രാജൗരി ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

10:20 am 21/2/2017 ശ്രീനഗർ: ജമ്മു കാഷ്മീരിലെ രാജൗരി ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. രണ്ടു തീവ്രവാദികൾ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ കെറി സെക്ടറിലാണ് സംഭവം. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്നു സുരക്ഷ സേന വളയുകയായിരുന്നു. തെരച്ചിൽ നടത്തുന്നതിനിടെ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികൾ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സേനയും ശക്തമായി തിരിച്ചടിച്ചതോടെ രണ്ടു തീവ്രവാദികൾ ഓടി രക്ഷപ്പെട്ടു. തീവ്രവാദികൾക്കെതിരെയുള്ള ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട തീവ്രവാദിയുടെ പക്കൽ നിന്ന് Read more about രാജൗരി ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.[…]

ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ട് നടപടികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ .

10:12 am 21/2/2017 ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച ജെ.എല്‍. കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തതുവിട്ടതുപോലെ മഹാത്മ ഗാന്ധിയുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട രേഖകള്‍ തേടി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ കമീഷന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറി. കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ Read more about ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ട് നടപടികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ .[…]

മോദിക്ക് എതിരെ ആഞ്ഞടിച്ചു കൊണ്ടു അഖിലേഷ് യാദവ്.

06:55 pm 20/2/2017 ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കുറിക്കുകൊള്ളുന്ന മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. വൈദ്യുതി ക്ഷാമവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമർശങ്ങളാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. വാരാണസിയിൽ 24 മണിക്കൂറും വൈദ്യുതിയില്ലെന്ന് മോദിക്കു ഗംഗയെ സത്യം ചെയ്ത് പറയാൻ സാധിക്കുമോ എന്നായിരുന്നു അഖിലേഷിന്‍റെ ചോദ്യം. നിങ്ങൾ(മോദി) ഗംഗാനദിയെ ബഹുമാനിക്കുന്നില്ലേ. സമാജ്വാദി പാർട്ടി സർക്കാർ വാരാണസിയിൽ 24 മണിക്കൂറും വൈദ്യുതി നൽകുണ്ടോ ഇല്ലയോ എന്ന് എന്തുകൊണ്ട് ഗംഗയെ അടിസ്ഥാനമാക്കി സത്യം ചെയ്യാൻ നിങ്ങൾ തയാറാകുന്നില്ല- റായ്ബറേലിയിൽ Read more about മോദിക്ക് എതിരെ ആഞ്ഞടിച്ചു കൊണ്ടു അഖിലേഷ് യാദവ്.[…]

യുവതിയുടെ നേ​രെ ബൈക്ക്​ യാത്രക്കാരന്റെ ലൈംഗികാതിക്രമം.

06:50 PM 2O/2/2017 ബംഗളുരു: നടുറോഡിൽ യുവതിയുടെ നേ​രെ ബൈക്ക്​ യാത്രക്കാര​െൻറ ലൈംഗികാതിക്രമം. ബംഗളുരുവിലെ വടക്ക്​ കിഴക്ക്​ ഭാഗത്ത്​ ഫെബ്രുവരി 12നായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിഞ്ഞ്​ സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന എയർ ഹോസ്​റ്റിസിനെയാണ്​ ബൈക്കിൽ വന്നയാൾ ലൈംഗികമായി അക്രമിച്ചത്​. മുഖം കാണാത്ത രീതിയിൽ ഹെൽമറ്റ്​ ധരിച്ച ഇയാൾ യുവതിയെ തടഞ്ഞ്​ നിർത്തുകയും വസ്​ത്രം വലിച്ച്​ കീറുകയുമായിരുന്നു. എയർ ഹോസ്​റ്റസ്​ ബഹളം വെച്ചതോടെ അ​ക്രമി രക്ഷപ്പെട്ടു. സംഭവം നടന്ന്​ രണ്ട്​ ദിവസത്തിന്​​ ശേഷമാണ്​ യുവതി പൊലീസിൽ പരാതി നൽകുന്നത്​. Read more about യുവതിയുടെ നേ​രെ ബൈക്ക്​ യാത്രക്കാരന്റെ ലൈംഗികാതിക്രമം.[…]

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റിയ മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ

02:39 pm 20/2/2017 മുംബൈ: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റിയ മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ഇന്ത്യയുടെ അണ്ടർ-19 മുൻ താരമായ ഹർപ്രീത് സിംഗ് ആണ് പിടിയിലായത്. എന്നാൽ വാഹനം തട്ടി ആർക്കും പരിക്കില്ല. മദ്യലഹരിയിലാണ് ഇയാൾ വാഹനം ഓടിച്ചിരുന്നതെന്നാണ് വൈദ്യപരിശോധന റിപ്പോർട്ട്. അന്ധേരി റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ 7.15 ഓടെയാണ് സംഭവം. റെയിൽവേ സ്റ്റേഷന്‍റെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് അമിതവേഗത്തിൽ താരം ഹ്യൂണ്ടായി സെഡാൻ വിഭാഗത്തിൽപ്പെട്ട കാർ ഓടിച്ചുകയറ്റുകയായിരുന്നു. റെയിൽവേ സുരക്ഷ സേന കസ്റ്റഡിയിൽ Read more about റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റിയ മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ[…]

ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ച മലയാളി സൈനികന്‍ പിടിയില്‍

09:09 am 20/2/2017 ഗുഹാവത്തിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ മേഘാലയ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ശ്രമിച്ച കേസില്‍ സൈനികന്‍ പൊലീസ് പിടിയില്‍. തമ്പാനൂര്‍ റെയില്‍വേ പൊലീസിന് പെണ്‍കുട്ടിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ സ്വദേശിയായ സൈനികന്‍ സില്‍സണെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം പേട്ടയില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുന്ന മേഘാലയ സ്വദേശിയായ യുവതിയാണ് പരാതിക്കാരി. വീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഗൂഹാവത്തി എക്‌സ്‌പ്രസ്സില്‍ വെച്ചാണ് സഹയാത്രക്കാരന്‍ ഉപദ്രവിച്ചത്. യാത്ര തുടങ്ങിയ സമയം മുതല്‍ ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീലം പറയുകയും Read more about ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ച മലയാളി സൈനികന്‍ പിടിയില്‍[…]

ചേരികളിലെ മുസ്ലിംകള്‍ക്ക് വീടുകള്‍ നല്‍കിയത് ആരെന്നറിയുമോ? ശിവസേന സ്ഥാപകന്‍ .

09:05 am 20/2/2017 മുംബൈ: ‘ചേരികളിലെ മുസ്ലിംകള്‍ക്ക് വീടുകള്‍ നല്‍കിയത് ആരെന്നറിയുമോ? ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ. 92ലെ കലാപകാലത്ത് അദ്ദേഹം മുംബൈയെ സംരക്ഷിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രതി കോണ്‍ഗ്രസും അവരുടെ കീഴിലെ പൊലീസുമാണ്. ഇക്കാര്യം ആര്‍ക്കും അറിയില്ല. അതാണ് ചരിത്രം. ഇതൊന്നും അറിയാത്തതിനാലാണ് തെരഞ്ഞെടുപ്പുകളില്‍ ശിവസേനക്ക് മുസ്ലിംകള്‍ വോട്ട് ചെയ്യാത്തത്’. മുംബൈ കലാപത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയായ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ശിവസേനയുടെ മുസ്ലിം സ്ഥാനാര്‍ഥികള്‍ വീടുവീടാന്തരം കയറി പറയുന്നതാണ് ഈ വാക്കുകള്‍. ചൊവ്വാഴ്ച നടക്കുന്ന Read more about ചേരികളിലെ മുസ്ലിംകള്‍ക്ക് വീടുകള്‍ നല്‍കിയത് ആരെന്നറിയുമോ? ശിവസേന സ്ഥാപകന്‍ .[…]

റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും കിട്ടണമെന്ന് മോദി

07:37 am 20/2/2017 റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും വൈദ്യുതി കിട്ടണമെന്ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ ജാതി,മത ഭേദം പാടില്ലെന്നും എസ്.പി-കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ചു കൊണ്ട് ഫത്തേപ്പൂരിലെ ബി.ജെ.പി റാലിയില്‍ മോദി പറഞ്ഞു ഉത്തര്‍പ്രദേശില്‍ ഹിന്ദു ഏകീകരണത്തിലാണ് ബി.ജെ.പിയുടെ ഉന്നം. മുസ്ലീംകളും യാദവരും ദളിതരും എതിരാളികള്‍ക്ക് പിന്നില്‍ അണിനിരക്കുമ്പോള്‍ ബി.ജെ.പിയിലെ രണ്ടാംനിര നേതാക്കള്‍ പ്രത്യക്ഷമായി ഹിന്ദുത്വ കാര്‍ഡ് പ്രചാരണ വേദികളില്‍ ഇറക്കുന്നു. നാലാംഘട്ട പ്രചാരണത്തിലേക്ക് കടക്കുമ്പോള്‍ എതിരാളികളെ വിമര്‍ശിച്ച് ഇതേ Read more about റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും കിട്ടണമെന്ന് മോദി[…]

4കാരൻ വെടിയേറ്റുമരിച്ചു.

07:33 am 20/2/2017 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 24കാരൻ വെടിയേറ്റുമരിച്ചു. പശ്ചിമഡൽഹിയിലെ റോഷൻപുര സ്വദേശിയായ യുവാവ് ക്രിക്കറ്റ് കളിക്കു ശേഷം വീട്ടിലേക്കു മടങ്ങും വഴിയാണ് വെടിയേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് വിവരങ്ങൾ. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള കടയിലെ സിസിടിവി കാമറയിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. രണ്ടു സംഘങ്ങൾ തമ്മിൽ ഇവിടെ നിലനിന്നിരുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ കേസിന്‍റെ Read more about 4കാരൻ വെടിയേറ്റുമരിച്ചു.[…]

പോസ്റ്റ് ഓഫീസുകൾ വഴിയും പാസ്പോർട്ടിന് അപേക്ഷിക്കാം

07:32 am 20/2/2017 ന്യൂഡൽഹി: ഇന്ത്യയിൽ ഇനി പോസ്റ്റ് ഓഫീസുകൾ വഴിയും പാസ്പോർട്ടിന് അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രത്യേക താത്പര്യത്തിലാണ് നടപടി. തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുറച്ചു സ്ഥലങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പാസ്പോർട്ട് ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന അപേക്ഷകരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യവും നീക്കത്തിനു പിന്നിലുണ്ട്. ആദ്യഘട്ടത്തിൽ രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തമിഴ്നാട്, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കും. അടുത്ത മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി Read more about പോസ്റ്റ് ഓഫീസുകൾ വഴിയും പാസ്പോർട്ടിന് അപേക്ഷിക്കാം[…]