലപ്പെട്ടിരുന്നു

ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി.

06:23 pm 8/5/2017 കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സിൽ നേതാവ് സജീവനെ ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രിയിലാണ് സജീവനു നേരേ ആക്രമണം നടന്നത്. ബൈക്കുകളിലെത്തിയ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് സജീവൻ പോലീസിനോടു പറഞ്ഞു. ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

നായര്‍ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

05:20 pm 8/5/2017 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക് : െ്രെടസ്‌റ്റേറ്റിലെ നായര്‍ സമുദായ സംഘടനയായ നായര്‍ ബനവലന്റ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബെല്‍റോസ് ബ്രാഡക് അവന്യുവിലുള്ള എന്‍ബിഎ ആസ്ഥാനത്തുവെച്ച് ഏപ്രില്‍ 30 ഞായറാഴ്ച നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഈശ്വര പ്രാര്‍ത്ഥനയോടെയും, കഴിഞ്ഞ വര്‍ഷം വിട്ടുപിരിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും യോഗം ആരംഭിച്ചു. പ്രസിഡന്റ് ശോഭാ കറുവക്കാട്ട് സ്വാഗതമാശംസിക്കുകയും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി Read more about നായര്‍ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍[…]

യുഎസ് പൗരനെ ഉത്തരകൊറിയ തടവിലാക്കിയതായി റിപ്പോർട്ട്.

04:55 pm 8/5/2017 പ്യോംഗ്യാംഗ്: പ്യോംഗ്യാംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ജീവനക്കാരനായ കിം ഹാക് സോംഗിനെ തടവിലാക്കിയതായി ഉത്തരകൊറിയയുടെ ഒൗദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. കൊറിയൻ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടെയാണ് ഉത്തരകൊറിയ നാലാമത്തെ യുഎസ് പൗരനെ തടവിലാക്കുന്നത്. ഒരു മാസത്തിനിടെ ഉത്തരകൊറിയ തടവിലാക്കുന്ന പ്യോംഗ്യാംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് കിംഗ് ഹാക് സോംഗ്.

മന്ത്രി കപിൽ മിശ്ര അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ ബ്യൂറോയ്ക്ക് മൊഴി നൽകി

04:47 pm 8/5/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ മുൻ മന്ത്രി കപിൽ മിശ്ര അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ ബ്യൂറോയ്ക്ക് മൊഴി നൽകി. അരവിന്ദ് കേജരിവാളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ വ​​​ച്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി സ​​​ത്യേ​​​ന്ദ​​​ർ ജെ​​​യി​​​ൻ കേ​​​ജ​​​രി​​​വാ​​​ളി​​​നു ര​​​ണ്ടു കോ​​​ടി രൂ​​​പ കോ​​​ഴ ന​​​ൽ​​​കു​​​ന്ന​​​തു താ​​​ൻ നേ​​​രി​​​ട്ടു ക​​​ണ്ടു​​വെ​​​ന്നാ​​​ണു മിശ്രയുടെ ആ​​​രോ​​​പ​​​ണം.

ലാലുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

04:45 pm 8/5/2017 ന്യൂഡൽഹി: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണക്കേസിൽ തിരിച്ചടി. ലാലുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. നാല് കേസുകളിൽ പ്രത്യേകം വിചാരണ നേരിടണമെന്നും ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. കുംഭകോണ കേസുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ ലാലു വിചാരണ നേരിടമെന്ന് ആവശ്യപ്പെട്ട് സിബിഐ സർമപ്പിച്ച ഹർജിയിലാണ് കോടതി വിധി. കാലിത്തീറ്റ കുംഭകോണക്കേസിൽ നേരത്തെ വിചാരണ കോടതി ലാലുവിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കുംഭകോണക്കേസുമായി Read more about ലാലുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി[…]

ബോസ്റ്റണില്‍ ഡോക്ടര്‍മാരെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയില്‍

