വിവാഹച്ചടങ്ങുകള്‍ക്കിടെ ആകാശത്തേക്കു വെടിയുതിര്‍ത്ത വരനെതിരേ കേസ

07.01 PM 04-09-2016 ഹൈദരാബാദ്: വിവാഹച്ചടങ്ങുകള്‍ക്കിടെ ആകാശത്തേക്കു വെടിയുതിര്‍ത്ത വരനെതിരേ കേസ്. ഹൈദാബാദിലെ ഫാലക്‌നുമ പ്രദേശത്താണ് സംഭവം. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് നടന്ന വിവാഹച്ചടങ്ങുകള്‍ക്കിടെ വരന്‍ റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്കു വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില പ്രാദേശിക ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു റിവോള്‍വറുകള്‍ ഉപയോഗിച്ച് ആകാശത്തേക്ക് പത്തു റൗണ്ട് വെടിയുതിര്‍ക്കു ദൃശ്യങ്ങളാണ് പുറത്തായത്. അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ കുറ്റവാളിയെ പിടികൂടി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ഓപ്പറേഷന്‍ റോമിയോയില്‍ കുടുങ്ങിയത് 121

06.59 PM 04-09-2016 സ്ത്രീകള്‍ക്കു നേര്‍ക്കുണ്ടാകുന്ന പീഡനങ്ങള്‍ കുറയ്ക്കാന്‍ ഹരിയാന പോലീസ് ആവിഷ്‌കരിച്ച പദ്ധതിയായ ഓപ്പറേഷന്‍ റോമിയോയില്‍ കുടുങ്ങിയത് 121 പേര്‍. രണ്ടു മണിക്കൂറിനുള്ളിലാണ് ഇ്രതയും ആളുകളെ പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് പോലീസ് പരിശോധന സംഘടിപ്പിച്ചത്. നഗരത്തില്‍ സ്ത്രീകള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ധര്‍ണ യാദവ് പറഞ്ഞു. മുമ്പും ഗുരുഗ്രാമില്‍ പോലീസ് ഓപ്പറേഷന്‍ റോമിയോ സംഘടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 27ന് 50 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ജമ്മുകാഷ്മീരില്‍ വീണ്ടും സംഘര്‍ഷം

06.33 PM 04-09-2016 ജമ്മുകാഷ്മീരില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം എത്തിയതിനു പിന്നാലെ വീണ്ടും സംഘര്‍ഷം. സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ കാഷ്മീര്‍ താഴ്‌വരയില്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാവിലെ ഷോപ്പിയാനിലായിരുന്നു സംഘര്‍ഷം അരങ്ങേറിയത്. ഷോപ്പിയാനിലെ ജില്ലാ ഭരണകേന്ദ്രത്തിനു പ്രതിഷേധക്കാര്‍ തീയിട്ടു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉള്‍പ്പെടെ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പ്രതിഷേധക്കാര്‍ തീയിട്ടത്. സംഭവ സമയത്ത് ഓഫീസുകളില്‍ ജീവനക്കാരുണ്ടായിരുന്നില്ല. അതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. പ്രതിഷേധ റാലി പോലീസ് തടഞ്ഞതോടെയാണ് Read more about ജമ്മുകാഷ്മീരില്‍ വീണ്ടും സംഘര്‍ഷം[…]

സര്‍ക്കാറിന്റെ നൂറാം ദിനവും ഓണാഘോഷവും ഒരുമിച്ച് ഇന്ന് ദില്ലിയില്‍

07.42 AM 03-09-2016 ഓണവും സര്‍ക്കാരിന്റെ 100ാം ദിനവും ഒരുമിച്ച് പിണറായി സര്‍ക്കാര്‍ ദില്ലിയില്‍ ആഘോഷിക്കും. മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും ഇന്ന് രാവിലെ 11.30ന് ഒരുമിച്ച് മാധ്യമങ്ങളെ കാണും. വൈകീട്ട് ഏഴിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആതിഥേയത്വത്തിലാണ് ഓണാഘോഷം. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ഇ ചന്ദ്രശേഖരന്‍, എ.സി മൊയ്തീന്‍, കെ.കെ ശൈലജ, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവരാണ് ദില്ലി കേരള ഹൗസില്‍ തമ്പടിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ 100 ദിവസത്തെ നേട്ടങ്ങളും Read more about സര്‍ക്കാറിന്റെ നൂറാം ദിനവും ഓണാഘോഷവും ഒരുമിച്ച് ഇന്ന് ദില്ലിയില്‍[…]

തമിഴ്‌നാട്ടില്‍ പണിമുടക്ക് അപൂര്‍ണം

01.24 AM 03-09-2016 തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ പണിമുടക്ക് കേരളത്തെ സ്തംഭിച്ചപ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിനെ പണിമുടക്ക് ഏശിയതേയില്ല. പണിമുടക്ക് ദിവസവും തമിഴ്‌നാട്ടില്‍ ജനജീവിതം സാധാരണ പോലെ മുന്നോട്ടുപോയി. സ്വകാര്യ ബസുകളും ട്രാന്‍സ്‌പോര്‍ട്ട് ബസുകളും നിരത്തിലുണ്ടായിരുന്നു. ബസുകളില്‍ തിരക്ക് കുറവായിരുന്നു എന്നത് മാത്രമാണ് പ്രത്യേകത. വിദ്യാഭ്യാസ സ്ഥാനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സാധാരണ പോലെ പ്രവര്‍ത്തിച്ചു. അതേസമയം ബാങ്കിംഗ് മേഖല പണിമുടക്കില്‍ ഒന്നടങ്കം പങ്കെടുത്തതോടെ ബാങ്കുകള്‍ അടഞ്ഞുകിടന്നു. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ തമിഴ്‌നാടിന്റെ അതിര്‍ത്തി വരെ Read more about തമിഴ്‌നാട്ടില്‍ പണിമുടക്ക് അപൂര്‍ണം[…]

