ബ്രാപ്ടണ്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ സംയുക്ത ഓര്‍മ്മ പെരുന്നാള്‍

07:21 pm 5/5/2017 – ബെന്നി പരിമണം ടോറന്ററ്റോ: ബ്രാപ്ടണ്‍ സെന്റ് ജോര്‍ജ് സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മഹാപരിശുദ്ധനായ വി.ഗീവര്‍ഗ്ഗീസ് സഹദായുടെയും വി.അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറീസ് ബാവായുടേയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍ 2017 ജൂലൈ മാസം 06, 07(ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടപ്പെടുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥനകളിലും കുര്‍ബാനയിലും ധ്യാന യോഗത്തിലും ആദിയോടന്തം നേര്‍ച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ നമ്മുടെ കര്‍ത്താവായ യേശുമശിഹായുടെ പരിശുദ്ധ നാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. പെരുന്നാള്‍ Read more about ബ്രാപ്ടണ്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ സംയുക്ത ഓര്‍മ്മ പെരുന്നാള്‍[…]

സമാജ്‌വാദി പാർട്ടി പിളർന്നു.

04:50 pm 5/5/2017 ലക്നോ: മാസങ്ങൾ നീണ്ട അനശ്ചിതത്വങ്ങൾക്കും പടലപിണക്കങ്ങൾക്കും നിർബന്ധിത ഇണക്കങ്ങൾക്കും ഒടുവിൽ സമാജ്‌വാദി പാർട്ടി പിളർന്നു. സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്‍റെ സഹോദരൻ ശവ്‌പാൽ യാദവാണ് പുതിയ പാർട്ടി രൂപീകരിച്ചത്. സമാജ്‌വാദി സെക്യുലർ മോർച്ച എന്ന പേരിലാണ് പുതിയ പാർട്ടി. മുലായം സിംഗിന്‍റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം തനിക്കൊപ്പം നിൽക്കുമെന്നും ശിവ്‌പാൽ യാദവ് വ്യക്തമാക്കി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സമയത്ത് മുലായത്തിന്‍റെ മകനും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായുണ്ടായ പ്രശ്നങ്ങളാണ് Read more about സമാജ്‌വാദി പാർട്ടി പിളർന്നു.[…]

എസ്​.എസ്​.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം

04:47 pm 5/5/2017 തിരുവനന്തപുരം: എസ്​.എസ്​.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്​. കഴിഞ്ഞ വർഷം ഇത്​ 96.59 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്​. കുറവ്​ വയനാട്​. 1174 സ്​കൂളുകൾ നൂറുശതമാനം വിജയം നേടിയ​പ്പോൾ 100 മേനി വിജയം നേടിയ സർക്കാർ സ്​കൂളുകൾ 405 ആണ്​. ടി.കെ.എം.എച്ച്.​എസ്​ മലപ്പുറമാണ്​ എ പ്ലസ് ​ഏറ്റവും കൂടുതൽ നേടിയ സ്​കൂൾ. ഉപരിപഠനത്തിന്​ അർഹത നേടിയവർ 4,37156. സേ പരീക്ഷ മെയ്​ 22 മുതൽ Read more about എസ്​.എസ്​.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം[…]

പോ​​ലീ​​സിൽ വീണ്ടും വൻ അഴിച്ചുപണി.

04:44 pm 5/5/2017 തിരുവനന്തപുരം: ടി.​​പി. സെ​​ൻ​​കു​​മാ​​ർ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വിയായി തി​​രി​​ച്ചെ​​ത്തു​​ന്ന​​തി​​നു തൊ​​ട്ടു മു​​മ്പു പോ​​ലീ​​സിൽ വീണ്ടും വൻ അഴിച്ചുപണി. സംസ്ഥാനത്ത് 100 ഡിവൈഎസ്പിമാരെ സ്ഥലമാറ്റിക്കൊണ്ട് സർക്കാർ ഇന്ന് ഉത്തരവിറക്കി. എ​​സ്പി മു​​ത​​ൽ എ​​ഡി​​ജി​​പി വ​​രെ​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ മാ​​റ്റി സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോർഡ്സ്, സ്പെഷ്യൽ ബ്രാഞ്ച്, പോലീസ് അക്കാദമി, നാർക്കോട്ടിക് സെൽ, വിജിലൻസ് ആൻഡ് ആന്‍റി കറപ്ക്ഷൻ ബ്യൂറോ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്. Read more about പോ​​ലീ​​സിൽ വീണ്ടും വൻ അഴിച്ചുപണി.[…]

നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

04:30 pm 5/5/2017 ന്യൂഡൽഹി: സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതികൾ ചെയ്തതെന്ന് വധശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. പൈശാചികവും നിഷ്ഠൂരവുമായി കൊലപാതകവുമാണ് പ്രതികൾ നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് വിചാരണക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷ ഒഴിവാക്കി പ്രതികള്‍ക്ക് Read more about നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.[…]

100 പാക് സൈനികരുടെ തലയറുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്.

12:39 pm 5/5/2017 ന്യൂഡൽഹി: ഒരു ഇന്ത്യൻ സൈനിക​െൻറ തലയറുത്താല്‍ പകരം 100 പാക് സൈനികരുടെ തലയറുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. പതഞ്​ജലി കമ്പനിയുടെ വാർഷികവുമായി ബന്ധപ്പെട്ട്​ നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാകിസ്​താന്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയിൽ മടിച്ചു നില്‍ക്കാതെ പകരം വീട്ടണം. ഇക്കാര്യത്തില്‍ ഇസ്രായേലിനെ നാം മാതൃകയാക്കണമെന്നും രാംദേവ്​ പറഞ്ഞു. വില അൽപം കൂടിയാലും സ്വദേശി ഉൽപന്നങ്ങൾ വാങ്ങണമെന്നും രാംദേവ്​ കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്​ചയാണ് ​നിയന്ത്രണ രേഖക്ക്​ Read more about 100 പാക് സൈനികരുടെ തലയറുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്.[…]

സൽമാനും കബീർ ഖാനും വീണ്ടും ഒന്നിക്കുന്നു

12:38 pm 5/5/2017 ബ്ലോക്ക്​ബസ്​റ്റർ സൽമാൻ–കബീർ ഖാൻ കൂട്ടുകെട്ടിൽ പിറക്കുന്നതി​െൻറ സൂചനകളാണ്​ ടീസറിൽ നിന്ന്​ ലഭിക്കുന്നത്​. ബംജ്റംഗി ബായിജാനായിരുന്നു ഇതിന്​ മുമ്പ്​ സൽമാനും കബീർ ഖാനും ഒരുമിച്ച ചലച്ചിത്രം. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തി​െൻറ പശ്​ചാത്തലത്തിലാണ്​ ട്യൂബ്​ലൈറ്റ്​ കഥ പറയുന്നത്​. അതിർ ത്തികൾ ഭേദിക്കുന്ന പ്രണയമാണ്​ ട്യൂബ്​ലൈറ്റി​െൻറയും ഇതിവൃത്തം. നിഷ്​കളങ്കനായ നായകനെയാണ്​ ടീസറിൽ കാണാൻ സാധിക്കുന്നത്​. സൽമാനൊപ്പം ചൈനീസ്​ നായിക സു സു, അന്തരിച്ച നടൻ ഒാംപുരി എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്​. സൽമാൻ തന്നെയാണ്​ സിനിമയുടെ നിർമാതാവ്​​.

വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 35 പേർ

12:33 pm 5/5/2017 കരാക്കസ്: വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 35 പേർ. 750ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെനസ്വേലൻ കോടതിയാണ് ഈ കണക്ക് പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നും കോടതി വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ നാലിന് രാജ്യ തലസ്ഥാനമായ കരാക്കസിൽ നടന്ന പ്രതിഷേധങ്ങളെത്തുടർന്നുണ്ടായ ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. 18 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരിലേറെയും യുവാക്കളാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. എണ്ണവില ഇടിഞ്ഞതിനെത്തുടർന്നുണ്ടായ Read more about വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 35 പേർ[…]

