ഏറ്റവും കൂടുതൽ ആസ്​തിയുള്ള താരങ്ങളിൽ ബോളിവുഡിൽ നിന്ന്​ നാലുപേർ

08:48 PM 26/08/2016 മുംബൈ: ലോകത്ത്​ ഏറ്റവും കൂടുതൽ ആസ്​തിയുള്ള ഇരുപത്​ താരങ്ങളുടെ പട്ടികയിൽ​ ഇന്ത്യയിൽ നിന്ന്​ നാലുപേർ. ഷാറൂഖ്​ഖാൻ, അക്ഷയ്​ കുമാർ, സൽമാൻ ഖാൻ, അമിതാഭ്​ ബച്ചൻ,എന്നിവരാണ്​ ഫോബ്സ്​ ലിസ്​റ്റിൽ ഇടം പിടിച്ചത്​. ആദ്യത്തെ ഇരുപത് അംഗങ്ങളുടെ ലിസ്​റ്റിൽ ഷാറൂഖ്​ ഖാൻ എട്ടാം സ്​ഥാനത്തും, അക്ഷയ്​ കുമാർ പത്താം സ്​ഥാനത്തും, സൽമാൻ ഖാൻ പതിനാലാം സ്​ഥാനത്തും അമിതാഭ്​​ ബച്ചൻ പതിനെട്ടാം സ്​ഥാനത്തുമാണ്​. പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള കിങ് ഖാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. 33 മില്യണ്‍ Read more about ഏറ്റവും കൂടുതൽ ആസ്​തിയുള്ള താരങ്ങളിൽ ബോളിവുഡിൽ നിന്ന്​ നാലുപേർ[…]

ഐ.എസ് ബന്ധം: തിരിച്ചെത്തിയ തന്നെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് വഞ്ചിച്ചെന്ന് അരീബ് മജീദ്.

12:27 pm 26 /08/2016 മുംബൈ: നയതന്ത്ര ഉദ്യോഗസ്ഥരുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും സഹായത്തോടെ തുര്‍ക്കിയില്‍നിന്ന് സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങിയ തന്നെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത് വഞ്ചിച്ചെന്ന് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നാടുവിട്ട് മടങ്ങിയത്തെിയ അരീബ് മജീദ്. അറസ്റ്റ് നടന്ന് മാസത്തിനുശേഷമാണ് ഐ.എസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതെന്നിരിക്കെ നിയമവിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമം തനിക്കെതിരെ ചുമത്താനാകില്ളെന്നും അരീബ് അവകാശപ്പെട്ടു. മുംബൈയിലെ പ്രത്യേക കോടതിയില്‍ രണ്ടാം വട്ടം നല്‍കിയ ജാമ്യ ഹരജിയിലാണ് അരീബിന്‍െറ ആരോപണം. നേരത്തേ Read more about ഐ.എസ് ബന്ധം: തിരിച്ചെത്തിയ തന്നെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് വഞ്ചിച്ചെന്ന് അരീബ് മജീദ്.[…]

അഞ്ചു പൈസക്ക് കിലോ ഉള്ളി കണ്ണീരോടെ കര്‍ഷകന്‍

12:02 am 26/08/2016 നാസിക്: വിപണിയില്‍ ഉള്ളിക്ക് ന്യായവില ലഭിക്കുന്നില്ളെന്ന ആരോപണവുമായി കര്‍ഷകര്‍. ഒരുകിലോ ഉള്ളിക്ക് അഞ്ചു പൈസ മാത്രമാണ് വിലയിട്ടത് എന്നാരോപിച്ച് നാസിക് ജില്ലയില്‍ നിന്നുള്ള സുധാകര്‍ ദരാദെ എന്ന കര്‍ഷകന്‍ രംഗത്ത്. കാര്‍ഷികോല്‍പന്ന വിപണന കമ്മിറ്റിയില്‍ (എ.പി.എം.സി) ഒരു ക്വിന്‍റല്‍ ഉള്ളിക്ക് അഞ്ചുരൂപ മാത്രമാണ് ലഭിച്ചത്. പത്തേക്കറില്‍ കൃഷി നടത്തിയ തനിക്ക് ഒരേക്കറിന്‍പുറത്ത് 700 രൂപയിലധികം ചെലവുവന്നു. ഉള്ളി വിപണിയിലത്തെിക്കാനുള്ള വാഹനചാര്‍ജ് 780 രൂപയായി. എന്നാല്‍, 13 ക്വിന്‍റലിന് 65 രൂപ മാത്രമാണ് വിലയിട്ടത്. Read more about അഞ്ചു പൈസക്ക് കിലോ ഉള്ളി കണ്ണീരോടെ കര്‍ഷകന്‍[…]

