ആ രഹസ്യം നാളെ അറിയാം.
07:35 pm 27/4/2017 കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ഉത്തരം നാളെ ലോകമെങ്ങും അറിയും നാടെങ്ങുമുള്ള ബാഹുബലി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. കേരളത്തിൽ 300 തിയറ്ററുകളിലും ലോകത്ത് 9000 തീയറ്ററുകളിലും പ്രദർശനത്തിനെത്തുo.
07:35 pm 27/4/2017 കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ഉത്തരം നാളെ ലോകമെങ്ങും അറിയും നാടെങ്ങുമുള്ള ബാഹുബലി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. കേരളത്തിൽ 300 തിയറ്ററുകളിലും ലോകത്ത് 9000 തീയറ്ററുകളിലും പ്രദർശനത്തിനെത്തുo.
07:30 pm 27/4/2017 ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ചേംബറിൽവച്ച് ഹർജി പരിശോധിച്ചത്. കോടതി ഉത്തരവ് ഇന്ന് വൈകുന്നേരമോ വെള്ളിയാഴ്ചയോ ഇറങ്ങും. ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീം കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ ഹർജി നേരത്തേ തുറന്ന കോടതിയിൽ വാദം കേട്ട് തള്ളിയിരുന്നു. കേസിൽ ആദ്യം Read more about സൗമ്യ വധക്കേസിൽ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു.[…]
07:29 pm 27/4/2017 ന്യൂഡൽഹി: സഹാറ മേധാവി സുബ്രദോ റോയ് ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി. ജൂൺ 15നകം തുക നൽകിയില്ലെങ്കിൽ തീഹാർ ജയിലിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പും സഹാറ മേധാവിക്ക് സുപ്രീംകോടി നൽകിയിട്ടുണ്ട്. 2014ലാണ് സുബ്രദോ റോയിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിലായി ആകെ 2000 കോടി രൂപ നൽകാമെന്നും സുപ്രീംകോടതിയിൽ സുബ്രദോ റോയി ഉറപ്പ് നൽകി. ഇതിലെ ആദ്യ ഗഡു ജൂൺ മാസത്തിലും രണ്ടാം ഗഡു ജൂലൈയിലും Read more about സഹാറ മേധാവി ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി.[…]
07:22 pm 27/4/2017 ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിൽ സൈന്യത്തിനു നേരെ കല്ലേറുനടത്തുന്നവരെ നേരിടാൻ വനിതാ ബറ്റാലിയനെ നിയമിക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നു. ശ്രീനഗറിലെ ചാൽ ചൗക്കിൽ വിദ്യാർഥിനികൾ സൈന്യത്തിനു നേരെ കല്ലേറുനടത്തിയ സംഭവത്തിനു പിന്നാലെയാണ് വനിതാ ബറ്റാലിയനെ നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ആയിരത്തോളം വനിതാ ഉദ്യോഗസ്ഥര്‍ പ്രത്യേക ബറ്റാലിയനില്‍ ഉണ്ടാകും. അഞ്ച് ഐ ആര് ബികളുടെ ഭാഗമായാണ് വനിത ബറ്റാലിയന് പ്രവര്‍ത്തിക്കുക. ഐആര്‍ബിയിലെ 5000 ഒഴിവുകളിലേക്ക് 1,40,000 ഉദ്യോഗാർഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ 40 ശതമാനം പേരും കാഷ്മീർ താഴ്വരയില് നിന്നുള്ളവരാണ്. Read more about ജമ്മുകാഷ്മീരിൽ സൈന്യത്തിനു നേരെ കല്ലേറുനടത്തുന്നവരെ നേരിടാൻ വനിതാ ബറ്റാലിയനെ നിയമിക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നു.[…]
07:22 pm 27/4/2017 ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്നു ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി. ഡൽഹി കൺവീനർ ദിലീപ് പാണ്ഡേ, പഞ്ചാബിൽ ആം ആദ്മിയുടെ ചുമതലയുള്ള സഞ്ജയ് സിംഗ്, ദുർഗേഷ് പഠക് എന്നിവരും രാജി നൽകി. പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളിനെ കണ്ട് രാജിക്കത്ത് കൈമാറിയതായി സഞ്ജയ് സിംഗ് അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട ആം ആദ്മി സർക്കാരിനെ കാത്തിരിക്കുന്നത് മറ്റൊരു പരീക്ഷണമാണ്. ഇരട്ട പദവി വിവാദത്തിൽ കുടുങ്ങിയിരിക്കുന്ന 21 Read more about ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി.[…]
