ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് സ്കോര്‍

12.30 AM 20/12/2016 ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പുതിയ ചരിത്രമെഴുതി കരുണ്‍ നായരും ഇന്ത്യയും. തന്റെ മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുണ്‍ തന്റെ കന്നി സെഞ്ചുറി തന്നെ ട്രിപ്പിള്‍ ആക്കി മാറ്റിയപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യ തങ്ങളുടെ ഉയര്‍ന്ന ടീം സ്കോറും കുറിച്ചു. കരുണിന്റെ ട്രിപ്പിളിന്റെ മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 381 പന്തില്‍ 303 റണ്‍സുമായി കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യ Read more about ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് സ്കോര്‍[…]

റഷ്യൻ വിമാനം സൈബീരിയയിൽ തകർന്നു വീണു

02:12 PM 19/12/2016 തിക്സ് (സൈബീരിയ): റഷ്യൻ സൈനിക വിമാനം സൈബീരിയയിൽ തകർന്നു വീണു. പ്രതിരോധസേനയുടെ ഐ.എൽ-18 വിമാനമാണ് സൈബീരിയയിലെ യെകുതിയയിൽ തകർന്നുവീണത്. അപകടത്തിൽ 16 പേർക്ക് ഗുരുതര പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടുണ്ട്. ഏഴ് ജീവനക്കാർ ഉൾപ്പെടെ 39 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാൻസ്കിൽ നിന്ന് പുറപ്പെട്ട വിമാനം കിഴക്കൻ റഷ്യയിലെ ബുലുൻ ജില്ലയിലെ തിക്സിലെത്താൻ 30 കിലോമീറ്റർ മാത്രം ദൂരമുള്ളപ്പോഴാണ് തകർന്നു വീണത്. അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം മൂന്നു കക്ഷണങ്ങളായി വേർപ്പെടുകയായിരുന്നു. അപകടം Read more about റഷ്യൻ വിമാനം സൈബീരിയയിൽ തകർന്നു വീണു[…]

വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 11 പേർക്ക് ഇരട്ട ജീവപര്യന്ത്യം.

11:23 AM 19/12/2016 തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകന്‍ വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 13 ആര്‍.എസ്.എസ് പ്രവർത്തകരിൽ 11 പേർക്ക് ഇരട്ട ജീവപര്യന്ത്യം. പ്രതികളിൽ ഒരാൾക്ക് ജീവപര്യന്തവും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഹരിലാലിന് മൂന്നു വർഷം കഠിനതടവും അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. പ്രതികൾ വിഷ്ണുവിന്‍റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, ലഹള, ഗുരുതര പരിക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങളാണ് Read more about വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 11 പേർക്ക് ഇരട്ട ജീവപര്യന്ത്യം.[…]

തലയോലപറമ്പ്​ മാത്യു കൊലക്കേസ്: കൂടുതൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി

11:31 am 19/12/2016 തലയോലപറമ്പ്​: തലയോലപറമ്പ്​ മാത്യു കൊലക്കേസിൽ ​പൊലീസ്​ നടത്തിയ പരിശോധനയിൽ കൂടുതൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. മൃതദേഹം കുഴിച്ചുമൂടിയെന്ന് യുവാവ് വെളിപ്പെടുത്തിയ വാണിജ്യ സമുച്ചയത്തിന്​ സമീപത്തെ പുരയിടത്തിൽ നിന്നാണ്​ കാലിന്‍റേതെന്ന് സംശയിക്കുന്ന അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. അസ്ഥിക്കഷണം കൊല്ലപ്പെട്ട മാത്യുവിന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ വിദഗ്ധ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. മാത്യുവിനെ കൊലപ്പെടുത്തിയ ടി.വി. പുരം ചെട്ടിയാംവീട്ടില്‍ അനീഷുമായാണ്​ (38) പൊലീസ് തെളിവെടുപ്പ് നടത്തുന്നത്​. കഴിഞ്ഞ ദിവസം വാണിജ്യ സമുച്ചയത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥിക്കഷണങ്ങൾ കൊല്ലപ്പെട്ട മാത്യുവിന്‍റേതാണെന്ന് സ്ഥിരീകരിക്കാൻ Read more about തലയോലപറമ്പ്​ മാത്യു കൊലക്കേസ്: കൂടുതൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി[…]

മലയാളി സൈനികന്‍ രതീഷിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും.

