വെള്ളപ്പൊക്കം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയെത്തിയത് പൊലീസുകാരുടെ ചുമലില്‍.

O1:49 PM 22/08/2016 ഭോപ്പാല്‍: മധ്യപ്രദേശിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ എത്തിയത് പൊലീസുകാരുടെ തോളിലേറി. വെള്ളപ്പൊക്ക ബാധിത ജില്ലയായ പന്നയിലെ അമന്‍ഗഞ്ച് തെഹ്സില്‍ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമാണ് ശിവ്രാജ് ചൗഹാന്‍ പൊലീസുകാരുടെ തോളിലേറി എത്തിയത്. മുട്ടോളം വെള്ളംപൊങ്ങിയ ഇടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയ ചിത്രമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്്. രണ്ടു പൊലീസുകാര്‍ ചൗഹാനെ താങ്ങിയെടുത്ത് വെള്ളകെട്ടിലൂടെ മുന്നോട്ടുപോകുന്നതാണ് ഒരു ചിത്രം. ധരിച്ചിരുന്ന വെള്ള ഷൂസ് സഹായിയെ കൊണ്ട് എടുപ്പിച്ച് നഗ്നപാദനായി ചെളികെട്ടികിടക്കുന്ന Read more about വെള്ളപ്പൊക്കം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയെത്തിയത് പൊലീസുകാരുടെ ചുമലില്‍.[…]

കശ്​മീരിൽ 18കാരൻ കൊല്ലപ്പെട്ടു; എട്ട്​ വയസുകാരന്​ നേരെ പെല്ലറ്റ്​ ആക്രമണം

01:28 PM 22/08/2016 കശ്​മീരിൽ: സംഘർഷം തുടരുന്ന കശ്​മീരിൽ ​ നടത്തിയ ടിയർഗ്യാസ്​ പ്രയോഗത്തിൽ 18കാരൻ കൊല്ലപ്പെട്ടു. പെല്ലറ്റ്​ ആക്രമണത്തിൽ എട്ടു വയസുകാരനും 50കാരിയായ സ്​​ത്രീക്കും ഗുരുതര പരി​ക്കേറ്റു. കഴിഞ്ഞ ദിവസം നൗഹാട്ടയിലെ മലരാത്തയിൽ പ്രതിഷേധ പ്രകടനത്തിനിടെയാണ്​ ഇർഫാൻ അഹ്​മദ്​ കൊല്ലപ്പെട്ടത്​. നെഞ്ചിൽ​ ഗ്യാസ്​ ഷെൽ പതിച്ച ഇർഫാനെ എസ്​.എച്ച്​.എം.എസ്​ ആശു​പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 44 ദിവസമായി കർഫ്യൂ തുടരുന്ന കശ്​മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. നവാബ്​ ബസാറിലെ ഖലാംദൻപോറ മേഖലയിലാണ്​ എട്ടു വയസുകാരനു നേരെ Read more about കശ്​മീരിൽ 18കാരൻ കൊല്ലപ്പെട്ടു; എട്ട്​ വയസുകാരന്​ നേരെ പെല്ലറ്റ്​ ആക്രമണം[…]

താന്‍ സര്‍ക്കാരിന്റെ ദൂതനല്ല: മോഹന്‍ ഭാഗവത്

10:25 am 22/8/2016 ആഗ്ര: താന്‍ ബിജെപി സര്‍ക്കാരിന്റെ സന്ദേശവാഹകനല്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒരു ചടങ്ങിനിടെ പരാതികളും പരിഭവങ്ങളുമായി ഒരു കൂട്ടം അധ്യാപകര്‍ സമീപിച്ചപ്പോഴായിരുന്നു ആര്‍എസ്എസ് അധ്യക്ഷന്‍ ഇങ്ങനെ പ്രതികരിച്ചത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറിനോടു കത്തുകളിലൂടെ പരാതിപ്പെടാനാണ് അധ്യാപകര്‍ക്കു കിട്ടിയ ഉപദേശം.

പ്രധാനമന്ത്രിയെ ഇന്നു കാഷ്മീരിലെ പ്രതിപക്ഷം കാണും.

10:11 am 22/8/2016 ന്യൂഡല്‍ഹി: കാഷ്മീരില്‍ ഒന്നരമാസമായി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേതൃത്വം നല്കുന്ന സംഘം കാഷ്മീരിലെ സ്ഥിതിഗതികള്‍ മോദിയെ ധരിപ്പിക്കും. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.എ. മിര്‍, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാക്കള്‍, സ്വതന്ത്ര എംഎല്‍എമാര്‍ തുടങ്ങിയവരും പ്രതിപക്ഷ സംഘത്തിലുണ്ട്. ബുര്‍ഹന്‍ വാനിയുടെ വധത്തിനു ശേഷമുള്ള കാര്യങ്ങള്‍ നിയന്ത്രണാതീതമായത് Read more about പ്രധാനമന്ത്രിയെ ഇന്നു കാഷ്മീരിലെ പ്രതിപക്ഷം കാണും.[…]

പാക്കിസ്ഥാനില്‍ 175 തീവ്രവാദികള്‍ പിടിയില്‍

10:05 am 22/8/2016 ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 175 തീവ്രവാദികള്‍ പിടിയില്‍. സുരക്ഷാസേന കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ റെയ്ഡിലാണ് ഇത്ര അധികം തീവ്രവാദികള്‍ പിടിയിലായത്. പിടിയിലായവര്‍ പല ഭീകരഗ്രൂപ്പുകളില്‍പ്പെട്ടവരാണെന്ന് കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട്‌മെന്റ് (സിടിഡി) അറിയിച്ചു. ഈ മാസം ആദ്യം ബലൂചിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ 74 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാസേന റെയ്ഡ് ശക്തമാക്കിയത്.

