ബി.ജെ.പി സമ്മേളനം: മോദി രണ്ടു ദിവസം കോഴിക്കോട്ട്

10:30 AM 24/08/2016 കോഴിക്കോട്: കേരളത്തില്‍ ആദ്യമായി നടക്കുന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗങ്ങള്‍ വിജയിപ്പിക്കാന്‍ കോഴിക്കോട്ട് തകൃതിയായ ഒരുക്കങ്ങള്‍. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന സമ്മേളനത്തില്‍ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, ജില്ലാ പ്രസിഡന്‍റുമാര്‍ തുടങ്ങി പാര്‍ട്ടിയുടെ വിവിധ ശ്രേണികളിലുള്ള നേതാക്കള്‍ സമ്മേളനത്തിനത്തെും. 23ന് കടവ് റിസോര്‍ട്ടില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയിലാണ് ദേശീയ എക്സിക്യൂട്ടിവ് ചേരുക. ദേശീയ കൗണ്‍സില്‍ Read more about ബി.ജെ.പി സമ്മേളനം: മോദി രണ്ടു ദിവസം കോഴിക്കോട്ട്[…]

മലയാളികളുടെ തിരോധാനം: എന്‍.ഐ.എ അന്വേഷിക്കും

10:22 am 24/8/2016 ന്യൂഡൽഹി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രലായം പുറത്തിറക്കി. കാണാതായവരെക്കുറിച്ച് കാസര്‍കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എന്‍.ഐ.എ അന്വേഷണത്തിന് തയാറെടുക്കുന്നത്. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ച് എന്‍.ഐ.എ ഡയറക്ടറേറ്റിന് കൊച്ചി യൂനിറ്റ് റിപ്പോര്‍ട്ട് നേരത്തേ സമര്‍പ്പിച്ചിരുന്നു. സാധാരണഗതിയില്‍ ആളുകളെ കാണാതാകുന്ന കേസുകള്‍ എന്‍.ഐ.എയുടെ അന്വേഷണത്തില്‍ വരുന്നതല്ല. എന്നാല്‍, വിവിധ ഭാഗങ്ങളില്‍നിന്ന് കൂട്ടമായി ഇത്രയും Read more about മലയാളികളുടെ തിരോധാനം: എന്‍.ഐ.എ അന്വേഷിക്കും[…]

ഗംഗ കരകവിഞ്ഞു; വാരാണസിയില്‍ പ്രധാന ഘട്ടുകളെല്ലാം വെള്ളത്തിനടിയില്‍

04:30 PM 23/08/2016 വാരണസി: കനത്ത മഴയില്‍ ഗംഗ കരകവിഞ്ഞതോടെ ദുരിതത്തിലായി വാരണസി നഗരം. വടക്കന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. വാരണസിയില്‍ ഗംഗ കരകവിഞ്ഞ് പ്രധാന ഘട്ടുകളെല്ലാം വെള്ളത്തിനടിയിലായി. ഇതോടെ മതാചാരണങ്ങളുടെ ഭാഗമായി ഗംഗാ ഘട്ടുകളില്‍ ശവശംസകാരം നടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ശവം ദഹിപ്പിക്കലിന് നിര്‍ബന്ധിതരാകുമ്പോള്‍ പഴയ കെട്ടിടങ്ങളുടെയും വീടുകളുടെയും ടെറസിലും മുകളിലുമെല്ലാമാണ് ശവസംസ്കാര ചടങ്ങുകള്‍ നടത്തുന്നതെന്ന് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശവസംസ്കാര ചടങ്ങുകളും Read more about ഗംഗ കരകവിഞ്ഞു; വാരാണസിയില്‍ പ്രധാന ഘട്ടുകളെല്ലാം വെള്ളത്തിനടിയില്‍[…]

