ഇന്ത്യ നിങ്ങളുടെ രാജ്യമെങ്കിൽ പശു മാതാവെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി

07:12 PM 20/08/2016 റാഞ്ചി: ഗോ സംരക്ഷണത്തിന്‍റെ പേരിൽ രാജ്യത്ത് അതിക്രമങ്ങൾ തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ്. ഇന്ത്യയെ രാജ്യമായി കണക്കാക്കുന്നവർക്ക് പശു തന്നെയാണ് അവരുടെ മാതാവെന്നാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. ഗോ സംരക്ഷണത്തിന്‍റെ പേരിൽ രാജ്യത്ത് അക്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. കന്നുകാലി കടത്തുകാരായിരിക്കും ഇതിന്‍റെ പേരിൽ അക്രമങ്ങളുണ്ടാക്കുന്നതെന്നും ദാസ് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആർ.എസ്.എസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് അവരെ കുറ്റം പറയേണ്ട. നിങ്ങള്‍ ഏതു മതത്തിലും ജാതിയിലും വര്‍ഗത്തിലും Read more about ഇന്ത്യ നിങ്ങളുടെ രാജ്യമെങ്കിൽ പശു മാതാവെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി[…]

കശ്മീരിലെ പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

07:04 PM 20/08/2016 ന്യൂഡല്‍ഹി: മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ കശ്മീരിലെ പ്രതിപക്ഷാംഗങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കശ്മീര്‍ വിഷയത്തില്‍ അടിയന്തരപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടത്. കശ്മീരില്‍ സൈനിക മേധാവികളുടെ ഇടപെടലുകളും രാഷ്ട്രപതിയുമായി ചര്‍ച്ചചെയ്തു. സര്‍ക്കാറില്‍ നിന്നും കശ്മീര്‍ ജനത കേള്‍ക്കാനിരിക്കുന്ന പ്രസ്താവനകളാണ് സേനാ മേധാവികളില്‍ നിന്നുമുണ്ടാകുന്നതെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു. വ്യത്യസ്ത മാനസികാവസ്ഥയിലുള്ള കശ്മീരിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുമെന്ന് കരസേന നോര്‍ത്തേണ്‍ കമാന്‍ഡര്‍ Read more about കശ്മീരിലെ പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി[…]

പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിന് പിതാവിന് 50,000 രൂപ പിഴ.

06:54 pm 20/8/2016 മുംബൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിന് പിതാവിന് 50,000 രൂപ പിഴ. ബോംബെ ഹൈക്കോടതിയാണ് പിഴ വിധിച്ചത്. കഴിഞ്ഞവര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം. അന്ധേരി പ്രാന്തത്തിലെ ലോകന്ദ്‌വാല പ്രദേശത്ത് കുട്ടി ഓടിച്ചിരുന്ന കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലൈസന്‍സ് ലഭിച്ചിട്ടില്ലാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച കാറാണ് അപകടമുണ്്ടാക്കിയത്. ഒപ്പമുണ്്ടായിരുന്ന മറ്റൊരു കുട്ടിക്കു പരിക്കേല്‍ക്കുകയും ചെയ്തു. വെല്‍സോവ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയും മാതാപിതാക്കളും കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ബഞ്ച് രണ്്ടാഴ്ചയ്ക്കുള്ളില്‍ Read more about പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിന് പിതാവിന് 50,000 രൂപ പിഴ.[…]

10 വര്‍ഷത്തിനുശേഷം തിരിച്ചെത്തി കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

10:15 am 20/08/2016 ന്യൂഡല്‍ഹി: 12ാം വയസ്സില്‍ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി, ഒമ്പതുതവണ മറിച്ചുവിറ്റു, വര്‍ഷങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായി, തടവില്‍ കിടന്നു, സിഗരറ്റ് കൊണ്ട് പൊള്ളിക്കപ്പെട്ടു… 10 വര്‍ഷത്തെ കൊടും പീഡനത്തിനൊടുവില്‍ വീട്ടില്‍ തിരിച്ചത്തെിയ ഡല്‍ഹി സ്വദേശിയായ 22കാരിയുടെ ജീവിതമാണിത്. 2006 സെപ്റ്റംബര്‍ ഒമ്പതിന് സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ ഒരു പുരുഷനും സ്ത്രീയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ബോധംകെടുത്തി പഞ്ചാബിലേക്കും ഗുജറാത്തിലേക്കും കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തടവിലിട്ടും ശരീരം സിഗരറ്റുകുറ്റികൊണ്ട് പൊള്ളിച്ചും കൊടുംപീഡനം തുടര്‍ന്നു. ഗുജറാത്തില്‍ പാടങ്ങളില്‍ പണിയെടുപ്പിച്ചു. 2009ല്‍ Read more about 10 വര്‍ഷത്തിനുശേഷം തിരിച്ചെത്തി കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി[…]

