യു.പിയില്‍ 2500 കിലോമീറ്റര്‍ പര്യടനത്തിന് രാഹുല്‍

07:17 am 30/8/2016 ന്യൂഡല്‍ഹി: യു.പിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 2500 കിലോമീറ്റര്‍ നീളുന്ന മണ്ഡല പര്യടന പരിപാടി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ലക്ഷ്യമിട്ടാണ് വന്‍ പ്രചാരണം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തെ 403ല്‍ 223 മണ്ഡലങ്ങളിലാണ് രാഹുലിന്‍െറ പര്യടനം. വന്‍കിട റാലികള്‍ ഇല്ല. ഒരു മാസത്തോളം നീളുന്ന ഈ ജനസമ്പര്‍ക്ക പരിപാടിക്ക് അടുത്തയാഴ്ച തുടക്കംകുറിക്കുമെന്ന് യു.പി ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Read more about യു.പിയില്‍ 2500 കിലോമീറ്റര്‍ പര്യടനത്തിന് രാഹുല്‍[…]

മല്യ ആസ്തി മറച്ചുവെച്ചുവെന്ന് ബാങ്കുകള്‍

07:15 AM 30/08/2016 ന്യൂഡല്‍ഹി: വിജയ് മല്യ തന്‍െറ ആസ്തിവിവരം ബോധപൂര്‍വം മറച്ചുവെച്ചതായി എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ കണ്‍സോര്‍ട്യം സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് കണ്‍സോര്‍ട്യത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഇക്കാര്യമറിയിച്ചത്. എന്നാല്‍, ആസ്തി വെളിപ്പെടുത്തിയതാണെന്ന് മല്യക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ പറഞ്ഞു. കേസ് അടുത്തമാസം 27ലേക്ക് മാറ്റി.

ശബരിമല പ്രവേശത്തിന് ‘കാത്തിരിക്കാൻ തയാറെ’ന്ന് ഒരു കൂട്ടം സ്ത്രീകൾ

06:40 PM 29/08/2016 തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശം വേണമെന്ന് വാദിക്കുന്നവർക്കിടയിൽ വ്യത്യസ്തരായി മറ്റൊരു കൂട്ടർ. സ്ത്രീ പ്രവേശത്തെ എതിർത്ത് പാരമ്പര്യവാദികളായ സ്ത്രീകളാണ് സാമൂഹിക മാധ്യമങ്ങളിൽ കൂടി രംഗത്തെത്തിയത്. ‘റെഡി ടു വെയ്റ്റ്’ എന്ന ഹാഷ് ടാഗ് ക്യാമ്പൈനുമായി നിരവധി പേർ ഫേസ്ബുക്കിൽ ഈ പ്രചാരണത്തിൽ പങ്കാളികളായിട്ടുണ്ട്. ശബരിമലയല്ല ഇപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ട പ്രധാന വിഷയമെന്നാണ് ഇവർ വാദിക്കുന്നത്. സ്ത്രീ സുരക്ഷയും ആദിവാസി അവഗണനയും എല്ലാം പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള കപട പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്നും Read more about ശബരിമല പ്രവേശത്തിന് ‘കാത്തിരിക്കാൻ തയാറെ’ന്ന് ഒരു കൂട്ടം സ്ത്രീകൾ[…]