മാപ്പു പറയില്ലെന്ന് നടി രമ്യ

04:22 PM 23/08/2016 ബംഗളുരു: പാകിസ്താൻ നരകമല്ല എന്ന് പറഞ്ഞത് തെറ്റല്ലാത്തിനാൽ മാപ്പ് പറയില്ലെന്ന് നടി രമ്യ. എനിക്ക് ബംഗ്ളാദേശിനോടും ശ്രീലങ്കയോടും ഇഷ്ടമാണ്. ഇന്ത്യ വിട്ട് പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇതെന്‍റെ നാടാണ്. രമ്യ പറഞ്ഞു. എന്നാൽ, ഈ ചെറിയ സംഭവത്തിൽ ഞാൻ ഖേദം പ്രകടിപ്പിച്ചാൽ ഇതിനേക്കാൾ വലിയ കാര്യങ്ങൾക്ക് പൊരുതാനുള്ള അവകാശം പോലും ഇല്ലാതാകും. എന്‍റെ വീക്ഷണങ്ങളിൽ ഉറച്ചു നിൽക്കാനുള്ള സ്വാതന്ത്യം എനിക്കുണ്ട്. അതാണ് ജനാധിപത്യം. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുതെന്നും രമ്യ പറഞ്ഞു. പാകിസ്താൻ Read more about മാപ്പു പറയില്ലെന്ന് നടി രമ്യ[…]

ഗുജറാത്ത് നിയമസഭയില്‍ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍

04:21 PM 23/08/2016 ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭയില്‍ 44 കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ഉനയില്‍ ദലിതരെ മര്‍ദിച്ച സംഭവം ഉന്നയിച്ച് നിയമസഭയില്‍ ബഹളമുണ്ടാക്കിയതിനാണ് സസ്പെന്‍ഷന്‍. സഭയില്‍ അച്ചടക്കമില്ലാതെ പെരുമാറിയ 44 എം.എല്‍.എമാരെ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് സ്പീക്കര്‍ രമണ്‍ലാല്‍ വോറ അറിയിച്ചു. ഗുജറാത്തില്‍ 56 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഉനയില്‍ പശുവിന്‍്റെ തോലെടുത്തെന്ന് ആരോപിച്ച് മര്‍ദിക്കപ്പെട്ട ദലിതരുടെ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് ബഹളം വെക്കുകയായിരുന്നു. ഗോസംരക്ഷകരുടെ ക്രൂര പീഡനത്തിനിരയായ Read more about ഗുജറാത്ത് നിയമസഭയില്‍ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍[…]

പാകിസ്താൻ നരകമല്ലെന്ന് പറഞ്ഞ നടി രമ്യക്കെതിരെ രാജ്യദ്രോഹക്കേസ്

12:30 pm 23/08/2016 ബംഗളുരു: പാകിസ്താൻ നരകമല്ലെന്നും പാകിസ്താനികൾ നമ്മെപ്പോലുള്ളവരാണെന്നും പറഞ്ഞ കന്നഡ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ‘പാകിസ്താനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണ്’ എന്ന് അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയെന്നോണമാണ് സാർക് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നടി പാകിസ്താനിലെ ജനങ്ങൾ വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് പറഞ്ഞത്. ‘പാകിസ്താൻ നരകമല്ല. നമ്മെപ്പോലുള്ളവരാണ് അവിടെയുമുള്ളത്.’ -രമ്യ പറഞ്ഞു. എന്നാൽ, ഈ പ്രസ്താവന ദേശവിരുദ്ധമാണെന്ന് കാണിച്ച് Read more about പാകിസ്താൻ നരകമല്ലെന്ന് പറഞ്ഞ നടി രമ്യക്കെതിരെ രാജ്യദ്രോഹക്കേസ്[…]

ഇന്നു ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും രാഹുല്‍ഗാന്ധിയെക്കാണും

12:29 pm 23/8/2016 ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. കെപിസിസി പുനസംഘടനുയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇരുവരും രാഹുലിനെ കാണുന്നത്. പുനസംഘടനയ്ക്കു മുന്‍പ് കെപിസിസിയില്‍ അഴിച്ചുപണി നടത്തരുതെന്ന നിലപാട് ഇരുവരും രാഹുലിനെ അറിയിക്കുമെന്നാണ് വിവരങ്ങള്‍. പുനസംഘടന സംബന്ധിച്ച നിലപാടറിയിക്കുന്നതിനു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ കണ്ടിരുന്നു.

