എം.എം.മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ.

11:50 am 29/4/2017 തിരുവനന്തപുരം: വിവാദ പരാമർശങ്ങൾ നടത്തിയ വൈദ്യുതിമന്ത്രി എം.എം.മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. മൂന്നാറിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് തടയുന്നതിനു മുൻകൈയെടുത്തതിനാലാണ് മുഖ്യമന്ത്രിയും പാർട്ടിയും മണിയെ സംരക്ഷിക്കുന്നത്. ഏറ്റവും വലിയ സ്ത്രീവിരുദ്ധനാണെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രവൃത്തികൾ-ഹസൻ കുറ്റപ്പെടുത്തി. മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാർ സിപിഎമ്മുകാരാണെന്നും അത് ഒഴിപ്പിക്കുമെന്നതിനാലാണ് സിപിഎം സിപിഐക്കെതിരെ തിരിയുന്നതെന്നും ഹസൻ ആരോപിച്ചു.

പി.​വി. സി​ന്ധു ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി.

09:12 am 29/4/2017 വു​ഹാ​ൻ: ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വ് പി.​വി. സി​ന്ധു ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി. ക്വാ​ട്ട​റി​ല്‍ ചൈ​ന​യു​ടെ ഹെ ​ബിം​ഗ്ജാ​വോ​യോ​ട് തോ​റ്റാ​ണ് സി​ന്ധു പു​റ​ത്താ​യ​ത്. എ​ട്ടാം സീ​ഡാ​യ ഹെ ​നാ​ലാം സീ​ഡാ​യ സി​ന്ധു​വി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് വീ​ഴ്ത്തി​യ​ത്. ആ​ദ്യ സെ​റ്റ് സി​ന്ധു നേ​ടി​യെ​ങ്കി​ലും ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ ഹെ ​സ്വ​ന്ത​മാ​ക്കി സെ​മി​യി​ലേ​ക്ക് മു​ന്നേ​റി. സ്കോ​ർ: 21-15, 14-21, 22-24. ഇ​തോ​ടെ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്നു ലോ​ക​റാ​ങ്കിം​ഗു​ള്ള താ​ര​ങ്ങ​ളെ​ല്ലാം പു​റ​ത്താ​യി.

പൊമ്പിളെ ഒരുമൈ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനത്തിലേക്ക് കടന്നു.

09:11 am 29/4/2017 മുന്നാർ: പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ച മന്ത്രി എം.എം മണി മൂന്നാരിലെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ സമരം ചെയ്യുന്നത്. അതിനിടെ പന്തൽ ആക്രമിച്ചവർക്കെതിരെ സമര സമിതി നൽകിയ പരാതിയിന്മേൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി എം.എം മണിയുടെ പ്രസംഗത്തെ ഹൈകോടതി ഇന്നലെ നിശിതമായി വിമർശിച്ചിരുന്നു. തുടർന്ന് രാജാക്കാട് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ ദൃക്‌സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വിവിധ സംഘടനകൾ സമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തുന്നുണ്ട്. നിരാഹാരമിരിക്കുന്ന ഗോമതി, Read more about പൊമ്പിളെ ഒരുമൈ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനത്തിലേക്ക് കടന്നു.[…]

കാർ ചരക്ക്​ലോറിയിൽ ഇടിച്ച്​ രണ്ട്​ മരണം.

09:09 am 29/4/2017 പാലക്കാട്​: പാലക്കാട്​ കണ്ണാടിയിൽ കാർ ചരക്ക്​ലോറിയിൽ ഇടിച്ച്​ രണ്ട്​ മരണം. ഇരിങ്ങാലക്കുട സ്വദേശികളായ വിനുപ്രിയ മകൾ നീതു എന്നിവരാണ്​ മരിച്ചത്​.

ഉത്തരകൊറിയ വീണ്ടും ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചു.