അടുത്ത ഒളിമ്പിക്​സിന്​ കായിക താരങ്ങളെ പരിശീലിപ്പിക്കാൻ ആൾ ദൈവത്തിന്​ 50 ലക്ഷം

04:30 PM 29/08/2016 ചണ്ഡിഗഢ്​: ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ ഗുർമിത്​ റാം റഹിമിന്​ കായിക വികസനത്തിനെന്നപേരിൽ 50 ലക്ഷം രൂപ അനുവദിച്ച ഹരിയാന കായിക മന്ത്രി അനിൽ വിജ് വിവാദത്തിൽ. ദേര സച്ച ആസ്ഥാനത്ത്​ തിരംഗ റുമാൽ ചു എന്ന കായിന ഇനം കാണാൻ ഇടയായതിനെ തുർന്നാണ്​ അനിൽ വിജ് സംസ്ഥാന സർക്കാറി​െൻറ ഫണ്ടിൽ നിന്ന്​ പണം അനുവദിച്ചത്​. കബഡി, ഖോ–ഖോ,ഗുസ്​തി എന്നീ ഇനങ്ങളുടെ പ്രോത്​സാഹനത്തിനാണ്​ പണം അനുവദിച്ചത്​. അടുത്ത Read more about അടുത്ത ഒളിമ്പിക്​സിന്​ കായിക താരങ്ങളെ പരിശീലിപ്പിക്കാൻ ആൾ ദൈവത്തിന്​ 50 ലക്ഷം[…]

കശ്​മീർ ശാന്തതയിലേക്ക്; നിരോധനാജ്ഞ പിൻവലിച്ചു

04:25 pm 29/08/2016 ശ്രീനഗര്‍: കശ്​മീർ താഴ്​വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും നിരോധനാജ്ഞ പിൻവലിച്ചു. പുൽവാമ ജില്ലയിലും ശ്രീനഗറിലെ ചില പ്രദേശങ്ങളിലും മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുന്നത്. കശ്​മീർ താഴ്​വരയിലുണ്ടായ സംഘർഷത്തിന് ​അയവ്​വന്നതോടെയാണ് ജമ്മുകശ്​മീർ സർക്കാർ കർഫ്യൂ പിൻവലിക്കാൻ​ തീരുമാനിച്ചത്. ഹിസ്​ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 52 ദിവസം നീണ്ടുനിന്ന കശ്​മീർ താഴ്​വര കണ്ട ഏറ്റവും വലിയ നിരോധനാജ്ഞയാണ്​ ഇതോട്​ കൂടി അവസാനിക്കുന്നത്​. കശ്മീര്‍ താഴ്​വരക്ക്​ നിരോധനാജ്ഞ Read more about കശ്​മീർ ശാന്തതയിലേക്ക്; നിരോധനാജ്ഞ പിൻവലിച്ചു[…]

വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ പത്താമത് ദ്വൈവാര്‍ഷിക സമ്മേളനം ഉമ്മന്‍ ചാണ്ടി ഉത്­ഘാടനം ചെയ്തു

09:01 am 29/8/2016 ബംഗളൂരൂ: വേള്‍ഡ്­ മലയാളി കൗണ്‍സിലിന്റെ മൂന്ന്­ ദിവസം നീണ്ടുനില്‍ക്കുന്ന പത്താമത്­ ദൈ്വവാര്‍ഷിക സമ്മേളനത്തിനു ബംഗ്ലൂരുവില്‍ ഉജ്വല തുടക്കം. മുന്‍ കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ലോകം എമ്പാടുനിന്നും എത്തിയ പ്രധിനിധി കളുടെ നിറഞ്ഞ സദസ്സില്‍ വച്ച് ഉത്­ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഇരു മുന്നണികളും പ്രവാസികുളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലോകം എമ്പാടുനിന്നും ഉള്ള പ്രവാസികളുടെ സഹായം കേരളത്തിനുമുണ്ടാവണമെന്നും മുന്‍ മുഖ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു. അതോടപ്പം വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്യുന്ന കരുണ്ണ്യ പ്രവര്‍ത്തനങ്ങളെ Read more about വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ പത്താമത് ദ്വൈവാര്‍ഷിക സമ്മേളനം ഉമ്മന്‍ ചാണ്ടി ഉത്­ഘാടനം ചെയ്തു[…]

