കാ​ഷ്മീ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു

06:51 am 7/5/2017 ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടു സി​വി​ലി​യ​ൻ​മാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ൽ​ഗാം ജി​ല്ല​യി​ലെ മി​ർ ബ​സാ​റി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം തീ​വ്ര​വാ​ദി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

വടകര കോലാവിപ്പാലത്ത് വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു.

6:49 am 7/5/2017 കോഴിക്കോട്: വടകര കോലാവിപ്പാലത്ത് വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു. ഞായാറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.

ടാൻസാനിയയിൽ സ്കൂൾബസ് മറിഞ്ഞ് 33 കുട്ടികളടക്കം 36 പേർ മരിച്ചു.

6:48 am 7/5/2017 ഡൊഡോമ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ സ്കൂൾബസ് മറിഞ്ഞ് 33 കുട്ടികളടക്കം 36 പേർ മരിച്ചു. അരുഷ മേഖലയിൽ എമ്മിറ നദി തീരത്തുകൂടി സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പ്രൈമറി സ്കൂൾ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. വിദ്യാർഥികളെയും കൊണ്ട് മറ്റൊരു സ്കൂളിൽ പരീക്ഷ എഴുതാൻ പോകവെയാണ് അപകടമുണ്ടായത്. ബസ് ഡ്രൈവറും രണ്ട് അധ്യാപകരും അപകടത്തിൽ മരിച്ചതായും പോലീസ് അറിയിച്ചു. അപകടം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് പ്രസിഡന്‍റ് ജോണ്‍ മഗുഫുലി പറഞ്ഞു.

ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.

06:46 am 7/5/2017 ന്യൂ​ഡ​ൽ​ഹി: ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. കൈ​ലാ​ഷ് ഗെ​ലോ​ട്ടി​നെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ക​പി​ൽ മി​ശ്ര​യെ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്. ഗെ​ലോ​ട്ടി​നെ കൂ​ടാ​തെ, രാ​ജേ​ന്ദ്ര​പാ​ൽ ഗൗ​ത​ത്തി​നെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ക​ട​നം പ്ര​തീ​ക്ഷി​ച്ച ത​ര​ത്തി​ൽ മെ​ച്ച​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​പി​ൽ മി​ശ്ര​യെ നീ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ തീ​രു​മാ​നി​ച്ച​തെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞു.

ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരും വംശീയതയ്‌ക്കെതിരേ അണിചേരുന്നു

6:45 am 7/5/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഇന്ത്യന്‍- അമേരിക്കന്‍ ഡോക്ടര്‍മാരുടെ ഉന്നതതല സമിതി യോഗം ചേര്‍ന്ന് അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ എത്തിച്ചേരാന്‍ തീരുമാനിച്ചു. മെയ് 3 ന് യു എസ് തലസ്ഥാനത്ത അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളായ പ്രമീളാ ജയ്പാല്‍, രാജാ കൃഷ്ണമൂര്‍ത്തി എന്നിവരെ അഭിനന്ദിക്കുന്നതിന് വിളിച്ച് ചേര്‍ത്ത് വാര്‍ഷിക യോഗത്തില്‍ വെച്ചാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ പിന്തുണ ഇവരെ അറിയിച്ചത്.അമേരിക്കന്‍ അസ്സോസ്സിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഒറിജിന്‍ (AAPI) സംഘടനയില്‍പെട്ട നിരവധി Read more about ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരും വംശീയതയ്‌ക്കെതിരേ അണിചേരുന്നു[…]

19 മാ​വോ​യി​സ്റ്റു​ക​ൾ അ​റ​സ്റ്റി​ലാ​യി

6:44 am 7/5/2017 റാ​യ്പു​ർ: സു​ക്മ​യി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഒ​മ്പ​ത് പേ​രു​ൾ​പ്പെ​ടെ 19 മാ​വോ​യി​സ്റ്റു​ക​ൾ അ​റ​സ്റ്റി​ലാ​യി. ച​ത്തീ​സ്ഗ​ഡി​ലെ സു​ക്മ​ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. സി​ആ​ർ​പി​എ​ഫും കോ​ബ്ര ക​മാ​ൻ​ഡോ​ക​ളും സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. ദ​ണ്ഡ​കാ​ര​ണ്യ ആ​ദി​വാ​സി കി​സാ​ൻ മ​സ്ദൂ​ർ സം​ഗാ​ത​ൻ എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. യൌസേപ്പ്പിതാവിന്റെ തിരുന്നാള്‍: പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ബിജു ചിറത്തറ മുഖ്യകാര്‍മ്മികന്‍

