പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം വ്യാ​പ​കം.

8:02 am 29/4/2017 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം വ്യാ​പ​കം. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന പ​ണ​ത്തി​നു​ള്ള പെ​ട്രോ​ൾ ന​ൽ​കാ​തെ​യാ​ണ് ത​ട്ടി​പ്പ്. മെ​ഷീ​നു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ചി​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. പ്ര​തി​മാ​സം 200 കോ​ടി രൂ​പ ഇ​ത്ത​ര​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​ക​ൾ ത​ട്ടി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 80 ശ​ത​മാ​നം പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​ക​ളും ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​രാ​ണെ​ന്ന് യു​പി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ട​ത്തി. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 23 പേ​രെ Read more about പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം വ്യാ​പ​കം.[…]

മറിയാമ്മ തര്യന്‍ (94) നിര്യാതയായി

08:00 am 29/4/2017 അങ്കമാലി: മേയ്ക്കാട് പൈനാടത്ത് പരേതനായ തരിയന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്കാരം 29നു ശനിയാഴ്ച മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. മക്കള്‍: കുഞ്ഞമ്മ, ഏലിയാസ്, കുര്യാക്കോസ്. മരുമക്കള്‍: വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ചിന്നമ്മ, സുജ കൊച്ചുമക്കള്‍: മഞ്ജു ജേക്കബ്, ശ്രുതി, ഷാരന്‍, ജെയ്‌സന്‍, മേരി ആന്‍, സാക്ക്, എലിസബത്ത്, ആന്‍. (എല്ലാവരും യു.എസ്.എ).

ലൈംഗീക പീഡനം നല്‍കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച്.

07:59 am 29/4/2017 ന്യൂഡല്‍ഹി: ലൈംഗീക പീഡനം നല്‍കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച്? ഡല്‍ഹിയിെല സ്വകാര്യ സ്‌കൂളിന്റെ വക പീഡനം. കുട്ടിയുടെ മാതാപിതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. 10ാംക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം. പീഡനത്തിനിരയായ കുട്ടി പഠിച്ചാല്‍ സ്‌കൂളിന്റെ സല്‍പ്പേരിന് കോട്ടം തട്ടുമെന്നും അതിനാല്‍ ഇനി മുതല്‍ സ്‌കൂളിലേക്ക് അയക്കേണ്ടതില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളെ വിളിച്ച് അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട് Read more about ലൈംഗീക പീഡനം നല്‍കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച്.[…]

സനീഷ് ജോര്‍ജ് ഇല്ലിനോയിസ് റെസ്പിരേറ്ററി കെയര്‍ ബോര്‍ഡിലേക്ക് നിയമിതനായി

08:36 pm 28/4/2017 ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ റെസ്പിരേറ്ററി കെയര്‍ ലൈസന്‍സിംഗ് ബോര്‍ഡിലേക്ക് ഡെസ്‌പ്ലെയിന്‍സില്‍ നിന്നുള്ള റെസ്പിരേറ്ററി കെയര്‍ തെറാപ്പിസ്റ്റായ സനീഷ് ജോര്‍ജ് നിയമിതനായി. ഇല്ലിനോയി സംസ്ഥാനത്തെ പ്രൊഫഷണല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റെഗുലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയെ തെറാപ്പിസ്റ്റുകളുടെ ലൈന്‍സന്‍സിംഗ്, അച്ചടക്ക നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ നയപരമായ ഉപദേശങ്ങള്‍ നല്‍കുന്നതിനായാണ് 1996 മുതല്‍ ഈ ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. നാലു റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളും രണ്ട് ഹോസ്പിറ്റല്‍ മേധാവികളും ഒരു മെഡിക്കല്‍ ഡയറക്ടറും അടങ്ങിയ ഈ ബോര്‍ഡില്‍ സനീഷിന്റെ നിയമനം ഏപ്രില്‍ Read more about സനീഷ് ജോര്‍ജ് ഇല്ലിനോയിസ് റെസ്പിരേറ്ററി കെയര്‍ ബോര്‍ഡിലേക്ക് നിയമിതനായി[…]

മലയാളികളുടെ ഒരുമയ്ക്ക് മാതൃകയായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ റെക്കഗ്‌നേഷന്‍ ആന്‍ഡ് ഡിന്നര്‍ നൈറ്റ്

08:34 pm 28/4/2017 മിസിസ്സാഗാ: ഏപ്രില്‍ 22-നു ശനിയാഴ്ച വൈകിട്ട് കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആനുവല്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റ് മിസിസ്സാഗയിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നടത്തപ്പെട്ടു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ ഡിന്നര്‍ നൈറ്റില്‍ സംബന്ധിച്ചു. ബഹുമാന്യ എം.പി റൂബി സഹോട്ട മുഖ്യാതിഥിയായിരുന്നു. ദീര്‍ഘകാലം കനേഡിയയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ സേവനം അനുഷ്ഠിച്ച സൂസമ്മ തോമസ്, അന്നമ്മ ഡാനിയേല്‍, പൊന്നമ്മ തോമസ്, അന്നമ്മ സാമുവേല്‍ എന്നിവരെ ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി Read more about മലയാളികളുടെ ഒരുമയ്ക്ക് മാതൃകയായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ റെക്കഗ്‌നേഷന്‍ ആന്‍ഡ് ഡിന്നര്‍ നൈറ്റ്[…]

