ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി –

12:12 pm 8/5/2017 ബിജു കൊട്ടാരക്കര മനുഷ്യ രാശിയുടെ എല്ലാ തെറ്റുകള്‍ക്കും പരിഹാരമായി ക്രൂശിലേറിയ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മപുതുക്കാന്‍ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ICAA)) സംഘടിപ്പിച്ച ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി. വൈറ്റ് പ്ലയിന്‍സിലുള്ള റോയല്‍ പാലസില്‍ വച്ച് നടന്ന ആഘോഷപരിപാടികള്‍ ആത്മീയ ഉണര്‍വ് പ്രദാനം ചെയുന്ന തരത്തില്‍ ആയിരുന്നു. റവ:ഫാ ജോണി ചെങ്ങളന്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി “മനുഷ്യന്‍ ജീവിതത്തിന്റെ നിരവധിയായ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍, ദുഃഖങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആത്മവിശ്വാസവും പ്രത്യാശയും പകരാന്‍ പോന്നതാണ് യേശുവിന്റെ Read more about ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി –[…]

നോര്‍ത്ത് അമേരിക്ക അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫാമിലി കോണ്‍ഫറന്‍സ്

12:10 pm 8/5/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യയുടെ 21-മത് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 20 മുതല്‍ 23 വരെ ഡാളസിലുള്ള ഹാംട്ണ്‍ ഇന്‍ & സ്യൂട്‌സ്, മസ്കീറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടത്തുന്നതാണ്. വെളിപാട് പുസ്തകം 21:5-നെ അടിസ്ഥാനമാക്കി “കണ്ടാലും ഞാന്‍ സകലും പുതുതാക്കുന്നു’ എന്നതാണ് കോണ്‍ഫറന്‍സിലെ മുഖ്യ ചിന്താവിഷയം. പുതിയ സൃഷ്ടി, പുതിയ തലമുറ, പുതിയ രാജ്യം എന്നീ മൂന്നു വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗകര്‍ സാംസാരിക്കുന്നതാണ്. Read more about നോര്‍ത്ത് അമേരിക്ക അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫാമിലി കോണ്‍ഫറന്‍സ്[…]

മണിപ്പൂരിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി സൈനികർക്കു പരിക്കേറ്റു

12:09 pm 8/5/2017 ഇംഫാൽ: മണിപ്പൂരിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി സൈനികർക്കു പരിക്കേറ്റു. തിങ്കാളാഴ്ച രാവിലെ മണിപ്പൂരിലെ ലോക്കാച്ചോയിലുള്ള ട്രാൻസ്-എഷ്യൻ ഹൈവേ 102ലാണ് സ്ഫോടനമുണ്ടായത്. വിദേശ നിർമിത റിമോട്ട് കണ്‍ട്രോൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. സൈനിക വാഹനം ഹൈവേയിലൂടെ കടന്നു പോകുന്പോഴായിരുന്നു സ്ഫോനമുണ്ടായത്. 165 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണ നടപടികള്‍ പുരോഗമിക്കുന്നു.

6:37 pm 7/5/2017 ജിദ്ദ: സൗദി അറേബ്യയില്‍ ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണ നടപടികള്‍ പുരോഗമിക്കുന്നു. ഹാഇല്‍ പ്രവിശ്യയില്‍ പുതിയ ഹിജ്റ വര്‍ഷം മുതല്‍ (സെപ്തംബര്‍ അവസാനം) സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങുമെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസ് പറഞ്ഞു. ഹായില്‍ പ്രവിശ്യയിലെ ഷോപ്പിംഗ് മാളുകളിലും സെപ്തംബര്‍ 21 മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങുമെന്ന്​ ഗവര്‍ണര്‍ അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സഅദുമായി ധാരണയിലെത്തിയതായി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് Read more about ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണ നടപടികള്‍ പുരോഗമിക്കുന്നു.[…]

ദ​യാ​വ​ധം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ർ​ഷ​ക​ർ പ്ര​ധാ​ന​മ​ന്ത്രിക്കു ക​ത്തെ​ഴു​തി

06:34 pm 7/5/2017 ഭ​ഗ്പ​ത്: ദ​യാ​വ​ധം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​രി​മ്പ് ക​ർ​ഷ​ക​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ക​രി​ന്പ് ക​ർ​ഷ​ക​ർ​ക്ക് പ​ണം ല​ഭി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ഭ​ഗ്പ​ത്തി​ലെ ക​ർ​ഷ​ക​ർ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ പ​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ 16-ാം ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും ക​ർ​ഷ​ക​ർ ഭീ​ഷ​ണി മു​ഴ​ക്കി. ക​ർ​ഷ​ക​രാ​യി​രി​ക്കെ ഇ​തി​ൽ കൂ​ടു​ത​ൽ സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും സ​മാ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ക​ർ​ഷ​ക​ർ ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഭ​ഗ്പ​ത്തി​ലെ Read more about ദ​യാ​വ​ധം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ർ​ഷ​ക​ർ പ്ര​ധാ​ന​മ​ന്ത്രിക്കു ക​ത്തെ​ഴു​തി[…]

മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മതമേലധ്യക്ഷന്മാർ.