പൂരം ആഘോഷ വേളയിലേക്ക്

12:26 pm 5/5/2017 തൃ​ശൂ​ർ: രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഒ​ന്പ​ത് ആ​ന​ക​ളു​ടെ​യും പാ​ണ്ടി​മേ​ള​ത്തി​ന്‍റെ​യും, പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ശാ​സ്താ​വ് വ​ട​ക്കു​ന്നാ​ഥ സ​ന്നി​ധി​യി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​യ​ത്. ഓ​രോ ഘ​ട​ക​പൂ​ര​ത്തി​നും നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ യ​ഥാ​ക്ര​മം പ​ന​മു​ക്കും​പി​ള്ളി ശാ​സ്താ​വും, ചെ​ന്പൂ​ക്കാ​വ്, കാ​ര​മു​ക്ക്, ലാ​ലൂ​ർ, ചു​ര​ക്കോ​ട്ടു​കാ​വ്, അ​യ്യ​ന്തോ​ൾ, നൈ​ത​ല​ക്കാ​വ് ഭ​ഗ​വ​തി​മാ​രും തേ​ക്കി​ൻ​കാ​ട്ടി​ലെ​ത്തി. ചെ​റു​പൂ​ര​ങ്ങ​ളു​ടെ വ​ര​വോ​ടെ ജ​ന​സ​ഹ​സ്ര​ങ്ങ​ളും തേ​ക്കി​ൻ​കാ​ട്ടി​ലേ​ക്ക് ഒ​ഴു​കി​ത്തു​ട​ങ്ങി. ചെ​റു​പൂ​ര​ങ്ങ​ൾ വ​ട​ക്കും​നാ​ഥ​നെ വ​ണ​ങ്ങി മ​ട​ങ്ങു​ന്ന​തി​നു​മു​ന്പേ തി​രു​വ​ന്പാ​ടി ഭ​ഗ​വ​തി​യു​ടെ മ​ഠ​ത്തി​ൽ​വ​ര​വി​നു തു​ട​ക്ക​മാ​കും. ക​ന്നി പ്ര​മാ​ണി​ത്വം ഏ​റ്റെ​ടു​ത്ത കോ​ങ്ങാ​ട് മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഠ​ത്തി​ൽ പ​ഞ്ച​വാ​ദ്യം ഉ​യ​രു​ന്ന​തോ​ടെ മേ​ള​ങ്ങ​ളു​ടെ പൂ​രം ആ​രം​ഭി​ക്കും. Read more about പൂരം ആഘോഷ വേളയിലേക്ക്[…]

മെ​ട്രോ റെ​യി​ല്‍ സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കും

08:49 am 5/5/2017 കൊ​ച്ചി: കൊ​ച്ചി മെ​ട്രോ ഒ​ന്നാം​ഘ​ട്ട സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള മെ​ട്രോ റെ​യി​ല്‍ സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കും. വ്യാ​ഴാ​ഴ്ച മു​ട്ട​ത്തു​നി​ന്ന് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ സം​ഘം ക​ള​മ​ശ്ശേ​രി, കു​സാ​റ്റ്, പ​ത്ത​ടി​പ്പാ​ലം, ഇ​ട​പ്പ​ള്ളി, ച​ങ്ങ​മ്പു​ഴ പാ​ര്‍ക്ക് സ്​​റ്റേ​ഷ​നു​ക​ൾ സ​ന്ദ​ര്‍ശി​ച്ച്​ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. വെ​ള്ളി​യാ​ഴ്ച ച​ങ്ങ​മ്പു​ഴ പാ​ര്‍ക്കി​ല്‍നി​ന്ന് പ​രി​ശോ​ധ​ന തു​ട​ങ്ങും. തു​ട​ര്‍ന്ന് പാ​ലാ​രി​വ​ട്ടം സ്​​റ്റേ​ഷ​നും മു​ട്ടം ഡി​പ്പോ​യും സ​ന്ദ​ര്‍ശി​ക്കും. മു​ട്ടം യാ​ര്‍ഡി​ലെ കൊ​ച്ചി മെ​ട്രോ​യു​ടെ ഓ​പ​റേ​ഷ​ന്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റും (ഒ.​സി.​യു) അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും സം​ഘം വി​ല​യി​രു​ത്തും. ക​മീ​ഷ​ണ​ര്‍ Read more about മെ​ട്രോ റെ​യി​ല്‍ സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കും[…]