സോയാ നായര്‍ക്ക് അക്ഷരമുദ്രസാഹിത്യ പുരസ്കാരം

08:34 pm 28/4/2017 കോഴിക്കോട്: അക്ഷരമുദ്രസാഹിത്യ പുരസ്കാരത്തിന് സോയാ നായരെയും കെ.ടി.മനോജിനെയും തെരഞ്ഞെടുത്തു. 5001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂലൈ ആദ്യവാരത്തില്‍ കോഴിക്കോട് നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി അംഗം കെ.പി.സുധീര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സോയാനായരുടെ ‘ഒരു ബട്ടണ്‍ ക്ലിക്ക് ദൂരം’ എന്ന കവിതയും കെ.ടി.മനോജിന്റെ പേര് നഷ്ടപ്പെട്ടവള്‍ എന്ന കഥയുമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ജ്യോതിമാനുഷികം, അഡ്വ.ജൂലിയാപ്രസാദ്, പത്മനാഭന്‍ തിക്കോടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി​യെ​ന്നു സൗമ്യയു​ടെ അ​മ്മ സു​മ​തി

07:59 pm 28/4/2017 തൃ​ശൂ​ർ: ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ വി​ധി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച തി​രു​ത്ത​ൽ ഹ​ർ​ജി ത​ള്ളി​യ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി സൗമ്യയു​ടെ അ​മ്മ സു​മ​തി. കോ​ട​തി വി​ധി​യി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി​യെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. കോ​ട​തി വി​ധി​യി​ൽ ദുഃ​ഖ​മു​ണ്ട്. നീ​തി കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​വി​ടെ​യാ​ണ് പി​ഴ​വ് പ​റ്റി​യ​തെ​ന്ന് മ​ന​സ്സി​ലാ​വു​ന്നി​ല്ല. ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി- സു​മ​തി പ​റ​ഞ്ഞു. ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്.​ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ആ​റം​ഗ ബെ​ഞ്ച് ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ Read more about ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി​യെ​ന്നു സൗമ്യയു​ടെ അ​മ്മ സു​മ​തി[…]

വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു

07:56 pm 28/4/2017 ന്യൂഡൽഹി: വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു. ​തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂരിലാണ്​ സംഭവം. ലക്ഷ്​മൺ കുമാർ (48) ആണ്​ മാതാവിനെ ഇഷ്​ടിക കൊണ്ട്​ തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച്​കൊന്നത്​. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ്​ അറിയിച്ചു. ഏപ്രിൽ 25നാണ്​ സംഭവം. മാതാവിനെ ശുശ്രൂഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അതിനാൽ വീടു വിട്ടുപോകണമെന്നും തൊഴിൽ രഹിതനായ ലക്ഷ്​മൺ കുമാർ​അമ്മയോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക്​ പോകാൻ സ്​ഥലമില്ലെന്ന്​ അമ്മ അറിയിച്ചു. Read more about വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു[…]

വി​നോ​ദ​യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ട് മു​ങ്ങി ആ​ന്ധ്രാ പ്ര​ദേ​ശി​ൽ 13 പേ​ർ മ​രി​ച്ചു.

07:52 pm 28/4/2017 അ​ന​ന്ത​പു​ർ:ഗു​ണ്ടാ​ക​ലി​ലെ യെ​ര തി​മ്മ​രാ​ജു ത​ടാ​ക​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ര​ണ്ടു പേ​രെ ത​ടാ​ക​ത്തി​ൽ കാ​ണാ​താ​യി. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഒ​രു പെ​ണ്‍​കു​ട്ടി ദു​ര​ന്ത​ത്തി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ നാ​ലു സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 19 പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യെ​ര തി​മ്മ​രാ​ജു​വി​ലേ​ക്കു വി​നോ​ദ യാ​ത്ര​യ്ക്കെ​ത്തി​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. രാ​ത്രി​യാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച​താ​യും നാ​ളെ തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യു​എ​സി​ൽ മോ​ട്ട​ലി​നു പു​റ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ടു.

07:47 pm 28/4/2017 ടെ​ന്ന​സി: യു​എ​സി​ൽ മോ​ട്ട​ലി​നു പു​റ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ടു. ടെ​ന്ന​സി​യി​യി​ലാ​ണ് അ​ന്പ​ത്താ​റു​കാ​ര​നാ​യ ഖ​ണ്ഡു പ​ട്ടേ​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വൈ​റ്റ്ഹേ​വ​നി​ലെ മോ​ട്ട​ലി​ൽ ഹൗ​സ്കീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. എ​ട്ടു മാ​സ​മാ​യി ഇ​ദ്ദേ​ഹം ഈ ​മോ​ട്ട​ലി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഖ​ണ്ഡു​വി​ന്‍റെ ഭാ​ര്യ​യും കു​ട്ടി​ക​ളും ഇ​തേ മോ​ട്ട​ലി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ക്ര​മി​യെ സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം അ​ഞ്ചാ​മ​ത് ആ​ളാ​ണ് യു​എ​സി​ൽ വി​വി​ധ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ളാ​യി​രു​ന്നു.