ആനയുടെ കല്ലേറിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു
02.50 PM 02/05/2017 പാലക്കാട്: ആലത്തൂർ അത്തിപ്പൊറ്റ മാങ്ങോട്ടുഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ആന കല്ലെറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പാപ്പാൻ ചികിത്സയിലിരിക്കേ മരിച്ചു. കോട്ടയം ഞീഴൂർ പല്ലാറ്റുതടത്തിൽ ഗോപാലന്റെ മകൻ ബാബുവെന്ന കുട്ടനാണ് (47) തിങ്കളാഴ്ച പുലർച്ചെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഏപ്രിൽ 21ന് വൈകുന്നേരം ഏഴിന് ഇത്തിക്കര അയ്യപ്പൻ എന്ന ആനയാണ് കുളിപ്പിക്കുന്നതിനിടെ വികൃതികാട്ടി ഓടിയത്. തുടർന്ന് ആന ക്ഷേത്ര ഉൗട്ടുപുരയുടെ സമീപത്തുനിലയുറപ്പിച്ചതോടെ പാപ്പാൻമാർ വടം ഉപയോഗിച്ച് തളയ്ക്കുകയായിരുന്നു. Read more about ആനയുടെ കല്ലേറിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു[…]