ഗവര്‍ണര്‍മാരായി ബി.ജെ.പി നേതാക്കള്‍ മാത്രം എന്തുകൊണ്ടെന്ന് ശിവസേന

10:05 am 20/08/2016 മുംബൈ: സഖ്യ കക്ഷികളെ നോക്കുകുത്തികളാക്കി എന്തുകൊണ്ടാണ് ബി.ജെ.പി നേതാക്കളെമാത്രം ഗവര്‍ണര്‍മാരും ലഫ്.ഗവര്‍ണര്‍മാരുമായി നിയമിക്കുന്നതെന്ന് സഖ്യകക്ഷിയായ ശിവസേന. പാര്‍ട്ടി മുഖപത്രം ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ ചോദ്യം. തെലുഗുദേശം, ശിരോമണി അകാലിദള്‍ തുടങ്ങിയ എന്‍.ഡി.എ സഖ്യ കക്ഷികളും തങ്ങളും ഗവര്‍ണര്‍പദവി സ്വീകരിക്കാന്‍ ഒരുക്കമാണ്. കഴിവും പരിചയവുമുള്ള നേതാക്കള്‍ ഈ പാര്‍ട്ടികളിലുമുണ്ട്. 280ഓളം എം.പിമാരുള്ള പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാകുമ്പോള്‍ സഖ്യകക്ഷികളുടെ രോദനം ആരുകേള്‍ക്കാന്‍ -സാമ്ന എഴുതുന്നു. മുമ്പ് ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന അഭിപ്രായമുണ്ടായതാണ്. രാഷ്ട്രീയ യജമാനന്മാരുടെ കല്‍പന Read more about ഗവര്‍ണര്‍മാരായി ബി.ജെ.പി നേതാക്കള്‍ മാത്രം എന്തുകൊണ്ടെന്ന് ശിവസേന[…]

മലയാളി നീന്തൽ പരിശീലകൻ പ്രദീപ്കുമാറിന് ദ്രോണാചാര്യ

07:45 PM 19/08/2016 ബംഗളൂരു: മലയാളി നീന്തൽ പരിശീലകൻ എസ്. പ്രദീപ്കുമാറിന് ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരം. റിയോ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സിൽ മൽസരിക്കാൻ യോഗ്യത നേടിയ ഇന്ത്യൻ താരം ദീപാ കർമാകറിന്റെ പരിശീലകൻ ബി.എസ് നന്ദി, 100 മീറ്റർ ഓട്ടത്തിൽ റിയോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ധ്യുതി ചന്ദിന്റെ പരിശീലകൻ എൻ.രമേശിനെയും പുരസ്കാരത്തിനായി തെരഞ്ഞടുത്തു. വനിതാ ഗുസ്തി ടീം പരിശീലകൻ മഹാവിർ സിങ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പരിശീലകൻ രാജ്കുമാർ സിങ് എന്നിവരും പുരസ്കാരത്തിന് അർഹരായി. റിയോ Read more about മലയാളി നീന്തൽ പരിശീലകൻ പ്രദീപ്കുമാറിന് ദ്രോണാചാര്യ[…]