04:44 pm 8/5/2017 – പി.പി. ചെറിയാന്‍ ബോസ്റ്റണ്‍: ബോസ്റ്റര്‍ നോര്‍ത്ത് ഷോര്‍ പെയിന്‍ മാനേജ്‌മെന്റ് ഡോക്ടര്‍ റിച്ചാര്‍ഡ് ഫീല്‍ഡ് (49), പ്രതിശ്രുത വധുവും ഹാര്‍വാഡ് മെഡിക്കല്‍ സ്കൂള്‍ അനസ്‌തേഷ്യ ഇന്‍സ്ട്രക്ടറുമായ ഡോ. ലിന ബൊളനോസ് (38) എന്നിവരെ ബോസ്റ്റന്‍ പെന്റ് ഹൗസ് ഇലവന്‍ത് ഫ്‌ളോര്‍ അപ്പാര്‍ട്ട്‌മെന്റില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മെയ് ആറാംതീയതി ശനിയാഴ്ച പോലീസ് ആണ് ഇരുവരേയും തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തിയത്. മെയ് ആറിനു വെള്ളിയാഴ്ച രാത്രി 8 മണിക്ക് വിവിരം അറിഞ്ഞു സ്ഥലത്തെത്തിയ Read more about ബോസ്റ്റണില്‍ ഡോക്ടര്‍മാരെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയില്‍[…]

മൂന്നുവര്‍ഷമായി തടങ്കലില്‍ കഴിഞ്ഞിരുന്ന 83 വിദ്യാര്‍ത്ഥികളെ ഭീകരര്‍ വിട്ടയച്ചു

04:39 pm 8/5/2017 – പി.പി. ചെറിയാന്‍ നൈജീരിയ: നൈജീരിയ ബോക്കോഹാറം ഇസ്ലാമിക് തീവ്രവാദികള്‍ മൂന്നുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ മുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ അവശേഷിക്കുന്ന 83 വിദ്യാര്‍ത്ഥികളെ മെയ് ആറാം തീയതി ശനിയാഴ്ച മോചിപ്പിച്ചു. ലോകജനതയെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി മുന്നൂറോളം വിദ്യാര്‍ത്ഥികളെയാണ് ചിബോക്ക് ബോര്‍ഡിംഗ് സ്കൂളില്‍ നിന്നും മൂന്നുവര്‍ഷം മുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 113 വിദ്യാര്‍ത്ഥികളെ നേരത്തെ ഭീകരര്‍ വിട്ടയച്ചിരുന്നു. ഇത്രയും കാലഘട്ടത്തിനിടയില്‍ പല വിദ്യാര്‍ത്ഥികളും അസുഖം മൂലം തടങ്കലില്‍ മരിക്കുകയോ, കാണാതാകുകയോ ചെയ്തിട്ടുണ്ട്. നീണ്ടുനിന്ന Read more about മൂന്നുവര്‍ഷമായി തടങ്കലില്‍ കഴിഞ്ഞിരുന്ന 83 വിദ്യാര്‍ത്ഥികളെ ഭീകരര്‍ വിട്ടയച്ചു[…]

ഡോ. ലില്ലി മാത്യു (77) നിര്യാതയായി

04:33 pm 8/5/2017 ആലപ്പുഴ: കൈതവന അരിമ്പൂര്‍ ചെല്‍സിയില്‍ ഡോ. മാത്യു ഫ്രാന്‍സിസിന്‍റെ ഭാര്യ ഡോ. ലില്ലി മാത്യു (77) നിര്യാതയായി. സംസ്കാരം നാളെ 2.30നു കൈതവന വിമലഹൃദയനാഥ (ഇമ്മാക്യൂലേറ്റ്) പള്ളിയില്‍. പരേത കാട്ടുപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഡോ. നിര്‍മല മാത്യു, ഡോ. രാജീവ് മാത്യു (ഇരുവരും യുഎസ്), വിമലറോയ്. മരുമക്കള്‍: ഡോ. ആന്‍റണി, റോയ് ആന്‍റണി, ലെസ് ലി.

ചെന്നൈയിൽ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു.

04:33 pm 8/5/2017 ചെന്നൈ: ചെന്നൈയിൽ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ചെന്നൈ വടപളനിയിലെ പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിത്തതിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.