കശ്മീരിൽ വീണ്ടും സംഘർഷം; 15കാരൻ കൊല്ലപ്പെട്ടു

06:27 am 01/09//2016 ശ്രീനഗര്‍: കശ്​മീരിൽ ഇന്നുണ്ടായ സംഘർഷത്തിൽ 15കാരൻ കൊല്ലപ്പെടുകയും അഞ്ച്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ബാരമുല്ലയിൽ സൈന്യവും പ്രക്ഷോഭകാരുമായുണ്ടായ ഏറ്റുമുട്ടലിൽ നന്ദേഹാൽ സ്വദേശി ഡാനിഷ്​ മൻസൂറാണ് കൊല്ലപ്പെട്ടത്​. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഇവരുടെ നില ഗുരുതരമാണ്​. താഴ്​വരയിലെ സംഘർഷത്തിൽ അയവു വന്നതിനെ തുടർന്ന്​ പുൽവാമ ഉൾപ്പെടെയുള്ള സ്​ഥലത്തുനിന്ന്​ കർഫ്യൂ പിൻവലിച്ചിരുന്നു. എന്നാൽ മേഖലയിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്​. കശ്​മീരിലേക്ക്​ നാലാം തീയതിയാണ്​ സർവകക്ഷി സംഘം പോകുന്നത്​. ഹിസ്ബുള്‍ മുജാഹിദീൻ കമാന്‍ഡര്‍ Read more about കശ്മീരിൽ വീണ്ടും സംഘർഷം; 15കാരൻ കൊല്ലപ്പെട്ടു[…]

ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിക്കുന്നു

06-18 AM 01-09-2016 പാക്കിസ്ഥാനിലെ ബലൂച് പ്രവശ്യയില്‍ കഴിയുന്നവര്‍ക്കായി ഓള്‍ ഇന്ത്യ റേഡിയോയില്‍ ബലൂചി ഭാഷയില്‍ കൂടുതല്‍ സമയ ദൈര്‍ഘ്യമുള്ള വാര്‍ത്ത ബുള്ളറ്റിന്‍ ആരംഭിക്കും. ആകാശ വാണിയുടെ റേഡിയോ കാഷ്മീര്‍ ആണ് ബലൂചി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത്. 1974 മുതല്‍ ആകാശവാണി ബലൂചി ഭാഷയില്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. എന്നാല്‍, പുതിയതായി വാര്‍ത്താ പരിപാടികള്‍ കൂടുതലായി ഉള്‍പ്പെടുത്താനാണു ആകാശവാണിയുടെ പുതിയ നീക്കമെന്ന് ഓള്‍ ഇന്ത്യ റേഡിയോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ വാര്‍ത്ത ഉള്‍പ്പടെ വിവിധ പരിപാടികള്‍ ബലൂചി Read more about ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിക്കുന്നു[…]

നാഷണല്‍ ഹെറാള്‍ഡ് വീണ്ടും പ്രസിദ്ധീകരിക്കുന്നു

06.08 AM 01-09-2016 കോണ്‍ഗ്രസ് മുഖ പത്രമായ നാഷണല്‍ ഹെറാള്‍ഡ് വീണ്ടും പ്രസിദ്ധീകരിക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലഭ് മിശ്രയെ നാഷണല്‍ ഹെറാള്‍ഡ് ഗ്രൂപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി നിയമിച്ചു. ഒമ്പതു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നാഷണല്‍ ഹെറാള്‍ഡ് തിരികെയെത്തുന്നത്. ഇതിനു പുറമെ ഹിന്ദി പത്രമായ നവയുഗും പ്രസിദ്ധീകരണം ആരംഭിക്കും. രണ്ടിന്റെയും എഡിറ്ററായാണ് നീലഭ് മിശ്രയെ നിയമിച്ചിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നീലഭ് മിശ്ര ഔട്ട് ലുക്ക് ഹിന്ദി മാഗസിന്റെ മുന്‍ എഡിറ്ററാണ്. ഉറുദു പത്രമായ കോമി Read more about നാഷണല്‍ ഹെറാള്‍ഡ് വീണ്ടും പ്രസിദ്ധീകരിക്കുന്നു[…]

ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രിയെ പുറത്താക്കി

06.04 AM 01-09-2016 ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍നിന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പുറത്താക്കി. ലൈംഗീക ആരോപണത്തെ തുടര്‍ന്നാണ് പുറത്താക്കല്‍. മന്ത്രിക്കെതിരായ മതിയായ തെളിവുകള്‍ അടങ്ങിയ സിഡി ലഭിച്ചതിനു പിന്നാലെയായിരുന്നു നടപടി. കേജരിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കേജരിവാള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയേയും പുറത്താക്കിയിരുന്നു. അസീം അഹമ്മദ് ഖാനാണ് പുറത്തായത്. കൈക്കൂലി ചോദിച്ചതിനായിരുന്നു നടപടി.

സിംഗൂരില്‍ ഇടതു സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സുപ്രീംകോടതി

05.57 AM 01-09-2016 കര്‍ഷകരെ ബംഗാളിലെ മുന്‍ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് സിംഗൂരില്‍ ടാറ്റക്ക് നല്‍കിയ ഭൂമി സുപ്രീംകോടതി കര്‍ഷകര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടത്. ദില്ലി: പശ്ചിമബംഗാളിലെ സിംഗൂരില്‍ ടാറ്റാകമ്പനിക്കായി ഭൂമി ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കി. കര്‍ഷകര്‍ക്ക് മൂന്ന് മാസത്തിനകം ഭൂമി തിരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കര്‍ഷകരെ ബംഗാളിലെ മുന്‍ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് സിംഗൂരില്‍ ടാറ്റക്ക് നല്‍കിയ ഭൂമി സുപ്രീംകോടതി കര്‍ഷകര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടത്. 2006ലാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ Read more about സിംഗൂരില്‍ ഇടതു സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സുപ്രീംകോടതി[…]

12 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി കനാലില്‍ തള്ളി

05.44 AM 01-09-2016 പശ്ചിമ ബംഗാളില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 12 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി കനാലില്‍ തള്ളി. കോല്‍ക്കത്ത തില്‍ജല ടോപ്‌സിയയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒല കാബ് ഡ്രൈവര്‍മാരായ ശങ്കര്‍ ഷോ, ഗുഡു സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ലാല്‍ബസാര്‍ പോലീസ് ആസ്ഥാനത്തിനു സമീപം ബ്രബോണ്‍ റോഡില്‍നിന്നാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടി അമ്മയോടൊപ്പം ബ്രബോണ്‍ റോഡില്‍ ഫുട്പാത്തിലാണ് കഴിയുന്നത്. പെണ്‍കുട്ടിയെ ഓടുന്ന കാറിനുള്ളില്‍വച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്. കാര്‍ Read more about 12 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി കനാലില്‍ തള്ളി[…]

അനധികൃത ഭൂമിയിടപാട്; റോബര്‍ട്ട് വദ്രക്കെതിരെ നടപടി വേണമെന്ന് ശുപാര്‍ശ

05.36 AM 01-09-2016 ഹരിയാനയിലെ അനധികൃത ഭൂമിയിടപാടില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഭൂമിക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്നും ജസ്റ്റിസ് ദിംഗ്ര കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂപേന്ദ്രസിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ റോബര്‍ട്ട് വാദ്രയടക്കമുള്ളവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചത് ഉള്‍പ്പെടെ 250 ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നെന്ന ആരോപണമാണ് ജസ്റ്റിസ് എസ്എന ദിംഗ്ര കമ്മീഷന അന്വേഷിച്ചത്. സോണിയ ഗാന്ധിയുടെ മരുമകന്‍ Read more about അനധികൃത ഭൂമിയിടപാട്; റോബര്‍ട്ട് വദ്രക്കെതിരെ നടപടി വേണമെന്ന് ശുപാര്‍ശ[…]