6:41 am 7/5/2017 – ബിനോയി കിഴക്കനടി (പി.ആര്‍.ഒ.) ഷിക്കാഗോ: ഏപ്രില്‍ 30 ഞായറാഴ്ച, ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ദൈവാലയത്തില്‍, വിശുദ്ധ യൌസേപ്പ്പിതാവിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു തിരുക്കര്‍മ്മങ്ങള്‍ക്ക്, ഹോളി സ്പിരിറ്റ് ഫാദേഴ്‌സ് മിഷനറി സന്യാസ സഭയുടെ (ഒ എസ്എസ്) ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റെവ. ഫാ. ബിജു ചിറത്തറ മുഖ്യകാര്‍മ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാര്‍മ്മികനുമായിരുന്നു. പുന്നത്തുറ ഇടവകക്കാരനായ റെവ. ഫാ. ബിജു ചിറത്തറ, 2000 ല്‍ Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. യൌസേപ്പ്പിതാവിന്റെ തിരുന്നാള്‍: പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ബിജു ചിറത്തറ മുഖ്യകാര്‍മ്മികന്‍[…]

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമായുടെ ജന്മശതാബ്ദി നിറവില്‍ ആന്‍ഡ്രൂസ് അഞ്ചേരി ഗാനോപഹാരം സമര്‍പ്പിച്ചു –

6:39 am 7/5/2017 ജീമോന്‍ റാന്നി ഡാളസ്: ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സില്‍ ഒരു കുളിര്‍മഴ പോലെയെത്തുന്ന കേരളത്തിന്റെ അഭിമാന ഭാജനം അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ധിയോട നുബന്ധിച്ചു ആന്‍ഡ്രൂസ് അഞ്ചേരി രചിച്ചു ഈണം പകര്‍ന്ന ‘ആറ്റരികില്‍ നട്ടതാം നല്‍ ഇലവടാത്തൊരു വൃക്ഷം പോല്‍’ എന്നു തുടങ്ങുന്ന അശംസാഗാനം സമര്‍പ്പിക്കുകയുണ്ടായി. മാര്‍ത്തോമ്മാ സഭയുടെ മുഖപത്രമായ മലങ്കര സഭാ താരകയുടെ ഏപ്രില്‍ ലക്കത്തിലും സഭയുടെ നോര്‍ത്ത് അമേരിക്ക ആന്‍ഡ് യൂറോപ്പ് ഭദ്രാസനത്തിന്റെ മാസികയായ മെസ്സഞ്ചറിലും ഈഗാനം കവിതയായി Read more about മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമായുടെ ജന്മശതാബ്ദി നിറവില്‍ ആന്‍ഡ്രൂസ് അഞ്ചേരി ഗാനോപഹാരം സമര്‍പ്പിച്ചു –[…]

ടെക്‌സസില്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധന വേണ്ടെന്ന് സെനറ്റ്

06:38 am 7/5/2017 – പി.പി. ചെറിയാന്‍ ഓസ്റ്റിന്‍: ടെക്സസ്സ് സംസ്ഥാനത്തെ നികുതിദായകരുടെ പണം ഇനി മുതല്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധനക്ക് ചിലവാക്കുന്നത് ഒഴിവാക്കണമെന്ന് ടെക്സസ്സ് സെനറ്റ് തീരുമാനിച്ചു.മെയ് 4 വ്യാഴം നടന്ന വോട്ടെടുപ്പില്‍ 27 സെനറ്റംഗങ്ങള്‍ തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്പ്പോള്‍ 4 പേരാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. 130 മില്യണ്‍ ഡോളറാണ് ടാക്സ് പേയേഴ്സിന്റെ പോക്കറ്റില്‍ നിന്നും ഓരോ വര്‍ഷവും ഈ ആവശ്യത്തിനു വേണ്ടി ചിലവഴിക്കേണ്ടി വരുന്നത്. സുരക്ഷാ പരിശോദന കൊണ്ട് വലിയ Read more about ടെക്‌സസില്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധന വേണ്ടെന്ന് സെനറ്റ്[…]

ലണ്ടന്‍ മലയാളി കൗണ്‍സില്‍ വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണം നടത്തി

06:38 am 7/5/2017 മാവേലിക്കര:- ബ്രട്ടനിലെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ ലണ്ടന്‍ മലയാളി കൗണ്‍സില്‍ അഭിപ്രായ വോട്ടെടുപ്പിലൂടെ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ 2016-ലെ വിദ്യാഭ്യാസ അവാര്‍ഡിന് കരിമുളയ്ക്കല്‍ മാസ്റ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ജി. സാം അര്‍ഹനായി. എസ്. മധുകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ നാല്പതു വര്‍ഷമായി സമാന്തര വിദ്യാഭ്യാസരംഗത്തും സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന സാം പതിനായിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ പഠിപ്പിച്ചുതീര്‍ത്ത സമഗ്രപാഠങ്ങള്‍ നല്കിയ ഒരു വെളിച്ചമായി ഞാന്‍ ഈപുരസ്കാരത്തെ കാണുന്നുവെന്ന് ഉദ്ഘാടന Read more about ലണ്ടന്‍ മലയാളി കൗണ്‍സില്‍ വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണം നടത്തി[…]