ഫയർ അലാറം മുഴങ്ങി; എയര്‍ ഇന്ത്യ വിമാനം കസാഖ്സ്താനില്‍ ഇറക്കി

03:49 pm 25/08/2016 ന്യൂഡല്‍ഹി: മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കസാഖ്സ്താനില്‍ ഇറക്കി. വിമാനം പറന്നുകൊണ്ടിരിക്കെ കാര്‍ഗോ വിഭാഗത്തിലെ ഫയര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്നാണ് മുന്‍കരുതലായി വിമാനം കസഖ്സ്താനില്‍ ഇറക്കിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.25 നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 777 എ.എല്‍ 191 വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. ഇത് രാവിലെ എട്ടു മണിയോടെ കസ്ഖ്സ്താനില്‍ ഇറക്കുകയായിരുന്നു. Read more about ഫയർ അലാറം മുഴങ്ങി; എയര്‍ ഇന്ത്യ വിമാനം കസാഖ്സ്താനില്‍ ഇറക്കി[…]

കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്ന് രാജ്നാഥ് സിങ്

03:34 PM 25/08/2016 ന്യൂഡൽഹി: കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ 95 ശതമാനം ജനങ്ങളും അക്രമം ആഗ്രഹിക്കുന്നില്ല. അവർ സമാധാനമാണ് കാംക്ഷിക്കുന്നത്. കല്ലുകൾക്ക് പകരം കശ്മീരി യുവാക്കൾ കമ്പ്യൂട്ടറുകളും പുസ്തകവും പേനയുമാണ് എടുക്കേണ്ടത്. ഇവരെ വഴിതെറ്റിക്കുന്ന ഘടകങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. കശ്മീരില്ലാതെ ഇന്ത്യക്ക് നിലനിൽക്കാൻ കഴിയില്ല. കശ്മീരില്ലാതെ ഇന്ത്യ അപൂർണമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സൈനികരോട് പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയകാലത്ത് സൈന്യം നടത്തിയ സേവനങ്ങൾ ജനങ്ങൾ മറക്കരുത്. പെല്ലറ്റ് Read more about കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്ന് രാജ്നാഥ് സിങ്[…]

മോദിയെ പരസ്യമായി വിമർശിക്കരു​​ത്​ –സംഘപരിവാറിനോട്​ മോഹൻ ഭാഗവത്​

01:27 pm 25/8/2016 ന്യൂഡൽഹി: പ്രധാനമ​​​ന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വിമർശിക്കരു​െതന്ന്​ ആർ.എസ്​.എസ്​ സർ സംഘ്​ചാലക്​​ മോഹൻ ഭാഗവത്​. സംഘ്​പരിവാർ സംഘടനകളിലെ ഭാരവാഹികളുടെ യോഗത്തിലാണ്​ ഭാഗവത്​ ഇത്തരത്തിൽ നിർദേശം നൽകിയത്​​. ഉത്തരാഖണ്ഡിലെയും ഉത്തർ പ്രദേശിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഭാരവാഹികളുമടക്കം 236 പേരാണ്​ യോഗത്തിൽ പ​െങ്കടുത്തത്​. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മുതിർന്ന ആർ.എസ്​.എസ്​ നേതാക്കൾ, വി.എച്ച്​.പി, ബജ്​റംങ്​ദൾ എന്നിവയുൾപ്പെടെ 33 സംഘ്​പരിവാർ സംഘടനകളാണ്​ യോഗത്തിൽ പ​െങ്കടുത്തത്​. ഇരുസംസ്​ഥാനങ്ങളിലും അടുത്ത്​ നടക്കാനിരിക്കു​ന്ന നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും​ യോഗം ചർച്ച ചെയ്​തു.