01:00 pm 27/4/2017 തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി.സെൻകുമാറിനെ ഉടൻ നിയമിക്കണമെന്ന് നിയമവകുപ്പ് സെക്രട്ടറി സർക്കാരിന് നിയമോപദേശം നൽകി. സുപ്രീംകോടതി വിധിക്കെതിരെ ഇനി പുനഃപരിശോധന ഹർജിക്ക് സാധ്യതയില്ല. സർക്കാരിന്റെ വാദങ്ങൾ സുപ്രീംകോടതി പരിശോധിച്ച് കഴിഞ്ഞതാണെന്നും പുനർ നിയമനമല്ലാതെ മറ്റ് സാധ്യതകളില്ലെന്നുമാണ് നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശ റിപ്പോർട്ട്. സെൻകുമാറിന്റെ നിയമനം വൈകിപ്പിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ കോടതിയലക്ഷ്യമാകുമെന്നും സർക്കാരിന് നിയമസെക്രട്ടറി ഉപദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാർ സുപ്രീംകോടതി വിധിയുടെ Read more about ടി.പി.സെൻകുമാറിനെ ഉടൻ നിയമിക്കണമെന്ന് നിയമവകുപ്പ് സെക്രട്ടറി സർക്കാരിന് നിയമോപദേശം നൽകി.[…]
12:59 pm 27/4/2017 മുംബൈ: പ്രശസ്ത ചലച്ചിത്ര നടനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന(71) അന്തരിച്ചു. അർബുദത്തെ തുടർന്നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2015ൽ പുറത്തിറങ്ങിയ ദിൽവാലെ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. 1968ൽ പുറത്തിറങ്ങിയ “മൻ ക മീത്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച ഖന്ന 1970-80 കാലഘട്ടത്തിൽ മുൻനിര നായകനായിരുന്നു. മേരെ അപ്നേ, മേരാ ഗാവ് മേരാ ദേശ്, അമർ അക്ബർ അന്തോണി, രാജ്പുത്, ജയിൽ യാത്ര തുടങ്ങി 141 Read more about പ്രശസ്ത ചലച്ചിത്ര നടനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു.[…]
12:57 on 27/4/2017 ഡല്‍ഹി: നിയമം ഭേദഗതി ചെയ്യുന്നതു വരെ ലോക്പാൽ പ്രാബല്യത്തിൽ വരുന്നത് തടയണമെന്ന കേന്ദ്രസർക്കാർ ആവശ്യം തള്ളിയ കോടതി, നിലവിലുള്ളതു പോലെ തന്നെ നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ലോക്പാല്‍ നിയമനത്തിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്ക്കാരിനോടാവശ്യപ്പെട്ടത്. ലോക്പാൽ നിയമത്തിൽ വിവിധ ദേഭഗതികൾ പാർലമെൻറ് പരിഗണനയിലായതിനാൽ ഒമ്പതംഗ ലോക്പാൽ Read more about ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.[…]
12:55 pm 27/4/2017 മുംബൈ: അമിത ഭാരം കുറയ്ക്കാൻ ഇന്ത്യയിൽ ചികിത്സയ്ക്കെത്തിയ ഈജിപിഷ്യൻ യുവതി ഇമാൻ അഹമ്മദിനെ അബുദാബി വിപിഎസ് ഹെൽത്ത്കെയറിലെ ഡോക്ടർമാർ സന്ദർശിച്ചു. വിപിഎസിലെ ഡേക്ടർമാർ സെയ്ഫിയിലെ ഡോക്ടർമാരുമായി ഇമാന്റെ ആരോഗ്യനില ചർച്ച ചെയ്തു. ബുധാനാഴ്ചയാണ് വിപിഎസിലെ നാല് ഡോക്ടർമാരും മൂന്ന് മാനേജ്മെന്റ് അധികൃതരും ആശുപത്രിയിൽ എത്തിയത്. അതേസമയം, ഇമാന്റെ ആരോഗ്യനില വളരെ മോശമായി തുടരുകയാണെന്നും അവർക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നില്ലെനന്നും സഹോദരി ഷെയ്മ സലിം ആരോപിച്ചു. ഈ സാഹചര്യം നേരിടാൻ മുംബൈ ആശുപത്രി Read more about ഇമാൻ അഹമ്മദിനെ അബുദാബി വിപിഎസ് ഹെൽത്ത്കെയറിലെ ഡോക്ടർമാർ സന്ദർശിച്ചു.[…]
09:03 am 27/4/2017 കൊല്‍ക്കത്ത: ഐപിഎല്ലില്‍ പൂനെയെ ഏഴ് വിക്കറ്റിന് കീഴടക്കി ആറാം ജയം സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പോയന്റ് പട്ടികയിലെ ഒന്നാമന്മാരായി. മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും 12 പോയന്റാണുള്ളതെങ്കിലും റണ്‍റേറ്റില്‍ കൊല്‍ക്കത്ത ബഹുദൂരം മുന്നിലാണ്. അര്‍ധസെഞ്ചുറി നേടിയ റോബിന് ഉത്തപ്പയുടെയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെയും ഇന്നിംഗ്സുകളാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് 20 ഓവറില്‍ 182/5, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 18.1 ഓവറില്‍ 184/3. Read more about ഐപിഎല്ലില്‍ പൂനെയെ ഏഴ് വിക്കറ്റിന് കീഴടക്കി ആറാം ജയം സ്വന്തമാക്കിയ കൊല്‍ക്കത്ത[…]