ഓടുന്ന ബൈക്കില്‍ അശ്ലീലം ദമ്പതിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

02.11 AM 07-09-2016 പനാജി: ഓടുന്ന ബൈക്കില്‍ അശ്ലീലരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ദമ്പതിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്. ഗോവയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളാണ് ഓടുന്ന ബൈക്കില്‍ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയതിനൊപ്പം ലൈംഗിക ചേഷ്ടകളും പരസ്യമായി പ്രദര്‍ശിപ്പിച്ച് യാത്ര ചെയ്തത്. പനാജിക്ക് സമീപത്തെ മാന്‍ഡവി പാലത്തിനു മുകളിലൂടെ യാത്ര ചെയ്യുന്ന ഇവരുടെ ദൃശ്യങ്ങളഴ്! നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ബൈക്കോടിക്കുന്ന ഭര്‍ത്താവിന്റെ എതിര്‍വശത്തായി ബൈക്കില്‍ Read more about ഓടുന്ന ബൈക്കില്‍ അശ്ലീലം ദമ്പതിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു[…]

പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

12.34 PM 06-09-2016 ജമ്മു: ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു-കാഷ്മീരിലെ പൂഞ്ച് പ്രവിശ്യയിലുള്ള നിയന്ത്രണരേഖയ്ക്കടുത്താണ് പാക് സൈന്യം വെടിവയ്പ്പും ഷെല്‍ ആക്രമണവും നടത്തിയത്. തിങ്കളാഴ്ച രാത്രിയില്‍ പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനുനേരെ വെടിവയ്പ്പും ഷെല്‍ ആക്രമണംവും നടത്തിയതായി ഇന്ത്യന്‍ പ്രതിരോധ വകുപ്പ് ഇന്നു രാവിലെയാണ് അറിയിച്ചത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പൂഞ്ചിലെ ഷാഹ്പുര്‍ കന്‍ഡിയിലാണ് വെടിവയ്പ്പും ഷെല്‍ ആക്രമണവും നടന്നതെന്ന് Read more about പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു[…]

കാഷ്മീര്‍ സംഘര്‍ഷം; നരേന്ദ്ര മോദിയുമായി രാജ്‌നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും

12.28 PM 06-09-2016 കാഷ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍വകക്ഷിസംഘം നടത്തിയ സന്ദര്‍ശനം ഫലംകാണാത്ത സാഹചര്യത്തെക്കുറിച്ച് ധരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്നലെയാണ് കഷ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. വിഘടനവാദി നേതാക്കള്‍ സര്‍വകക്ഷിസംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. വീട്ടു തടങ്കലില്‍ കഴിയുന്ന ഹുറിയത് നേതാവ് സയീദ് അലി ഷാ ഗീലാനിയെ കാണാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരദ് Read more about കാഷ്മീര്‍ സംഘര്‍ഷം; നരേന്ദ്ര മോദിയുമായി രാജ്‌നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും[…]

വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ അരനൂറ്റാണ്ട് പിന്നിലാണെന്ന് യുനെസ്‌കോ

12.19 PM 06-09-2016 ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ അരനൂറ്റാണ്ട് പിന്നിലാണെന്ന് യുനെസ്‌കോയുടെ റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് യുനെസ്‌കോ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ രാജ്യാന്തര നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ കാല്‍നൂറ്റാണ്ട്് പിന്നിലാണ്. 2030ല്‍ എങ്കിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വന്‍കുതിച്ചുചാട്ടം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യുനെസ്‌കോയുടെ ഗ്ലോബല്‍ എജ്യൂകേഷന്‍ മോണിട്ടറിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ദക്ഷിണേഷ്യയില്‍ നിലവിലെ സ്ഥിതിഗതി അനുസരിച്ച് ആഗോള വിദ്യാഭ്യാസം രംഗത്ത് ഏറെ പിന്നിലാണ്. 2051ല്‍ മാത്രമേ Read more about വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ അരനൂറ്റാണ്ട് പിന്നിലാണെന്ന് യുനെസ്‌കോ[…]

കേജരിവാളിലുള്ള വിശ്വാസം അസ്തമിച്ചു: അന്നാ ഹസാരെ

12.13 PM 06-09-2016 ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാളിലുള്ള വിശ്വാസം അസ്തമിച്ചെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. അന്നാ ഹസാരെയുടെ സംഘത്തില്‍നിന്ന് വഴിപിരിഞ്ഞാണ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സംഘം ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതും ഡല്‍ഹിയില്‍ ഭരണം പിടിച്ചതും. കേജരിവാള്‍ സര്‍ക്കാരിലുള്ളവര്‍ തെറ്റായ മാര്‍ഗത്തലൂടെ ചരിച്ച് ജയിലില്‍ കഴിയുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. കേജരിവാള്‍ തന്റെ ഒപ്പം ഉണ്ടായിരുന്നപ്പോള്‍ ഗ്രാമ സ്വരാജിനെക്കുറിച്ച് പുസ്തകം എഴുതിയിരുന്നു. ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാരില്‍ കാണുന്നതാണോ കേജരിവാള്‍ ഉദ്ദേശിച്ച ഗ്രാമ Read more about കേജരിവാളിലുള്ള വിശ്വാസം അസ്തമിച്ചു: അന്നാ ഹസാരെ[…]

സഹോദരന്റെ ആണ്‍കുട്ടിയെ സഹോദരി ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞു

12.08 PM 06-09-2016 സഹോദരന്റെ 18 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ സഹോദരി ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് ഹൃദയഭേദകമായ സംഭവം അരങ്ങേറിയത്. ആശുപത്രിയിലെ സിസിടിവി കാമറയിലാണ് ദൃശ്യം പതിഞ്ഞത്. കുട്ടിയുടെ ആന്റിതന്നെയാണ് കൊടുംക്രൂരത ചെയ്തതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സഹോദരന്റെ ഭാര്യ ആണ്‍കുഞ്ഞിനു ജന്മം നല്കിയതില്‍ അസൂയമൂത്തതാണ് ക്രൂരതയ്ക്കു കാരണം. ക്രൂരത ചെയ്ത സ്ത്രീക്ക് മൂന്നു പെണ്‍കുട്ടികളാണ്. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തവെ നെറ്റില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ ആശുപത്രി അധികൃതരാണ് ആദ്യം Read more about സഹോദരന്റെ ആണ്‍കുട്ടിയെ സഹോദരി ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞു[…]

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് സുപ്രീംകോടതി

11.44 AM 06-09-2016 ദില്ലി: സര്‍ക്കാര്‍ നയങ്ങളെയും സര്‍ക്കാരിനെയും വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് സുപ്രീംകോടതി. അപകീര്‍ത്തി, രാജ്യദ്രോഹ കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പിന്തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റീസ് ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സന്നദ്ധസംഘടനയായ കോമണ്‍ കോസും ആണവവിരുദ്ധ പ്രവര്‍ത്തകന്‍ ഡോ. എസ്.പി. ഉദയകുമാറും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സര്‍ക്കാര്‍ വിമര്‍ശനം രാജ്യദ്രോഹമല്ലെന്നു പ്രസ്താവിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷനാണ് ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. 1962ല്‍ Read more about സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് സുപ്രീംകോടതി[…]

കാവേരി നദിയില്‍നിന്നു തമിഴ്‌നാടിന് പത്ത് ദിവസത്തേക്കു ജലം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

01.36 AM 06-09-2016 ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്നു പ്രതിദിനം 15000 ഘനയടി ജലം പത്ത് ദിവസത്തേക്കു നല്‍കാന്‍ കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. മൂന്നു ദിവസത്തിനുള്ളില്‍ കര്‍ണാടക വേണ്ട നടപടിയെടുക്കണം. എന്നാല്‍, കൂടുതല്‍ ജലം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. അതിനായി കാവേരി തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ സമീപിക്കാനും ജസ്റ്റീസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. തമിഴ്‌നാടിനു നല്‍കുന്ന വെള്ളത്തില്‍ കുറവ് വരുത്തിയാല്‍ അത് സംസ്ഥാനത്തിന്റെ നിലനില്‍പിനെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. Read more about കാവേരി നദിയില്‍നിന്നു തമിഴ്‌നാടിന് പത്ത് ദിവസത്തേക്കു ജലം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം[…]

പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കില്ല; കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമാവാതെ സര്‍വകക്ഷി സംഘം മടങ്ങി

01.22 AM 06-09-2016 ജമ്മുകശ്!മീരിലെ സംഘര്‍ഷത്തിന് പരിഹാരം കാണാതെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മടങ്ങി. ചര്‍ച്ചയ്ക്ക് അങ്ങോട്ടു പോയ സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കളോട് വിഘടനവാദികള്‍ മനുഷ്യത്വ രഹിതമായും മര്യാദ ഇല്ലാതെയും പെരുമാറിയതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. തുടര്‍ചര്‍ച്ചകള്‍ക്ക് കേന്ദ്രം മധ്യസ്ഥരെ നിയോഗിച്ചേക്കും. ശ്രീനഗറിലും പിന്നീട് ജമ്മുവിലും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം ദില്ലിക്കു തിരിച്ചത്. പെല്ലറ്റ് തോക്കുകള്‍ ഒഴിവാക്കി പകരം മുളക് തോക്കുകള്‍ Read more about പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കില്ല; കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമാവാതെ സര്‍വകക്ഷി സംഘം മടങ്ങി[…]

പൊതുശ്മശാനത്തില്‍ നിന്നിറക്കിവിട്ടു; മൃതദഹേം പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും ഉപയോഗിച്ച് ദഹിപ്പിച്ചു

01.20 AM 06-09-2016 മധ്യപ്രദേശില്‍ പണമടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശ്!മശാനത്തില്‍ നിന്ന് മൃതദേഹം തിരിച്ച് നല്‍കി. ജഗദീശ് ബില്‍ ഭാര്യക്ക് ചിതയൊരുക്കിയത് പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും ഉപയോഗിച്ച്. മധ്യപ്രദേശിലെ നീമുച്ച് ഗ്രാമവാസിയായ ജഗദീശ് ബില്‍ ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആവശ്യമായ തടി ആവശ്യപ്പെട്ട് പ!ഞ്ചായത്തിനെ സമീപിച്ചെങ്കിലും പണം നല്‍കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. മറ്റുവഴികള്‍ ഒന്നുമില്ലാതായപ്പോള്‍ ബന്ധുക്കളുടെ സഹായത്തോടെ മൂന്ന് മണിക്കൂറോളമെടുത്ത് പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും പെറുക്കിക്കൂട്ടി മൃതദേഹം ദഹിപ്പിച്ചു. സംഭവം പുറംലോകം Read more about പൊതുശ്മശാനത്തില്‍ നിന്നിറക്കിവിട്ടു; മൃതദഹേം പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും ഉപയോഗിച്ച് ദഹിപ്പിച്ചു[…]