096 am 29/4/2017 സോൾ: അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഉത്തരകൊറിയ വീണ്ടും ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചു. ദക്ഷിണകൊറിയയെ ഉദ്ധരിച്ച്​ യോൻഹാപ്​ ന്യൂസ്​ എജൻസിയാണ്​ പരീക്ഷണം റിപ്പോർട്ട്​ ചെയ്​തത്​. മിസൈൽ പരീക്ഷണം പരാജയമായിരുന്നുവെന്ന്​ അമേരിക്കയും ദക്ഷിണകൊറിയയും അവകാശപ്പെട്ടു. ഉത്തരകൊറിയയുമായി ബന്ധപ്പെട്ടുള്ള പ്രശ്​നങ്ങൾ സംഘർഷത്തിൽ കലാശിക്കുമെന്ന്​ പ്രസിഡൻറ്​ ട്രംപ്​ മുന്നറിയിപ്പ്​ നൽകിയതിന്​ പിന്നാലെയാണ്​ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയയുടെ നടപടി മോശമാണെന്നും പരീക്ഷണത്തിലൂടെ ചൈനയുടെ ഏറെ ആദരിക്കുന്ന പ്രസിഡൻറിനെയാണ്​ കൊറിയ അപമാനിച്ചതെന്നും ട്രംപ്​ ട്വിറ്ററിൽ കുറിച്ചു. ഉത്തരകൊറിയയുടെ മധ്യദൂര ബാലിസ്​റ്റിക്​ Read more about ഉത്തരകൊറിയ വീണ്ടും ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചു.[…]

വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ഇ​ല്ലി ന​സ്റ്റാ​സെ മാ​പ്പു​പ​റ​ഞ്ഞു.

09:05 am 29/4/2017 ലണ്ടൻ: സെ​റീ​ന വി​ല്യം​സി​ന്‍റെ പി​റ​ക്കാ​ൻ​പോ​കു​ന്ന കു​ഞ്ഞി​നെ​തി​രെ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ഇ​ല്ലി ന​സ്റ്റാ​സെ മാ​പ്പു​പ​റ​ഞ്ഞു. ഫെ​ഡ് ക​പ്പി​നി​ടെ ബ്രി​ട്ടീ​ഷ് വ​നി​താ താ​ര​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ത്തി​നും ന​സ്റ്റാ​സെ മാ​പ്പു​പ​റ​ഞ്ഞു. സെ​റീ​ന​യു​ടെ കു​ഞ്ഞി​നെ​തി​രാ​യ പ​രാ​മ​ർ​ശം അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് സെ​റീ​ന. ഈ ​നേ​ട്ട​ത്തി​ലെ​ത്തി​ച്ചേ​രാ​ൻ അ​വ​ർ വ​ലി​യ പ്ര​യ​ത്‌​ന​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും ന​സ്റ്റാ​സെ പ​റ​ഞ്ഞു. എ​ന്നാ​ൽ സെ​റീ​ന സം​ഭ​വ​ത്തി​ൽ പി​ന്നീ​ട് ന​സ്റ്റാ​സെ നി​ല​പാ​ട് മാ​റ്റു​ക​യും ചെ​യ്തു. Read more about വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ഇ​ല്ലി ന​സ്റ്റാ​സെ മാ​പ്പു​പ​റ​ഞ്ഞു.[…]

ദാ​വൂ​ദ് ഇ​ബ്രാ​ഹിം ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്.

08:37 am 29/4/2017 ന്യൂ​ഡ​ൽ​ഹി: മും​ബൈ അ​ധോ​ലോ​ക രാ​ജാ​വ് ദാ​വൂ​ദ് ഇ​ബ്രാ​ഹിം ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ലു​ള്ള ദാ​വൂ​ദ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സി​എ​ൻ​എ​ൻ- ന്യൂ​സ് 18 ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​റാ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ദാ​വൂ​ദി​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ വ​ല​തു ഭാ​ഗം ത​ള​ർ​ന്ന​താ​യും പ​റ​യു​ന്നു. മ​സ്തി​ഷ്കാ​ർ​ബു​ദം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ദാ​വൂ​ദി​ന്‍റെ ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ​മ​ല്ലെ​ന്ന് ദാ​വൂ​ദി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ഛോട്ടാ ​ഷ​ക്കീ​ൽ ന്യൂ​സ് 18 നോ​ട് Read more about ദാ​വൂ​ദ് ഇ​ബ്രാ​ഹിം ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്.[…]