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ആംഗന്‍വാടി ജീവനക്കാര്‍ തടഞ്ഞു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ആംഗന്‍വാടി ജീവനക്കാര്‍ തടഞ്ഞു. വേതവര്‍ധനവ് ആവശ്യപ്പെട്ടാണ് ഉത്തര്‍പ്രദേശിലെ ഗൗരിഗഞ്ചില്‍ രാഹുലിനെ തടഞ്ഞത്. അമേഠിയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ലക്‌നോവിലേക്കു തിരികെ പോകുംവഴിയാണ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് പ്രതിഷേധമുണ്ടായത്. ഉടന്‍തന്നെ കാറില്‍നിന്നിറങ്ങിയ രാഹുല്‍ പ്രതിഷേധക്കാരോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. എന്നാല്‍ മാധ്യമങ്ങള്‍ സമീപിച്ചതോടെ രാഹുല്‍ വാഹനത്തില്‍കയറി സ്ഥലംവിട്ടു. പ്രതിഷേധക്കാരോട് അദ്ദേഹം വിശദീകരണത്തിന് നിന്നില്ല. ഇതും പ്രതിഷേധത്തിനിടയാക്കി.

തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി

12.49 AM 03-09-2016 മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിന് അംഗീകാരം നല്‍കിയത്. ദേശീയ പാര്‍ട്ടി അംഗീകാരത്തിന് പത്തുവര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളോ രണ്്ടു പൊതുതെരഞ്ഞെടുപ്പുകളോ പരിഗണിക്കണമെന്ന പുതിയ തീരുമാനമാണ് തൃണമൂലിന് ദേശീയ പാര്‍ട്ടി അംഗീകാരം ലഭിക്കാന്‍ സഹായകരമായത്. ബംഗാളിലെ ഭരണപക്ഷ പാര്‍ട്ടിയായ തൃണമൂലിന് ത്രിപുരയിലും അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടായിരുന്നു. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ട്, അല്ലങ്കില്‍ ലോക്‌സഭയില്‍ ആകെയുള്ളതിന്റെ രണ്ടു ശതമാനം Read more about തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി[…]

പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത സഹാറാ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

12.36 AM 03-09-2016 പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത സഹാറാ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്രവേഗത്തില്‍ 25,000 കോടി രൂപ ശേഖരിക്കുന്നത് ബുദ്ധിമുട്ടാണെന്നും പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി കറയില്ലാതെ വീണ്ടും വരാനും ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തവിട്ടു. ഇത്രയും വലിയ തുക സ്വര്‍ഗത്തില്‍നിന്നു പൊട്ടിവീഴില്ലെന്നും അതിനാല്‍തന്നെ ഇത്രയും തുക തിടുക്കത്തില്‍ ശേഖരിച്ചത് ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഈ പണത്തിന്റെ ഉറവിടം എന്താണെന്ന് നിങ്ങള്‍ (സഹാറാ ഗ്രൂപ്പ്) ഞങ്ങളോട് പറയൂ. മറ്റു Read more about പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത സഹാറാ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം[…]

രാഹുല്‍ ഗാന്ധിക്കെതിരെ എ.ഐ.ആര്‍ ട്വീറ്റ്

01.25 PM 02-09-2016 ദില്ലി: ആര്‍ എസ് എസ് പരാമര്‍ശവുമായി ബന്ദപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനമായ ഓള്‍ ഇന്ത്യ റേഡിയോ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്തത് വിവാദമായി. സംഭവം വിവാദമായതോടെ എ ഐ ആര്‍(ഓള്‍ ഇന്ത്യ റേഡിയോ) ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. ഗാന്ധിവധത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന മുന്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ പോസ്റ്റ് വന്നത്. Read more about രാഹുല്‍ ഗാന്ധിക്കെതിരെ എ.ഐ.ആര്‍ ട്വീറ്റ്[…]

തൊഴില്‍ നിയമപരിഷ്‌ക്കരണങ്ങള്‍ കേരളവും ത്രിപുരയും നടപ്പാക്കില്ലെന്ന് യെച്ചൂരി

10.14 AM 02-09-2016 കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമപരിഷ്‌കരണങ്ങള്‍ കേരളവും ത്രിപുരയും തള്ളിക്കളയുമെന്ന് സി പി ഐ (എം) ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമപരിഷ്‌കരണങ്ങള്‍ കേരളവും ത്രിപുരയും തള്ളിക്കളയുമെന്ന് സി പി ഐ (എം) ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. നിയമപരിഷ്‌കരങ്ങളെകുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി എപ്പോഴും കൂടെ നില്‍ക്കുമെന്നും യെച്ചൂരി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന Read more about തൊഴില്‍ നിയമപരിഷ്‌ക്കരണങ്ങള്‍ കേരളവും ത്രിപുരയും നടപ്പാക്കില്ലെന്ന് യെച്ചൂരി[…]