ദാവൂദ് ഇബ്രാഹിമിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

10.07 AM 02-09-2016 മുംബൈ സ്‌ഫോടനക്കേസില്‍ ഇന്ത്യ തെരയുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തിന്റെ പകര്‍പ്പ് ബ്രിട്ടന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് അയച്ചുനല്‍കി. കഴിഞ്ഞമാസം 22ന് ദേശീയ അന്വേഷണ ഏജന്‍സിയും ദാവൂദിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പാക്കിസ്ഥാനില്‍ ദാവൂദിന് ആറു താമസസ്ഥലങ്ങള്‍ ഉണ്ടൈന്ന് യുഎസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സിബിഐ കുറ്റപത്രം ഫയല്‍ ചെയ്യുന്നത്.

കാഷ്മീരില്‍ അഞ്ചു കേബിള്‍ ചാനലുകള്‍ നിരോധിച്ചു

10.04 AM 02-09-2016 കാഷ്മീരില്‍ അഞ്ചു കേബിള്‍ ചാനലുകള്‍ നിരോധിച്ചു. അക്രമത്തെ മഹത്വ വത്കരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കി എന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന തരത്തിലും വാര്‍ത്തകള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് വൃത്തങ്ങളും വ്യക്തമാക്കി. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന അഞ്ചു ചാനലുകളും സംപ്രേഷണം നിര്‍ത്തിയോ എന്ന് അന്വേഷിക്കാന്‍ ജില്ലാ ജഡ്ജി പോലീസിനു നിര്‍ദേശം നല്‍കി.

ബാലികയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി തോട്ടത്തില്‍ കുഴിച്ചിട്ടു

10.01 AM 02-09-2016 അധ്യാപകന്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ആസാമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം. ജൂലൈ 28ന് ട്യൂഷനെടുക്കുന്ന അധ്യാപകന്റെ വീട്ടിലേക്കു പോയ കുട്ടികയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഇയാളോട് കുട്ടിയെ കുറിച്ച് അന്വേഷിച്ചെങ്കിലും അറിയില്ല എന്ന മറുപടിയാണ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞദിവസം തെരച്ചിലിനിടെ കുട്ടിയുടെ മൃതദേഹം ഇയാളുടെ വീടിനു സമീപത്തുനിന്ന് കണെ്്ടത്തുകയായിരുന്നു. തുടര്‍ന്ന്, അജയ് ബൗരി എന്ന അധ്യാപകന്‍ പോലീസില്‍ കീഴടങ്ങി. എന്നാല്‍ കൊലപാതകത്തില്‍ പങ്കുണെ്്ടന്ന ആരോപണം Read more about ബാലികയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി തോട്ടത്തില്‍ കുഴിച്ചിട്ടു[…]

ഡല്‍ഹിയില്‍ ഡെങ്കിപ്പനിബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചു

09.59 AM 02-09-2016 രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. വ്യാഴാഴ്ച പനി ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എട്ട് ആയി. അതേ സമയം ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം രണ്ടു മാത്രമാണ്. വ്യാഴാഴ്ച മരിച്ചവരില്‍ രണ്ടു പേരും പെണ്‍കുട്ടികളാണ്. തെക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ഭാഗ് പ്രദേശത്തു നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍. ഈ വര്‍ഷം ഇതുവരെ 487 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെന്നാണ് കണക്കുകള്‍. ഇതില്‍ 368 എണ്ണവും ജൂലൈയ് Read more about ഡല്‍ഹിയില്‍ ഡെങ്കിപ്പനിബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചു[…]

നരേന്ദ്ര മോദി വെള്ളിയാഴ്ച വിയറ്റ്‌നാമിലേക്ക്

09.55 AM 02-09-2016 വിയറ്റ്‌നാം, ചൈന സന്ദര്‍ശനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരിക്കും. വിയറ്റ്‌നാമിലേത് സാധാരണ ഉഭയകക്ഷി സന്ദര്‍ശനമാണ്. അതേസമയം ഹാംഗ്‌സൂവില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ചൈനയിലേക്ക് പോകുന്നത്. വെള്ളിയാഴ്ച വിയറ്റ്‌നാമിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച ഹാംഗ്‌സൂവിലേയ്ക്ക് തിരിക്കും. നാല്, അഞ്ച് തീയതികളിലാണ് ജി20 ഉച്ചകോടി. പ്രതിരോധ, വ്യാപാര രംഗങ്ങളില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളായിരിക്കും വിയ്റ്റ്‌നാമില്‍ മോദി നടത്തുക. 15 വര്‍ഷത്തിന് ശേഷമാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്‌നാം സന്ദര്‍ശിക്കുന്നത്. ഭീകരപ്രസ്ഥാനങ്ങളുടെ സാമ്പത്തിക Read more about നരേന്ദ്ര മോദി വെള്ളിയാഴ്ച വിയറ്റ്‌നാമിലേക്ക്[…]

സാക്കിര്‍ നായിക്കിന് സഹായം നല്‍കിയ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

09.48 AM 02-09-2016 ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് സഹായം നല്‍കിയ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്്‌ലാമിക് പീസ് റിസര്‍ച്ച് ഫൗണേ്്ടഷന് ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനധികൃതമായി സഹായം നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രേരണയായത് സാക്കിറിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണമുണ്്ടായിരുന്നു. ഇതേതുടര്‍ന്ന് സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് ബംഗ്ലാദേശില്‍ നിരോധനം ഏര്‍പ്പെടുത്തി.

ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു

09.38 AM 02-09-206 കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസപ്പെടുത്തില്ലെന്നു സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്. എന്‍ജിഒ യൂണിയന്‍, എന്‍ജിഒ അസോസിയേഷന്‍ തുടങ്ങിയ സര്‍വീസ് സംഘടനകളും മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍,പെട്രോള്‍ പമ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ, ട്രക്കര്‍, ജീപ്പ്, Read more about ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു[…]

എടിഎം മെഷീനാണെന്നു കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഘം അറസ്റ്റില്‍

09.51 PM 01-09-2016 എടിഎം മെഷീനാണെന്നു കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഘം അറസ്റ്റില്‍. ഗോഹട്ടിയിലെ ബിനോവാനഗര്‍ എസ്ബിഐ ശാഖയില്‍നിന്നാണ് എടിഎം മെഷീനാണെന്ന് കരുതി പാസ്ബുക്ക് പ്രിന്റ് ചെയ്യുന്ന മെഷീന്‍ സംഘം തട്ടിയെടുത്തത്. മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാലംഗസംഘം പോലീസ് പിടിയിലാവുകയായിരുന്നു. സാഹബ് അലി, സൈഫുള്‍ റഹ്മാന്‍, മെയ്‌നുള്‍ ഹേഗ്, സാദം ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. ഉപഭോക്താക്കളുടെ പണമിടപാടുകളുടെ വിവരങ്ങള്‍ പാസ്ബുക്കില്‍ രേഖപ്പെടുത്തുന്നതിനുള്ള മെഷീനാണ് ഇവര്‍ മോഷ്ടിച്ചത്. എടിഎം മെഷീനും പാസ്ബുക്ക് പ്രിന്റിംഗ് മെഷീനും Read more about എടിഎം മെഷീനാണെന്നു കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഘം അറസ്റ്റില്‍[…]

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പതു മാസത്തെ പ്രസവാവധി

09.47 PM 01-09-2016 തെരഞ്ഞെടുപ്പു കാലത്ത് വോട്ടര്‍മാര്‍ക്ക് നല്‍കിയ മോഹന വാഗ്ദാനങ്ങള്‍ എങ്ങനെ നിറവേറ്റുമെന്ന് വ്യക്തമാക്കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് അയച്ചതിനു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പതു മാസത്തെ പ്രസവാവധി നല്‍കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പുകാലത്ത് ജയലളിത മുന്നോട്ട് വച്ച വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. 2011ല്‍ തന്റെ സര്‍ക്കാരിന്റെ കാലത്താണ് പ്രസവാവധി 90 ദിവസത്തില്‍ നിന്ന് ആറു മാസമായി ഉയര്‍ത്തിയതെന്നും, ഇപ്പോള്‍ വീണ്ടും അത് തന്റെ സര്‍ക്കാര്‍ ഒന്‍പതുമാസമായി വര്‍ധിപ്പിക്കുയാണെന്നും ജയലളിത നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ Read more about സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പതു മാസത്തെ പ്രസവാവധി[…]

സൈനിക നടപടിയിലൂടെ പാക്ക് അധീന കാഷ്മീര്‍ സ്വന്തമാക്കാമായിരുന്നുവെന്ന് വ്യോമസേനാ മേധാവി

09.39 PM 01-09-2016 ന്യൂഡല്‍ഹി: സൈനിക നടപടികള്‍ ശക്തമാക്കിയിരുന്നുങ്കില്‍ പാക്ക് അധീന കാഷ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായിരുന്നേനെയെന്ന് വ്യോമസേനാ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ. 1971ലെ ഇന്ത്യ-പാക്ക് യുദ്ധം വരെ ഇന്ത്യ തങ്ങളുടെ സൈനിക ശക്തി അതിന്റെ പൂര്‍ണതോതില്‍ കാഷ്മീര്‍ വിഷയത്തില്‍ പ്രയോഗിച്ചിട്ടില്ലെന്നും ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ പ്രസംഗിക്കവെ അരൂപ് രാഹ പറഞ്ഞു. പാക്ക് അധീന കാഷ്മീരിനെ ഇന്ത്യയുടെ ശരീരത്തില്‍ തറച്ചിരിക്കുന്ന മുള്ളെന്നാണ് രാഹ വിശേഷിപ്പിച്ചത്. സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യ ഇതുവരെ പ്രായോഗിക സമീപനമെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും Read more about സൈനിക നടപടിയിലൂടെ പാക്ക് അധീന കാഷ്മീര്‍ സ്വന്തമാക്കാമായിരുന്നുവെന്ന് വ്യോമസേനാ മേധാവി[…]