കോട്ടയം സിഎംഎസ് കോളജ് അലുമിനി അസോസിയേഷന്‍ ചിക്കാഗോ സമ്മേളനം

08:08 am 29/4/2017 ചിക്കാഗോ: ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുന്ന കോട്ടയം സിഎംഎസ് കോളജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനവും ദ്വിശതാബ്ദി ഒത്തുചേരലും ഏപ്രില്‍ ഇരുപത്തി ഒന്‍പതിന് രാവിലെ 9 മണിക്ക് സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ഓഡിറ്റോറയത്തില്‍ (7800 ലയണ്‍സ് മോര്‍റ്റന്‍ഗ്രൂവ്, ഇലിനോയ്‌സ് 60016.) വച്ച് നടത്തപ്പെടുന്നതാണ്. ഗ്ലോബല്‍ അലുമിനി അസോസിയേഷന്‍ പ്രസിഡന്റും, സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫസര്‍ സി. എ. ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ ദ്വിശതാബ്ദി സന്ദേശം Read more about കോട്ടയം സിഎംഎസ് കോളജ് അലുമിനി അസോസിയേഷന്‍ ചിക്കാഗോ സമ്മേളനം[…]

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം – സെപ്റ്റംബര്‍ 4 ന്, വിപുലമായ കമ്മിറ്റി രൂപീകരിച്ചു

08:08 am 29/4/2017 ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അഞ്ചാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിനും ഓണാഘോഷത്തിനും വേണ്ടി സിറിയക്ക് കൂവക്കാട്ടില്‍ ചെയര്‍മാനും, തമ്പി ചെമ്മാച്ചേല്‍ ജനറല്‍ കവീനറുമായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്‌പോര്‍ട്‌സിനെ നെഞ്ചോടു ചേര്‍ക്കുന്ന ചിക്കാഗോ മലയാളി സമൂഹത്തിലേക്ക് കഴിഞ്ഞ നാലു വര്‍ഷമായി കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ വടംവലി മത്സരത്തിന്റെ വിജയം എന്നു പറയുന്നത് ചിക്കാഗോ മലയാളി സമൂഹത്തിന്റെ വിജയമാണെ് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് Read more about ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം – സെപ്റ്റംബര്‍ 4 ന്, വിപുലമായ കമ്മിറ്റി രൂപീകരിച്ചു[…]

ജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഷിക്കാഗോയില്‍ നിര്യാതനായി

08:04 am 29/4/2017 ചിക്കാഗോ: ചിക്കാഗോയിലെ സ്ഥിരതാമസക്കാരനും, കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയുമായ ജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഏപ്രില്‍ 27-നു സ്വവസതയില്‍ നിര്യാതനായി. ഭാര്യ: എല്‍സി പുതിയവീട്ടില്‍ പാലാ നാഗമറ്റം കുടുംബാംഗമാണ്. മക്കള്‍: ജേക്കബ് ചാക്കോ, വിജയ് ചാക്കോ. മരുമകള്‍: ക്രിസ് ചാക്കോ. പരേതന്‍ ചിക്കാഗോ മലങ്കര കത്തോലിക്കാ സഭാംഗവും, തിരുവല്ല അതിരൂപതയിലെ വൈദീകന്‍ ഫാ. തോമസ് പുതിയവീട്ടിലിന്റെ ഇളയ സഹോദരനുമാണ്. പരേതന്‍ റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പൊതുദര്‍ശനം ഏപ്രില്‍ 30-നു ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ Read more about ജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഷിക്കാഗോയില്‍ നിര്യാതനായി[…]