ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍

01.18 AM 06-09-2016 ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍ ഒരു രാത്രി മുഴുവന്‍ കുത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. ഇംറാന എന്ന യുവതിയാണ് പനി ബാധിച്ച് മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹവുമായി ആശുപത്രിക്ക് പുറത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ആബുലന്‍സ് ചോദിച്ചപ്പോള്‍ ജില്ലക്ക് പുറത്തേക്ക് പോകാന്‍ അനുവാദമില്ലെന്നും പണം കൊടുത്താല്‍ പോകാമെന്നുമായിരുന്നു മറുപടി. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ആബുലന്‍സ് സൗകര്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് Read more about ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍[…]

ഗോ രക്ഷാ സമിതിക്ക് വിഎച്ച്പിയുടെ ഉപദേശം

01.15 Am 06-09-2016 ലഖ്‌നൗ: കന്നുകാലി കള്ളക്കടത്തുകാരെ എങ്ങനെ നേരിടണമെന്ന് ഗോ രക്ഷാ സമിതിയെ ഉപദേശിച്ച് വിശ്വ ഹിന്ദു പരിഷത്ത്. അവരെ അടിക്കാം, എന്നാല്‍ അവരുടെ എല്ല് ഒടിക്കരുതെന്നാണ് വി.എച്ച്.പി നല്‍കുന്ന ഉപദേശം. ഗോ രക്ഷാ സൈന്യത്തിനു മുന്നില്‍പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് അവര്‍ അറിയണം. അനധികൃത കാലിക്കടത്തിന് ഒരു കള്ളക്കടത്തുകാരനും ധൈര്യം ഉണ്ടാവരുത്. മേക്ക് ഇന്‍ ഇന്ത്യയല്ല, പശു സംരക്ഷണമാണ് രാജ്യത്തെ രക്ഷിക്കുകയെന്നും വി.എച്ച്.പി ഗോ രക്ഷാ വിഭാഗം കേന്ദ്ര കമ്മിറ്റിയംഗം ഖേംചന്ദ് പറഞ്ഞു. ഉത്തര്‍ പ്രദേശ്, Read more about ഗോ രക്ഷാ സമിതിക്ക് വിഎച്ച്പിയുടെ ഉപദേശം[…]

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ പരോഷമായി പിന്തുണച്ച് രാഷ്ട്രപതി

01.13 AM 06-09-2016 ദില്ലി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനെ പരോഷമായി പിന്തുണച്ച് രാഷ്ട്രപതി.പലസമയത്തായി നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്നത് വികസനത്തെ ബാധിക്കുന്നു.അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തപ്പോഴാണ് പ്രണബ് മുഖര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പല ഭാഗത്തും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വികസനത്തെ ബാധിക്കുന്നുവെന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരം കാണാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പുകളും നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ Read more about തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ പരോഷമായി പിന്തുണച്ച് രാഷ്ട്രപതി[…]

ഹിസ്ബുള്‍ നേതാവിന്റെ ഭീഷണിക്ക് മറുപടിയുമായി ബിജെപി

02.14 PM 05-09-2016 ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദീന്റെ ഭീഷണിക്ക് മറുപടിയുമായി ബിജെപി. ഭീഷണി മുഴക്കുന്നവര്‍ കരുതിയിരിക്കുന്നതാണ് നല്ലത്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനി സൈനികരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത് പോലെ സലാഹുദീനും സംഭവിക്കാമെന്നും ബിജെപി വക്താവ് ഷൈന എന്‍.സി. പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബലമല്ല. വിഘടനവാദികള്‍ക്ക് എതിരെ നടപടി എടുക്കാനുള്ള ആര്‍ജവം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും ഷൈന കൂട്ടിച്ചേര്‍ത്തു. കാഷ്മീരില്‍ സമാധാന ശ്രമങ്ങളെ അനുവദിക്കില്ലെന്നും ഇന്ത്യന്‍ Read more about ഹിസ്ബുള്‍ നേതാവിന്റെ ഭീഷണിക്ക് മറുപടിയുമായി ബിജെപി[…]

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ധോണിക്ക് ആശ്വാസവിധി

02.11 PM 05-09-2016 ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് ആശ്വാസവിധി. ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രസിദ്ധീകരണത്തിന്റെ കവര്‍ പേജില്‍ ധോണിയുടെ ചിത്രം വന്നത് മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ്. കേസില്‍ ധോണിക്കെതിരെ അനന്തപുര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2013 ഏപ്രിലില്‍ പ്രസദ്ധീകരിച്ച ബിസിനസ് ടൂഡേ മാസികയുടെ കവര്‍ പേജാണ് വിവാദം സൃഷ്ടിച്ചത്. കയ്യില്‍ ചെരുപ്പും പിടിച്ച് മഹാവിഷ്ണുവിന്റെ വേഷത്തില്‍ എത്തിയ ധോണിയുടെ ചിത്രം Read more about മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ധോണിക്ക് ആശ്വാസവിധി[…]

മുത്തലാഖ് കേസ്: നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

02.09 PM 05-09-2016 മുത്തലാഖ് കേസില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു. കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു ദില്ലി: മുത്തലാഖ് കേസില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു. കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്താന്‍ പുരുഷന്‍മാര്‍ക്ക് അവകാശം Read more about മുത്തലാഖ് കേസ്: നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി[…]