ചികിത്സ ലഭിച്ചില്ല; പിതാവി​െൻറ ​തോളിലിരുന്ന്​ മകൻ മരിച്ചു

05:45 PM 30/08/2016 കാൺപൂർ: തക്ക സമയത്ത്​ ചികിത്സ കിട്ടാത്തതിനെ തുടർന്ന്​ പിതാവി​െൻറ ​തോളിൽ കിടന്ന്​ കുട്ടി മരിച്ചു. കടുത്ത പനിയുമായി ആശുപത്രിയിൽ കൊണ്ടുവന്ന അൻഷ്​ എന്ന 12കാരനാണ്​ ആണ്​ മരിച്ചത്​. കഴിഞ്ഞ മാസം 26നായിരുന്നു അസുഖവുമായി​ കാൺപൂരിലെ ഫസൽഗഞ്ച്​ സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രണ്ട്​ ദിവസത്തെ ചി​കിത്സക്ക്​ ശേഷം കുട്ടിയെ ഹാല്ലറ്റ്​ ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും കുട്ടികളുടെ വാർഡിലേക്ക്​ കൊണ്ടു പോകാനാണ്​ ഡോക്​ടർമാർ നിർദേശിച്ചത്​. ഇതിനെ തുടർന്ന്​ പിതാവ്​ കുട്ടിയെ തോളിൽ ചുമന്ന്​ കുട്ടികളുടെ Read more about ചികിത്സ ലഭിച്ചില്ല; പിതാവി​െൻറ ​തോളിലിരുന്ന്​ മകൻ മരിച്ചു[…]

ഭാര്യമായുള്ള ലൈംഗികബന്ധം ബലാൽസംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസർക്കാർ

04 11 pm 30/08/2016 ന്യൂഡൽഹി: ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാൽസംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ിച്ച കേസ് പരിഗണിക്കവെയാണ് 15 വയസിന് മുകളിലുള്ള ഭാര്യയുമായുള്ള ലൈംഗിംകബന്ധം ബലാൽസംഗമായി പരിഗണിക്കരുതെന്ന് ഡൽഹി ഹൈകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. ഒരു സന്നദ്ധസംഘടന സമർപ്പിച്ച പൊതുതാൽപര്യഹരജി പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ‍യിൽ നിലവിലുള്ള സാമൂഹ്യസാഹചര്യങ്ങൾ മൂലം ഇപ്പോഴും 18 വയസിന് താഴെയുള്ള വിവാഹങ്ങൾ നടക്കാറുണ്ട്. സാമൂഹികവും സാമ്പത്തികവും Read more about ഭാര്യമായുള്ള ലൈംഗികബന്ധം ബലാൽസംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസർക്കാർ[…]

സൈനിക താവള സഹകരണത്തിന് ഇന്ത്യ-യു.എസ് കരാർ

03:19 PM 30/08/2016 വാഷിങ്ടൺ: കര, നാവിക, വ്യോമ സേനാ താവളങ്ങൾ പരസ്പരം ഉപയോഗിക്കുതിനുള്ള സൈനിക സഹകരണ കരാറിൽ ഇന്ത്യയും യു.എസും ഒപ്പുവെച്ചു. അറ്റകുറ്റപ്പണികൾക്കും സഹായങ്ങൾ കൈമാറുന്നതിനും സേനാ താവളങ്ങൾ ഉപയോഗിക്കുന്നതിനാണ് ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയായത്. പ്രതിരോധ വ്യാപാര, സാങ്കേതികവിദ്യാ മേഖലകളിൽ പരസ്പര സഹകരണമാണ് ഇന്ത്യയുമായി അമേരിക്ക ലക്ഷ്യമിടുന്നത്. സംയുക്ത ഒാപ്പറേഷനുകളിലും പരിശീലനങ്ങളിലും രക്ഷാദൗത്യങ്ങളിലും ഇരുരാജ്യങ്ങളുടെ നാവികസേനകൾ സഹകരിക്കുമെന്നും സഹകരണ കരാർ വ്യക്തമാക്കുന്നു. പ്രതിരോധമന്ത്രി മനോഹര്‍ പരീകറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടറും നടത്തിയ സംയുക്ത Read more about സൈനിക താവള സഹകരണത്തിന് ഇന്ത്യ-യു.എസ് കരാർ[…]