പൊതുബജറ്റ് ജനുവരി 31ന്; നിര്‍ദേശം പരിഗണനയില്‍

11:34 am 23/08/2016 ന്യൂഡല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷത്തെ പൊതുബജറ്റ് പതിവില്‍നിന്ന് ഒരു മാസം മുമ്പേ അവതരിപ്പിക്കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയില്‍. റെയില്‍വേ ബജറ്റ് പ്രത്യേകമായി വകുപ്പുമന്ത്രി അവതരിപ്പിക്കുന്ന രീതി മാറ്റി പൊതുബജറ്റിന്‍െറ ഭാഗമാക്കുന്നതിന് പുറമെയാണിത്. ഫെബ്രുവരിയിലെ അവസാന തീയതിക്കു പകരം ജനുവരി 31ന് പൊതുബജറ്റ് അവതരിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍തലത്തില്‍ നടക്കുകയാണ്. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ബജറ്റ് പാസാക്കുന്ന രീതി വിട്ട്, മാര്‍ച്ച് 31നകം ബജറ്റ് നടപടികള്‍ പാര്‍ലമെന്‍റ് പൂര്‍ത്തിയാക്കുന്നത് കൂടുതല്‍ ഭരണസൗകര്യം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. Read more about പൊതുബജറ്റ് ജനുവരി 31ന്; നിര്‍ദേശം പരിഗണനയില്‍[…]

തെരഞ്ഞെടുപ്പു പോരാട്ടത്തിന് പാര്‍ട്ടിക്ക് പണമില്ലെന്ന് കെജ്രിവാള്‍

11:27 am 23/08/2016 പനാജി: പഞ്ചാബിലും ഗോവയിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രചാരണത്തിന് ചെലവഴിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ കൈവശം പണമില്ളെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഒന്നര വര്‍ഷം സംസ്ഥാനത്തിന്‍െറ ഭരണം നടത്തുന്ന പാര്‍ട്ടിയാണെങ്കിലും ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യമാണെന്ന് അദ്ദേഹം പനാജിയില്‍ പട്ടികജാതി-വര്‍ഗ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കവെ വ്യക്തമാക്കി. എന്നാല്‍, ഈ വെല്ലുവിളി അതിജീവിച്ച് പാര്‍ട്ടി രണ്ടു സംസ്ഥാനത്തും മുന്നേറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ഇതുതന്നെയായിരുന്നു സ്ഥിതിയെന്ന് കെജ്രിവാള്‍ Read more about തെരഞ്ഞെടുപ്പു പോരാട്ടത്തിന് പാര്‍ട്ടിക്ക് പണമില്ലെന്ന് കെജ്രിവാള്‍[…]

ടൊറൻറ്​ സൈറ്റിൽ കയറിയാൽ മൂന്ന്​ വർഷം തടവുശിക്ഷ

04:47 PM 22/08/2016 ന്യൂഡൽഹി: ഇന്ത്യയിൽ നിരോധിക്കപ്പെട്ട ​ടൊറൻറ്​ സൈറ്റ്​ ​സന്ദർശിക്കുന്നവർ രണ്ട്​ വട്ടം ആലോചിക്കണം. മൂന്ന്​ കൊല്ലം ജയിൽ വാസവും മൂന്ന്​ ലക്ഷം രൂപ പിഴയുമാണ്​ ഇക്കൂട്ടരെ കാത്തിരിക്കുന്നത്​. നിരോധിക്കപ്പെട്ട സൈറ്റുകൾ ലോഗിൻ ചെയ്യു​​േമ്പാൾ ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണെന്ന മുന്നറിയിപ്പുകൾ ഇനി മുതൽ സൈറ്റുകളിൽ ലഭിക്കും. നേരത്തെ നിയമ വിരുദ്ധവും പകർപ്പവകാശം ലംഘിച്ചതുമായ നിരവധി സൈറ്റുകൾ ടെലികമ്യൂണിക്കേഷൻ വിഭാഗം ബ്ലോക്​​ ​ചെയ്​തിരുന്നെങ്കിലും അതി​െൻറ പുതിയ പകർപ്പുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. ഇൗ സന്ദർഭത്തിലാണ്​ സർക്കാറി​െൻറ പുതിയ Read more about ടൊറൻറ്​ സൈറ്റിൽ കയറിയാൽ മൂന്ന്​ വർഷം തടവുശിക്ഷ[…]