വിഘടനവാദികളുമായുള്ള ആശയവിനിമയം സര്‍ക്കാര്‍ തുടരണമെന്ന് യെച്ചൂരി

10.22 AM 05-09-2016 ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിഘടനവാദികളുമായി ആശയവിനിമയം തുടങ്ങിയ തന്റെ നടപടി ഇനി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോകണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സംഭാഷണത്തിനുള്ള ശ്രമം നേരത്തെ തുടങ്ങേണ്ടതായിരുന്നെന്നും യെച്ചൂരി ശ്രീനഗറില്‍ പറഞ്ഞു. 2010ല്‍ സര്‍വ്വകക്ഷിസംഘത്തിനൊപ്പം വന്നപ്പോഴും താന്‍ ഇത്തരമൊരു ശ്രമം നടത്തിയിരുന്നുവെന്ന് യെച്ചൂരി പറഞ്ഞു. അന്ന് ഗിലാനിയെ കാണുന്നതെന്തിനെന്ന് എല്ലാവരും ചോദിച്ചു. എന്നാല്‍ ഫലം കണ്ടില്ലേ. ഇവിടെ സര്‍വ്വകക്ഷി സംഘം പ്രധാനമായും വന്നത് ജനങ്ങളില്‍ വിശ്വാസം വീണ്ടെടുക്കാനും Read more about വിഘടനവാദികളുമായുള്ള ആശയവിനിമയം സര്‍ക്കാര്‍ തുടരണമെന്ന് യെച്ചൂരി[…]

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളിജീയം; നിലപാടിലുറച്ച് ജസ്റ്റിസ് ചെലമേശ്വര്‍

07.20 PM 04-09-2016 ദില്ലി: ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രീംകോടതി കൊളിജീയത്തിന് സുതാര്യതയില്ലെന്ന നിലപാടിലുറച്ച് ജസ്റ്റിസ് ചെലമേശ്വര്‍. സുതാര്യത ഉറപ്പാക്കിയാല്‍ മാത്രമേ കൊളീജിയവുമായി സഹകരിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തിന്റെ പ്രവര്‍ത്തനരീതി പരസ്യമായി ചോദ്യം ചെയ്ത ജസ്റ്റ്‌സ് ചെലമേശ്വറെ അനുമയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. കൊളീജിയത്തിന് സുതാര്യതയും ഉത്തരവാദിത്വവുമില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. തീരുമാനം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിന്നത് അവസാനിപ്പിക്കണം. കൊളിജിയത്തിന്റെ മിനിട്ട്‌സ് രേഖപ്പെടുത്തണം. തീരുമാനങ്ങളില്‍ ആരെങ്കിലും വിയോജിച്ചിട്ടുണ്ടെങ്കില്‍ അത് മിനിട്ടിസ് വ്യക്തമാക്കണമെന്നും അദ്ദേഹം Read more about ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളിജീയം; നിലപാടിലുറച്ച് ജസ്റ്റിസ് ചെലമേശ്വര്‍[…]

കാഷ്മീരിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കും: ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍

07.12 PM 04-09-2016 കാഷ്മീര്‍ താഴ്‌വരയില്‍ ശാന്തിയും സമാധാനവും മടക്കികൊണ്ടുവരാന്‍ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കാഷ്മീരില്‍ എത്തുന്നതിന് മുമ്പ് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍ പ്രകോപനവുമായി രംഗത്ത്. കാഷ്മീര്‍ താഴ്‌വര ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാകുമെന്ന് ഹിസ്ബുള്‍ നേതാവ് സയീദ് സലാഹുദ്ദീന്‍ പറഞ്ഞു. കാഷ്മീരിലെ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും അറിയാം പ്രശ്‌നപരിഹാരത്തിന് സമാധാനം മാര്‍ഗമല്ല. ആക്രമണമല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. കാഷ്മീരിലെ സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും വിഘടനവാദി നേതാവ് പറഞ്ഞു. കൂടുതല്‍ കാഷ്മീരികളെ Read more about കാഷ്മീരിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കും: ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍[…]

രണ്ടു കോടി രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ മോഷ്ടിച്ചവര്‍ പിടിയില്‍

07.03 PM 04-09-2016 മോഷ്ടിച്ച വജ്രം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. രണ്ടു കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ മാഡന്‍ഗിര്‍ പ്രദേശത്തുനിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. കഴിഞ്ഞയാഴ്ച ആഭരണ ബ്രോക്കറായ വിജയ് ഗുപ്തയുടെ കാറില്‍നിന്നു മോഷ്ടിച്ച വജ്രങ്ങളാണ് ഇതെന്ന് ഡിസിപി റിഷിപാല്‍ അറിയിച്ചു. വിജയ്‌യുടെ കാറിന്റെ കാറ്റഴിച്ചുവിട്ടശേഷമാണ് ഇവര്‍ മോഷണം നടത്തിയത്. പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ കാറിന്റെ ചില്ലുതകര്‍ത്ത സംഘം വജ്രവുമായി കടക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളെ Read more about രണ്ടു കോടി രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ മോഷ്ടിച്ചവര്‍ പിടിയില്‍[…]