06:33 pm 7/5/2017 തിരുവനന്തപുരം: മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി ക്രൈസ്തവ മതമേലധ്യക്ഷന്മാർ. ഇക്കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടു. അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മതവികാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമ്പോൾ ആവശ്യമായ ജാഗ്രത ഉദ്യോഗസ്ഥർ പുലർത്തണം. കൈയ്യേറ്റങ്ങൾക്കു വേണ്ടി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ല. മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന സർക്കാർ നടപടിയെ പിന്തുണക്കും. അതേസമയം, കുടിയേറ്റ കർഷകർക്ക് പട്ടയം Read more about മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മതമേലധ്യക്ഷന്മാർ.[…]

ഒ​ഡീ​ഷ​യി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

06:40 pm 7/5/2017 ഭൂ​വ​നേ​ശ്വ​ർ: 10 പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​വീ​ൻ പ​ട്നാ​യി​ക് മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്.​എ​ൻ. പാ​ത്രോ, നി​ര​ഞ്ജ​ൻ പൂ​ജാ​രി, പ്ര​താ​പ് ജെ​ന, മ​ഹേ​ശ്വ​ർ മൊ​ഹ​ന്തി, ശ​ശി ഭു​സ​ൻ ബെ​ഹ​ര, പ്ര​ഫു​ല്ല സാ​ല​ൽ, നാ​രം​ഗ്ഷാ സാ​ഹു, അ​ന​ന്ദ് ദാ​സ്, ച​ന്ദ്ര സാ​ര​തി ബെ​ഹേ​ര, സു​ശാ​ന്ത് സിം​ഗ് എ​ന്നി​വ​രാ​ണ് പു​തു​താ​യി മ​ന്ത്രി​സ​ഭ​യി​ൽ എ​ത്തി​യ​ത്. രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ​ക്ക് ഗ​വ​ർ​ണ​ർ എ​സ്.​സി. ജ​മീ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യ്ക്കു മു​ന്നോ​ടി​യാ​യി 20 അം​ഗ മ​ന്ത്രി​സ​ഭ​യി​ലെ 10 അം​ഗ​ങ്ങ​ൾ ശ​നി​യാ​ഴ്ച Read more about ഒ​ഡീ​ഷ​യി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു.[…]

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു.

6:37 pm 7/5/2017 ന്യൂഡല്‍ഹി: ഇന്ന്​ വൈകിട്ട്​ മൂന്ന് ​മണിക്കായിരുന്നു അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ലെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചിട്ടുണ്ട്​. വിമാനത്താവളത്തിൽ നിന്ന്​ പറന്നുയരുന്നതിനിടെ ഡൽഹി –കശ്​മീർ വിമാനത്തിൻറെ ചിറക്​ മറ്റൊരു വിമാനത്തിൽ ഇടിക്കുകയായിരുന്നു. അപകടം നടക്കു​േമ്പാൾ ഇരുവിമാനങ്ങളും റൺവെ നമ്പർ 29ലായിരുന്നു. സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായാണ്​ എയർപോർട്ട്​ അധികൃതർ നൽകുന്ന വിശദീകരണം. ഏപ്രിൽ 26നും സമാന സംഭവം ഉണ്ടായിരുന്നു. അന്ന്​ കാറ്ററിങ്​ വാഹനം എയർ ഇന്ത്യ വിമാനത്തിൽ ഇടിച്ച്​ വിമാനത്തിൻറെ വാതിൽ തകർന്നിരുന്നു.

1000 കോടി രൂപയാണ്​ റിലീസ്​ ചെയ്​ത്​ 10 ദിവസത്തിന്​ ശേഷം ബാഹുബലിയുടെ കളക്ഷൻ.

06:22 pm 7/5/2017 ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡാണ്​ ബാഹുബലിക്ക്​ ലഭിച്ചിരിക്കുന്നത്​. 1000 കോടി രൂപയാണ്​ റിലീസ്​ ചെയ്​ത്​ 10 ദിവസത്തിന്​ ശേഷം ബാഹുബലിയുടെ കളക്ഷൻ. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ്​ കളക്ഷൻ സംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​. 2014ൽ പുറത്തിറങ്ങിയ പി.കെയായിരുന്നു ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. 792 കോടി രൂപയായിരുന്നു പി.കെയുടെ കളക്ഷൻ റെക്കോർഡ്​. ബാഹുബലിയുടെ വൻ വിജയം സംവിധായകൻ രാജമൗലിക്ക്​ സമർപ്പിക്കുന്നതായി നായകൻ പ്രഭാസ്​ ഫേസ്​ബുക്കിൽ കുറിച്ചു. Read more about 1000 കോടി രൂപയാണ്​ റിലീസ്​ ചെയ്​ത്​ 10 ദിവസത്തിന്​ ശേഷം ബാഹുബലിയുടെ കളക്ഷൻ.[…]

കരിങ്കുന്നം സംഗമം – ജൂലൈ 15 ന്

02:37 pm7/5/2017 – മാത്യു തട്ടാമറ്റം ചിക്കാഗോ : ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി പടര്‍ന്നുകിടക്കുന്ന കരിങ്കുന്നം നിവാസികളുടെ കൂട്ടായ്മ (പിക്‌നിക്) 2017 ജൂലൈ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള (92 Bender RD, Desplaines IL 60016) പാര്‍ക്കില്‍ വച്ച് നടത്തുവാന്‍ സാജന്‍ ഇരുമ്പിന്റെ ഭവനത്തില്‍ വച്ചു കൂടിയ ആലോചനാ മീറ്റിംഗില്‍ വച്ച് തീരുമാനിച്ചു. കരിങ്കുന്നം നിവാസിയും ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മാനുങ്കല്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചിക്കാഗോയിലെ Read more about കരിങ്കുന്നം സംഗമം – ജൂലൈ 15 ന്[…]