ബിഹാര്‍ വെള്ളപ്പൊക്കം: ദുരന്തനിവാരണ സേനയുടെ ബോട്ടിനുള്ളില്‍ യുവതിക്കു സുഖപ്രസവം

01:19 pm 25/8/2016 പാറ്റ്‌ന: വെള്ളപ്പൊക്ക ദുരിതത്തിലായ ബിഹാറില്‍ ദുരന്തനിവാരണ സേനയുടെ ബോട്ടിനുള്ളില്‍ യുവതിക്കു സുഖപ്രസവം. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ദുരന്തനിവാരണ സേനാംഗങ്ങള്‍ യുവതിയുടെ നിലവിളി കേട്ടത്. തുടര്‍ന്ന് ബോട്ടില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി യുവതി കുഞ്ഞിനു ജന്മം നല്കുകയായിരുന്നു. പാറ്റ്‌നയില്‍നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള വൈശാലി ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് കൂടുതല്‍ ശുശ്രൂഷകള്‍ക്കായി യുവതിയെയും കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഗംഗാ നദി കരകവിഞ്ഞതോടെ ബിഹാറിലെ 24 ജില്ലകള്‍ വെള്ളത്തിലാണ്. വെള്ളപ്പൊക്ക ദുരിതത്തില്‍ മരിച്ചവരുടെ എണ്ണം ഏഴ് ആയി Read more about ബിഹാര്‍ വെള്ളപ്പൊക്കം: ദുരന്തനിവാരണ സേനയുടെ ബോട്ടിനുള്ളില്‍ യുവതിക്കു സുഖപ്രസവം[…]

ബലാത്സംഗം: ജെ.എൻ.യു വിദ്യാർഥി നേതാവ് കീഴടങ്ങി

01:00 pm 25/08/2016 ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിദ്യാര്‍ഥി നേതാവ് കീഴടങ്ങി. പ്രമുഖ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) മുന്‍ നേതാവ് അന്‍മോല്‍ രത്തനാണ് കീഴടങ്ങിയത്‍. അഭിഭാഷകനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് രത്തൻ കീഴടങ്ങിയത്. ബലാത്സംഗ വിവരം പുറത്തുവന്നതിനെ തുടർന്ന് ഒളിവിലായിരുന്ന രത്തനെ പിടികൂടാൻ അഞ്ചംഗ അന്വേഷണ സംഘത്തെ ഡൽഹി പൊലീസ് നിയോഗിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗവേഷക വിദ്യാര്‍ഥി ആവശ്യപ്പെട്ട സിനിമയുടെ Read more about ബലാത്സംഗം: ജെ.എൻ.യു വിദ്യാർഥി നേതാവ് കീഴടങ്ങി[…]

തെരുവു നായ്ക്കളെ കൊല്ലരുതെന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡ്

12:55 pm 24/08/2016 ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവു നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനവുമാണെന്ന് ചെയര്‍മാന്‍ ഡോ. ആർ.എം ഖര്‍ബ് മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാറിന് നോട്ടീസ് അയക്കുമെന്നും ചെയർമാൻ അറിയിച്ചു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. നായ്ക്കളെ വന്ധ്യംകരിക്കുന്ന നടപടി വേഗത്തിലാക്കാൻ മന്ത്രി Read more about തെരുവു നായ്ക്കളെ കൊല്ലരുതെന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡ്[…]

മോദി പ്രസംഗം നിർത്തൂ, വാഗ്ദാനങ്ങൾ നടപ്പാക്കൂ -കോൺഗ്രസ്

12:25 PM 24/08/2016 ന്യൂഡൽഹി: ദേശീയതയെ കുറിച്ചുള്ള നരേന്ദ്ര മോദി പ്രസ്താവന രാഷ്ട്രീയ കാപട്യമാണെന്ന് കോൺഗ്രസ്. മോദിയെ അധികാരത്തിലേറ്റിയത് ദേശീയത പ്രസംഗിക്കാനല്ലെന്ന് എ.ഐ.സി.സി വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. വികസനം, തൊഴിൽ, വളർച്ച, ഭരണനിർവഹണം, ദാരിദ്ര്യ നിർമാർജനം, വിലക്കയറ്റം നിയന്ത്രിക്കൽ എന്നിവയാണ് തെരഞ്ഞെടുപ്പ് വേളയിൽ മോദി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി മറക്കുകയാണെന്നും സുർജെവാല ആരോപിച്ചു. മോദിയുടെ രണ്ടു വർഷത്തെ ഭരണത്തിൽ വിലക്കയറ്റം ഉയർന്ന തോതിലാണ്. ആഭ്യന്തര സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തു, വിദേശ നയത്തിന്‍റെ ദിശ Read more about മോദി പ്രസംഗം നിർത്തൂ, വാഗ്ദാനങ്ങൾ നടപ്പാക്കൂ -കോൺഗ്രസ്[…]