ഗുലന്‍ ഭീകരസംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി തുര്‍ക്കി

09:56 am 22/08/2016 ന്യൂഡല്‍ഹി: അക് പാര്‍ട്ടി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഫത്ഹുല്ല ഗുലന്‍ ഭീകരസംഘം (എഫ്.ഇ.ടി.ഒ) ഇന്ത്യയിലേക്കും നുഴഞ്ഞുകയറിയതായി തുര്‍ക്കി. സംഘം ലോകത്തിന്‍െറ മറ്റു ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും രഹസ്യസ്വഭാവത്തിലുള്ള ക്രിമിനല്‍ നെറ്റ്വര്‍ക് സ്ഥാപിച്ചിരുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലു ആണ് വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഏതെങ്കിലും രാജ്യത്ത് എഫ്.ഇ.ടി.ഒയുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായാല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കാഷ്മീര്‍ സംഘര്‍ഷം: മരണ സംഖ്യ 65 ആയി

09:55 am 22/8/2016 ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഫതേ കാദലിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ ഇര്‍ഫാന്‍ അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇതോടെ ബുര്‍ഹാന്‍ വാനിയുടെ വധത്തിനു ശേഷം ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായ 44-ാം ദിവസവും കാഷ്മീരിന്റെ പലഭാഗങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താഴ്‌വരയിലെ സംഘര്‍ഷ മേഖലകളില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സൈന്യത്തിന് നേരെ Read more about കാഷ്മീര്‍ സംഘര്‍ഷം: മരണ സംഖ്യ 65 ആയി[…]

ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന്​ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു.

05:20 pm 21/08/2016 പട്യാല: ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന്​ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു. ഹാൻഡ്ബോൾ താരവും പഞ്ചാബ്​ ഖൽസാ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയുമായ പൂജ (20) ആണ് ആത്മഹത്യ ചെയ്തത്​. ഹോസ്റ്റൽ ഫീസും യാത്രാ ചെലവും തനിക്ക്​ വഹിക്കാനാവാത്തതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പെൺകുട്ടി പ്രധാനമന്ത്രിക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു​. സൗജന്യ ഭക്ഷണവും ഹോസ്റ്റലും നൽകാമെന്ന്​ വാഗ്ദാനം നൽകിയാണ്​ കഴിഞ്ഞ വർഷം പൂജക്ക്​ കോളജിൽ ​പ്രവേശനം നൽകിയത്​. എന്നാൽ, ഇൗ വർഷം മുതൽ Read more about ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന്​ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു.[…]

ഗുജറാത്തിൽ ദലിത്​ ബാലന്​ നേരെ അക്രമം

05:11 pm 21/08/2016 ഭാവ്‌റ( ഗുജറാത്ത്) : ഉനക്ക്​ പിന്നാലെ ഗുജറാത്തിൽ ദലിതുകൾക്ക്​ നേരെ വീണ്ടും അക്രമം. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭാവ്‌റയിലാണ് സംഭവം . മൃഗങ്ങളുടെ ശവം എടുത്തുമാറ്റില്ലെന്ന് തീരുമാനിച്ചതിനാണ്​ ഗുജറാത്തില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചത്​. പത്താംക്ലാസില്‍ പഠിക്കുന്ന ബാലനോട് രണ്ട്‌പേര്‍ വന്ന് മൃഗങ്ങളുടെ ശവം എടുത്തുമാറ്റാത്തതെന്ന് ചോദിച്ചു. ശേഷം പ്രകോപിതരായ അക്രമികള്‍ കുട്ടിയെ അടിക്കുകയും കല്ലുകള്‍ എറിയുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ സഹീല്‍ ഠാക്കൂര്‍, സര്‍വര്‍ പത്താന്‍ എന്നിവരാണെന്നാണ് Read more about ഗുജറാത്തിൽ ദലിത്​ ബാലന്​ നേരെ അക്രമം[…]

ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

09:45 am 21/8/2106 ന്യൂഡല്‍ഹി: രഘുറാം രാജന്‍ വിരമിക്കുന്ന ഒഴിവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഊര്‍ജിത് ആര്‍. പട്ടേലിനെ നിയമിച്ചു. റിസര്‍വ് ബാങ്കിന്‍െറ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളാണ് 52കാരനായ പട്ടേല്‍. മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ഒടുവിലാണ് കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതി തീരുമാനം പ്രഖ്യാപിച്ചത്. 2013 മുതല്‍ റിസര്‍വ് ബാങ്കിന്‍െറ ധനനയ വിഭാഗത്തിന്‍െറ ചുമതലയുമായി ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്ത് രണ്ടാമൂഴത്തിലായിരുന്നു ഊര്‍ജിത് പട്ടേല്‍. നാണയപ്പെരുപ്പം കണക്കാക്കുന്നതിന്‍െറ അടിസ്ഥാന ഘടകം മൊത്തവ്യാപാര വില സൂചികയില്‍നിന്ന് ഉപഭോക്തൃ വിലസൂചികയാക്കിയ നിര്‍ണായക Read more about ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍[…]