സതാറ കൊലപാതകം: പൊലീസിന് ‘ഡോ. ഡെത്തി’ന്‍റെ അഭിനന്ദനം

07:44 pm 19/08/2016 സതാറ: മഹാരാഷ്ട്രയിലെ സതാറ പൊലീസിന് കൊലപാതക കേസിലെ പ്രതിയുടെ അഭിനന്ദനം. ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട കേസിലെ പ്രതി സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് തന്നെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ചത്. “എസ്.പി സാർ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു” എന്നാണ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയത്. “നിങ്ങൾ എന്നോട് ചോദിച്ചു, എന്തു കൊണ്ട് കൊലപാതകം ചെയ്തെന്ന്. 2003-2016 കാലയളവിലെ പൊലീസിലെയും സമൂഹത്തിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരോടാണ് ഇക്കാര്യം ചോദിക്കേണ്ടത്” -സന്തോഷ് പോള്‍ പറയുന്നു. അതേസമയം, Read more about സതാറ കൊലപാതകം: പൊലീസിന് ‘ഡോ. ഡെത്തി’ന്‍റെ അഭിനന്ദനം[…]

ആയുധക്കടത്തിനിടെ പാക് ചാരൻ പിടിയിൽ

01: 20 PM 19/08/2016 ജെയ്സൽമിർ: ആയുധക്കടത്തിനിടെ പാക് ചാരൻ രാജസ്ഥാനിൽ പിടിയിൽ. നന്ദ് ലാൽ മഹാരാജാണ് ബുധനാഴ്ച ഇൻറലിജൻസിന്‍റെ പിടിയിലായത്. ഇന്ത്യയിലേക്ക് ആയുധം കടത്താൻ ഇയാൾ സഹായിയായി പ്രവർത്തിക്കാറുണ്ടെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. പാസ്പോർട്ടും വിസയുമായാണ് ഇയാൾ ഇന്ത്യയിലേക്ക് വന്നത്. ജെയ്സൽമിർ അതിർത്തിയിൽ വെച്ചാണ് പിടിയിലായത്. എന്നാൽ വിദേശികൾക്കും സ്വദേശികൾക്കും ജെയ്സൽമിർ അതിർത്തിയിൽ പോവാൻ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ഇയാൾ എങ്ങിനെ അവിടെയെത്തി എന്ന കാര്യത്തെ കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്.

കശ്മീരില്‍ വര്‍ഷിച്ചത് 17 ലക്ഷത്തോളം പെല്ലറ്റുകള്‍

10:31 am 19/08/2016 ശ്രീനഗര്‍: ജൂലൈ എട്ടിനുശേഷം കശ്മീരില്‍ പ്രക്ഷോഭകര്‍ക്കുനേരെ 17 ലക്ഷത്തോളം പെല്ലറ്റ് ഉപയോഗിച്ചതായി സി.ആര്‍.പി.എഫിന്‍െറ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പെല്ലറ്റ് ഗണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജിക്ക് മറുപടിയായി ജമ്മു കശ്മീര്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അര്‍ധസൈനിക വിഭാഗം ഇക്കാര്യം വ്യക്തമാക്കുന്നത്. പോയന്‍റ് ഒമ്പതാം നമ്പറില്‍പെട്ട 450 ലോഹ ഉണ്ടകളടങ്ങിയ 3765 കൂടുകള്‍ ആഗസ്റ്റ് 11വരെ കശ്മീരില്‍ ഉപയോഗിച്ചതായി സി.ആര്‍.പി.എഫ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ജനക്കൂട്ടത്തെ നേരിടാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാന്‍ Read more about കശ്മീരില്‍ വര്‍ഷിച്ചത് 17 ലക്ഷത്തോളം പെല്ലറ്റുകള്‍[…]

സിന്ധുവിനും സാക്ഷിക്കും ഖേല്‍രത്ന നല്‍കും

09:44 am 19/08/2016 ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കിനും മെഡലുറപ്പിച്ച പി.വി. സിന്ധുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന നല്‍കും. കായികമന്ത്രാലയത്തിന്‍െറ മുന്‍കൂര്‍ ശിപാര്‍ശ ഇല്ളെങ്കിലും ഒളിമ്പിക്സ് മെഡല്‍ നേടുന്നവര്‍ക്ക് ഖേല്‍രത്ന നല്‍കാമെന്ന സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമായാണ് പുരസ്കാരം നല്‍കുന്നത്. ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ ദീപ കര്‍മാകറിനും ഷൂട്ടിങ് താരം ജിതു റായിക്കും ഖേല്‍രത്ന നല്‍കാന്‍ കായികമന്ത്രാലയം തീരുമാനിച്ചിരുന്നു. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.