ഐ​പി​എ​ൽ: ഡ​ൽ​ഹി​ക്ക് ഇ​ന്ന് നി​ർ​ണാ​യ​ക പോരാട്ടം

11.22 AM 02/05/2017 ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ് ഇ​ന്ന് സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാദിനെ നേ​രി​ടും. ഡ​ൽ​ഹി​യു​ടെ ഹോം ​ഗ്രൗ​ണ്ടി​ൽ രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. അതേസമയം, ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനാകും ഹൈദരാബാദ് ശ്രമിക്കുക.

അ​ന​ന്ത് നാ​ഗി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി

11.21 AM 02/05/2017 ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത് നാ​ഗ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി. അ​ന്ത​രീ​ക്ഷം അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് റ​ദ്ദാ​ക്കു​ന്ന​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. മെ​യ് 25നാണ് അ​ന​ന്ത് നാ​ഗി​ൽ ​വോ​ട്ടെ​ടു​പ്പ് ന​ടക്കേണ്ടിയിരുന്നത്.

കിം​ഗ് ജോം​ഗ് ഉ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ത​യാ​ർ: ട്രം​പ്

11.19 AM 02/05/2017 ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം​ഗ് ജോം​ഗ് ഉ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ത​യാ​റെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ബ്ലൂം​ബെ​ർ​ഗി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കെ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന. അ​തേ​സ​മ​യം, ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണ​മെ​ങ്കി​ൽ ഉ​ത്ത​ര​കൊ​റി​യ നി​ര​വ​ധി നി​ബ​ന്ധ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടി വ​രു​മെ​ന്ന് വൈ​റ്റ്ഹൗ​സ് വ​ക്താ​വ് സീ​ൻ സ്പൈ​സ​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സ്മാ​ർ​ട്ട് കു​ക്കി എ​ന്നാ​ണ് ട്രം​പ് ഉ​ന്നി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടി

11.17 AM 02/05/2017 സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടി. അവധിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ‍യാണ് ഇത്. ജേക്കബ് തോമസ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹം അവധി നീട്ടികിട്ടുന്നതിന് അപേക്ഷിച്ചത്. വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. ജേക്കബ് തോമസിന് പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്.

സെൻകുമാർ കേസ്: കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

11.15 AM 02/05/2017 ടി.പി.സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോടതിവിധിയനുസരിച്ച് പ്രവർത്തിക്കും- മുഖ്യമന്ത്രി പറഞ്ഞു. എജിയുടെ നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ നടക്കുക. വിധിയുടെ ഓൺലൈൻ പകർപ്പ് കിട്ടിയപ്പോൾ മുതൽ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസി സമരം: സർവീസുകൾ മുടങ്ങി

11.11 AM 02/05/2017 മെക്കാനിക്കൽ ജീവനക്കാർ രണ്ടു ദിവസമായി തുടരുന്ന സമരംമൂലം കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ മുതലാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി. അറ്റകുറ്റപണികൾ മുടങ്ങിയതോടെ ചൊവ്വാഴ്ച രാവിലെ ആരംഭിക്കേണ്ട സർവീസുകൾ റദ്ദാക്കിയത്. സമരം കൂടതൽ ബാധിച്ചത് പത്തനംതിട്ട ഡിപ്പോയിലാണ്.

സെൻകുമാർ കേസ്: വിധി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചെന്നിത്തല, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

11.09 AM 02/05/2017 തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കത്തതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. എം.ഉമ്മർ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഒരാഴ്ചയായി സംസ്ഥാനത്ത് ഡിജിപിയില്ലാത്ത അവസ്ഥയാണെന്നു അദ്ദേഹം ആരോപിച്ചു. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനേത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയിൽ ചർച്ച ചെയ്യുന്നതിന് പരിമിതിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പ്രമേയം അവതരിപ്പിച്ച എം. ഉമ്മറിനെയും മുഖ്യമന്ത്രി Read more about സെൻകുമാർ കേസ്: വിധി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചെന്നിത്തല, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു[…]

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത; ഒരു നൂറ്റാണ്ട് പിന്നിട്ട ഇടയശ്രേഷ്ഠന്‍

11.04 AM 02/05/2017 ജോയിച്ചന്‍ പുതുക്കുളം മാരാമണ്‍: ജീവിതത്തില്‍ ഒരു നൂറ്റാണ്ട് ജീവിക്കുവാന്‍ കഴിയുന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല. അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഏപ്രില്‍ 27നു 100 വയസ് പൂര്‍ത്തിയാക്കുവാന്‍ ദൈവം ഭാഗ്യം നല്‍കി. മനുഷ്യരെ ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം, ഭാഷ, സംസ്‌കാരം, രാഷ്ട്രീയം എന്നീ വ്യത്യസ്തതകള്‍ക്ക് അതീതമായി ഉള്‍ക്കൊള്ളുന്ന ഹൃദയമാണ് ക്രിസോസ്റ്റം തിരുമേനിക്കുള്ളത്. തിരുമേനിക്ക് ജന്മശതാബ്ദി ആശംസിക്കാനായി ഷിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് കേരളയുടെ സെക്രട്ടറി Read more about മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത; ഒരു നൂറ്റാണ്ട് പിന്നിട്ട ഇടയശ്രേഷ്ഠന്‍[…]

ഉത്തരകൊറിയൻ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ.

12:47 pm 30/4/2017 ലണ്ടൻ:ഉത്തരകൊറിയൻ മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അനുദിനം വർധിച്ചു വരികയാണ് . അന്താരാഷ്ട്രമധ്യസ്ഥ ശ്രമങ്ങൾ ഏറ്റവും കൂടുതൽ അനിവാര്യമായ സമയമാണിത്- മാർപാപ്പ പറഞ്ഞു. പ്രശ്നത്തിൽ മധ്യസ്ഥതവഹിക്കാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ടെന്നും അവർ അതിന്‍റെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ എന്ന് ഓർമ്മിപ്പിച്ച മാർപാപ്പ പ്രശ്നം വഷളായി യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് നല്ലതല്ലെന്നും കൂട്ടിച്ചേർത്തു.

രാഷ്​ട്രപതി സ്ഥാനത്തേക്ക് ഒരിക്കൽകൂടി​ മൽസരിക്കാൻ താനില്ലെന്ന്​ രാഷ്ട്രപതി പ്രണബ്​ മുഖർജി

12:45 pm 30/4/2017 ന്യൂഡൽഹി: രാഷ്​ട്രപതി സ്ഥാനത്തേക്ക് ഒരിക്കൽകൂടി​ മൽസരിക്കാൻ താനില്ലെന്ന്​ രാഷ്ട്രപതി പ്രണബ്​ മുഖർജി. സമവായമുണ്ടായെങ്കിൽ മാ​ത്രം വീണ്ടും രാഷ്​ട്രപതിയാവുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട്​ അറിയിച്ചെന്നാണ്​ സൂചന. മൽസരം നടക്കുകയാണെങ്കിൽ വീണ്ടും ഉപരാഷ്​ട്രപതി സ്ഥാനത്തേക്ക്​ ഇല്ലെന്ന് ഹമീദ്​ അൻസാരിയും സൂചന നൽകി. രാഷ്ട്രപതി തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ സ്ഥാനാർഥി സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്​. ഈ സാഹചര്യത്തിലാണ്​ നിലപാട്​ വ്യക്​തമാക്കി രാഷ്​ട്രപതിയും ഉപരാഷ്​ട്രപതിയും രംഗത്തെത്തിയിരിക്കുന്നത്​.