സ്ത്രീ പ്രവേശാവകാശം: ഇനി ശബരിമലയെന്ന് തൃപ്തി ദേശായി

11:57 PM 28/08/2016 മുംബൈ: ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡിന്‍െറ അടുത്തലക്ഷ്യം ശബരിമല. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ബോംബെ ഹൈകോടതി വിധിയെ തുടര്‍ന്ന് ഞായറാഴ്ച ദര്‍ഗ സന്ദര്‍ശിക്കാനത്തെിയ ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായിയാണ് ഇക്കാര്യം അറിയിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശം അനുവദിക്കണമെന്ന് നേരത്തേ അധികൃതര്‍ക്ക് കത്തെഴുതിയതായി ഇവര്‍ പറഞ്ഞിരുന്നു. തങ്ങളുടെ സമരം മതങ്ങള്‍ക്ക് എതിരെയല്ല, ലിംഗ വിവേചനത്തിന് എതിരാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വെള്ളിയാഴ്ചയാണ് ഹാജി Read more about സ്ത്രീ പ്രവേശാവകാശം: ഇനി ശബരിമലയെന്ന് തൃപ്തി ദേശായി[…]

ഓടുന്ന കാറില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി

01.42 AM 28-08-2016 ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ശനിയാഴ്ച യുപിയിലെ ബുലന്ദേശ്വറിലായിരുന്നു സംഭവം. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ വഴിയിലുപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. ശനിയാഴ്ച രാവിലെ സ്‌കൂളിലേക്കുപോകുന്നവഴി പെണ്‍കുട്ടിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അക്രമകള്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. വഴിയാത്രക്കാര്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വരാനിരിക്കുന്ന ഒളിമ്പിക്സുകള്‍ക്കായി പ്രത്യേക ദൗത്യസംഘം

10:22 AM 27/08/2016 ന്യൂഡല്‍ഹി: അടുത്ത മൂന്ന് ഒളിമ്പിക്സുകളിലേക് കര്‍മപദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020, 2024, 2028 ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ സജീവമായ പങ്കാളിത്തവും പ്രകടനവും ഉറപ്പുവരുത്താന്‍ പദ്ധതി തയാറാക്കാന്‍ ദൗത്യസംഘത്തെ നിയോഗിച്ചു. കായികപരിശീലനം, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവയെക്കുറിച്ച് ദൗത്യസംഘം പദ്ധതി തയാറാക്കും. വിദഗ്ധരടങ്ങിയ സമിതിയെ അടുത്തദിവസം പ്രഖ്യാപിക്കും. റിയോ ഒളിമ്പിക്സില്‍ ഇന്ത്യ മോശം പ്രകടനം നടത്തിയതിന് പിന്നാലെയാണ് മോദിയുടെ ഇടപെടല്‍.

സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍: രഹസ്യ രേഖകൾ ആസ്ട്രേലിയൻ സർക്കാറിന് കൈമാറും

10:10AM 27/08/2016 ന്യൂഡൽഹി: ഇന്ത്യയുടെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയിലെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന ഡേറ്റാ ഡിസ്ക് ആസ്ട്രേലിയൻ സർക്കാറിന് കൈമാറുമെന്ന് ‘ദി ആസ്ട്രേല്യന്‍’ ദിനപത്രം. രേഖകൾ അടങ്ങുന്ന ഡിസ്ക് തിങ്കളാഴ്ച കൈമാറുമെന്നാണ് ആസ്ട്രേലിയൻ അധികൃതർ അറിയിക്കുന്നത്. മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള 22400 പേജുകള്‍ കൈവശമുണ്ടെന്നാണ് പത്രത്തിന്‍െറ ലേഖകന്‍ കമറണ്‍ സ്റ്റുവര്‍ട്ട് അവകാശപ്പെടുന്നത്. നിയമവിരുദ്ധമായ ഒന്നും തന്നെ ലേഖകന്‍ ചെയ്യില്ലെന്നും രേഖകൾ അടങ്ങിയ ഡിസ്ക് സർക്കാറിന് കൈമാറാനാണ് കമറണ്‍ സ്റ്റുവര്‍ട്ട് തീരുമാനിച്ചിട്ടുള്ളതെന്നും ഇടനിലക്കാർ വഴി Read more about സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍: രഹസ്യ രേഖകൾ ആസ്ട്രേലിയൻ സർക്കാറിന് കൈമാറും[…]