ബലൂചിസ്​താൻ വിഷയത്തിൽ മോദിക്ക്​ ആർ.എസ്.​എസ്​ പിന്തുണ

01: 20 pm 18/08/2016 ന്യൂഡൽഹി: ബലൂചിസ്​താൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ആർ.എസ്​.എസ്​ നേതാവ്​ ഇ​ന്ദ്രേഷ്​ കുമാറി​​െൻറ പിന്തുണ. കൊലകളും കലാപങ്ങളും നടക്കുന്ന ഗിൽജിത്​– ബാൽട്ടിസ്​താൻ പ്രവിശ്യയിൽ മോദി എടുത്ത നിലപാട്​ ധാർമികമായ ശരിയാണെന്നും ഇന്ദ്രേഷ്​ കുമാർ പറഞ്ഞു. ആക്രമണങ്ങൾകൊണ്ട്​ പാകിസ്​താൻ ബുദ്ധിമുട്ടുകയാണ്​. സ്വന്തം പൗരൻമാരെ അവർ​തന്നെ കൊന്നുകൊണ്ടിരിക്കുന്നു. മുസ്​ലിംകളിൽ ചില​രെ മൂന്നാംകിട പൗരൻമാ​രായാണ്​ അവർ കാണുന്നത്​. കശ്​മീരിനെ ആളിക്കത്തിക്കുന്നു. അതിനാൽ നിങ്ങൾ നല്ല അയൽക്കാരനും രാജ്യവുമാവുക. പണവും ആയുധങ്ങളും പാക്​ പതാകയും നൽകി പാകിസ്​താൻ കുഴപ്പങ്ങളുണ്ടാക്കുകയാ​െണന്നും Read more about ബലൂചിസ്​താൻ വിഷയത്തിൽ മോദിക്ക്​ ആർ.എസ്.​എസ്​ പിന്തുണ[…]

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സല്‍മാന്‍ ഖാന്റെ വക 1,01,000 രൂപ വീതം

01:16 pm 18/8/2016 മുംബൈ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ഇതുവരെ ഒരു വെങ്കല മെഡല്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂവെങ്കിലും താരങ്ങള്‍ക്ക് പിന്തുണയുമായി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ബഹുമാനാര്‍ഥം 1,01,000 രൂപ വീതം നല്കുമെന്ന് സല്‍മാന്‍ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍കൂടിയാണ് സല്‍മാന്‍. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ താരങ്ങള്‍ക്ക് ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിരുന്നു. മെഡല്‍ നേടിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ Read more about ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സല്‍മാന്‍ ഖാന്റെ വക 1,01,000 രൂപ വീതം[…]

ഡല്‍ഹിയില്‍ ബേക്കറിയില്‍ സ്‌ഫോടനം; മൂന്നു മരണം

11:25 am 18/8/2016 ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഖുറേജിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സ്ഥലത്തെ ബേക്കറിയിലാണ് സ്‌ഫോടനം നടന്നത്. പുലര്‍ച്ചെ 5.30ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സമീപ വാസികള്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ബിഹാറിൽ 13 പേർ മരിച്ചു; വിഷമദ്യമെന്ന് സംശയം

03:30 pm 17/08/2016 ന്യൂഡൽഹി: ബിഹാറിലെ ഗോപാൽഗഞ്ചിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ 12പേർ മരിച്ചു. നാടൻമദ്യം അകത്തുചെന്നാണ് ദുരന്തമുണ്ടായത് എന്നാണ് സൂചന. വിഷമദ്യം കഴിച്ചാണ് അപകടമെന്ന് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണമെന്തെന്ന് പറയാൻ കഴിയൂ എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി മൂന്ന് സംഘത്തെ ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ഗോപാൽഗഞ്ചിലെ നോനിയ താൽ പ്രദേശത്ത് മാത്രം ഏഴ് പേരാണ് മരിച്ചത്. ടൗൺ പൊലീസ് സ്റ്റേഷനടുത്തുള്ള ഹർക്കുവ റോഡിൽ നിന്ന് Read more about ബിഹാറിൽ 13 പേർ മരിച്ചു; വിഷമദ്യമെന്ന് സംശയം[…]

ഒക്ടോബര്‍ മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡീമാറ്റ് രൂപത്തില്‍

11:44 am 17/8/2016 മുംബൈ: ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഓഹരിയിലേതുപോലെ ഡീമാറ്റ് രൂപത്തിലാകും. വാഹന ഇന്‍ഷുറന്‍സ് പോളിസികളെല്ലാം ഡീമാറ്റ് രൂപത്തിലേയ്ക്ക് മാറും. ഡീമാറ്റ് രൂപത്തിലാകുമ്പോള്‍ പോളിസികള്‍ നഷ്ടപ്പെട്ടുപോകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഓരോ തവണ പുതിയ പോളിസി എടുക്കുമ്പോഴും തിരിച്ചറിയല്‍ രേഖകളും വിലാസം തെളിയിക്കുന്നതിനുള്ള രേഖകളും നല്‍കേണ്ടതില്ല. നിലവില്‍ പോളിസി നഷ്ടപ്പെട്ടാല്‍ എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ളവ നല്‍കിയാലാണ് ഡ്യൂപ്ലിക്കേറ്റ് പോളിസി ലഭിക്കുക. പേപ്പര്‍ രഹിത പോളിസികളാക്കുന്നതിനാല്‍ തപാല്‍ ചെലവ് ഉള്‍പ്പടെ കമ്പനികള്‍ക്ക് ലാഭിക്കാം. പോളിസികളില്‍ കൂടുതല്‍ സുതാര്യത വരികയും Read more about ഒക്ടോബര്‍ മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡീമാറ്റ് രൂപത്തില്‍[…]

ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി അല്‍ഫോന്‍സ് കണ്ണന്താനത്തെ നിയമിച്ചു

11:40 am 17/8/2016 ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിനെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. നിയമന ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. ലഫ്. ഗവര്‍ണര്‍ക്ക് തുല്യമായ പദവിയില്‍ വൈകാതെ അല്‍ഫോന്‍സ് ചുമതലയേല്‍ക്കും. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാന നഗരമായ ചണ്ഡീഗഡിന്റെ ഭരണചുമതലയാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക്. പഞ്ചാബ് ഗവര്‍ണര്‍ക്കായിരുന്നു ഇതുവരെ ചണ്ഡിഗഡിന്റെ ഭരണചുമതല. കാഞ്ഞിരപ്പള്ളി എംഎല്‍എ, കോട്ടയം കളക്ടര്‍, ഡല്‍ഹി വികസന അഥോറിറ്റി കമ്മീഷണര്‍ എന്നീ Read more about ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി അല്‍ഫോന്‍സ് കണ്ണന്താനത്തെ നിയമിച്ചു[…]

രാജ്ഭവനില്‍ ബ്രിട്ടീഷ്കാലത്തെ നിലവറ കണ്ടെത്തി

11:33 am 17/08/2016 മുംബൈ: മഹാരാഷ്ട്ര രാജ്ഭവനുള്ളില്‍ ബ്രിട്ടീഷ് കാലത്ത് പണി കഴിപ്പിച്ച 150 മീറ്റര്‍ നീളമുള്ള നിലവറ കണ്ടെത്തി. മലബാര്‍ ഹില്‍സിലെ രാജ്ഭവന്‍ കെട്ടിട സമുച്ചയത്തിന്‍റെ ഉള്ളിലാണ് നിലവറ കണ്ടെത്തിയത്. നിലവറ ഏറെക്കാലമായി പൂട്ടിയിട്ട നിലയിലായിരുന്നു. മൂന്നു മാസം മുമ്പ് ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവുവാണ് രാജ്ഭവനില്‍ തുരങ്കമുണ്ടെന്ന വിവരം ജീവനക്കാരെ അറിയിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജ്ഭവന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരത്തെി തുരങ്കത്തിന്‍റെ കിഴക്ക് വശത്തുള്ള താല്‍ക്കാലിക ചുമര്‍ പൊളിച്ച് നീക്കുകയായിരുന്നു. ചുമര്‍ നീക്കിയതോടെയാണ് Read more about രാജ്ഭവനില്‍ ബ്രിട്ടീഷ്കാലത്തെ നിലവറ കണ്ടെത്തി[…]

കശ്​മീരിൽ ഭീകരാക്രമണം; മൂന്ന്​ മരണം

11:30 am 17/08/2016 ശ്രീനഗര്‍: കാശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ട്​ സൈനികരും ഒരു പൊലീസുകാരനുമാണ്​ കൊല്ലപ്പെട്ടത്​. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. ബുധനാഴ്ച പുലര്‍ച്ചെ ബാരാമുല്ലയിലെ ക്വാജാബാഗിലാണ്​ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കടന്നു വരുന്ന വഴിയില്‍ പതിയിരുന്ന തീവ്രവാദികള്‍ പൊടുന്നനെ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.

നാല് സ്വാശ്രയ കോളജുകള്‍ക്ക് എംബിബിഎസ് പ്രവേശനത്തിന് അനുമതി

02;20 pm 16/8/2016 ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് കോഴ്‌സിലേക്കു പ്രവേശനത്തിനു സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റീസ് ലോധ കമ്മറ്റിയാണ് അപ്പീല്‍ പരിഗണിച്ച് തീരുമാനമെടുത്തത്. ഇടുക്കി പികെ ദാസ്, തൊടുപുഴ അല്‍ അസര്‍, പത്തനംതിട്ട മൗണ്ട് സിയോണ്‍, വയനാട് ഡിഎം എന്നീ മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതി നല്‍കിയത്.

ദാവൂദ് ഇബ്രാഹിം നാളെ മുംബൈയിലുള്ള അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കും. സ്‌കൈപ്പിലൂടെ

01:37 pm 16/8/2016 മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം നാളെ മുംബൈയിലുള്ള അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കും. പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് സ്‌കൈപ്പിലൂടെയായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക എന്നു മാത്രം. ദാവൂദിന്റെ അനന്തരവന്‍ അലിഷ പാര്‍ക്കര്‍ ആണ് ബുധനാഴ്ച വിവാഹിതനാകുന്നത്. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ മകനാണ് അലീഷ. മേമന്‍ കുടുംബവുമായി ബന്ധമുള്ള അയേഷ നാഗനിയെയാണ് അലീഷ വിവാഹംകഴിക്കുന്നത്. ദക്ഷിണ മുംബൈയിലെ റസൂല്‍ മുസ്ലീം പള്ളിയില്‍ നാളെ രാവിലെയാണ് വിവാഹം. തുടര്‍ന്ന് വൈകിട്ട് തുലിപ് സ്റ്റാര്‍ Read more about ദാവൂദ് ഇബ്രാഹിം നാളെ മുംബൈയിലുള്ള അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കും. സ്‌കൈപ്പിലൂടെ[…]