09:19 AM 19/12/2016 കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി സൈനികന്‍ കണ്ണൂര്‍ കൊടോളിപ്രത്തെ രതീഷിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. രാവിലെ എട്ട് മണിക്ക് കോഴിക്കോട്ടെത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി പൊതുദര്‍ശനത്തിന് ശേഷം മൂന്ന് മണിയോടെ സംസ്കരിക്കും. രതീഷിന്റെ കൊടോളിപ്രത്തെ വീട്ടിലാണ് സംസ്കാരം. രതീഷിനോടുള്ള ആദരസൂചകമായി കൂടാളി പഞ്ചായത്തിലും മട്ടന്നൂര്‍ ടൗണിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. മട്ടന്നൂരില്‍ രാവിലെ 11 മുതല്‍ 12 വരെയും കൂടാളി പഞ്ചായത്തില്‍ വൊകിട്ട് 3 മണി വരെയുമാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹര്‍ത്താലില്‍ Read more about മലയാളി സൈനികന്‍ രതീഷിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും.[…]

ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം രംഗത്ത്

09:19 AM 19/12/2016 ചെന്നൈ: ജയലളിതയുടെ തോഴി ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം രംഗത്ത്. ജയലളിതയുടെ നിര്യാണത്തിന് പിന്നാലെ ശശികല പാർട്ടി ജനറൽ സെക്രട്ടറി ആകുമെന്ന് മുഖ്യമന്ത്രി ഒ. പന്നീർശെൽവവും ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയും വ്യക്തമാക്കിയിരുന്നു. ഇതു കൂടാതെയാണ് തമിഴ്നാട് ഭരണത്തിലും ശശികല പങ്കാളിയാകണമെന്ന് പുതിയ ആവശ്യം ഉയർന്നിട്ടുള്ളത്. അണ്ണാഡി.എം.കെയിലെ ഒരു വിഭാഗമായ ‘ജയലളിത പെറവി’ ശശികലയെ അനുകൂലിച്ച് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ശശികല പാർട്ടി ജനറൽ Read more about ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം രംഗത്ത്[…]

ഫൈസല്‍ വധം: മുഖ്യപ്രതികളെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും

07:33 AM 19/12/2016 തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡിലായ മൂന്ന് മുഖ്യപ്രതികളെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ശനിയാഴ്ച പരപ്പനങ്ങാടി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കൃത്യം നിര്‍വഹിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ടുകടവ് കണക്കന്‍ പ്രജീഷ് എന്ന ബാബു (30), നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശിയും മംഗലം പുല്ലൂണിയില്‍ സ്ഥിരതാമസമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (23), വള്ളിക്കുന്ന് ഒലിപ്രം മുണ്ടിയന്‍കാവ് പറമ്പില്‍ Read more about ഫൈസല്‍ വധം: മുഖ്യപ്രതികളെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും[…]

ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് വിജയം.

08:25 pm 18/12/2016 കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ്- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത വിജയിയായി. ഷൂട്ടൗട്ടിലൂടെ നാണ് വിജയം. കേരളത്തിനായി കിക്കെടുത്ത രണ്ടു പേര്‍ ലക്ഷ്യം നേടാനാകാതെ പോയി. ആദ്യം കിക്കെടുത്ത അന്റോണിയോ ജെര്‍മെന്‍ ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന്റെ കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി തടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം കിക്കെടുത്തെ ബെല്‍ഫോര്‍ട്ടും കിക്ക് കൃത്യമായി വലയിലെത്തിച്ചു. കൊല്‍ക്കത്തക്കായി സൗമിക് ഡ്യൂട്ടിയും ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കിക്കെടുത്ത ബ്ലാസ്റ്റേഴ്‌സ് താരം എെേന്റയുടെ കിക്ക് Read more about ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് വിജയം.[…]

ഹൈദ്രാബാദില്‍ വന്‍ സ്വര്‍ണ്ണവേട്ട, 2700 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

06:22 pm 18/12/2016 ഹൈദ്രാബാദില്‍ നിന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് 2700 കോടി രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. രാജ്യത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി 93 ലക്ഷം രൂപ പിടിച്ചെടുത്തു. നോട്ട് അസാധുവാക്കിയതിന് ശേഷം ഹൈദ്രാബാദില്‍ നടത്തിയ സ്വര്‍ണ്ണബിസ്ക്കറ്റ് ഇറക്കുമതിയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് പിടികൂടിയത്. നവംബര്‍ എട്ടിനും 30നും ഇടയില്‍ 2700 കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റ് ഹൈദ്രാബാദില്‍ ഇറക്കുമതി ചെയ്തുവെന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. അസാധുനോട്ടുകളായ 500,1000 രൂപ ഉപയോഗിച്ചാണ് 8000 കോടി രൂപയുടെ Read more about ഹൈദ്രാബാദില്‍ വന്‍ സ്വര്‍ണ്ണവേട്ട, 2700 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു[…]

കശ്‌മീരില്‍ മരിച്ച സൈനികരില്‍ മലയാളിയും.

05:29 pm 18/12/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച മൂന്നു സൈനികരില്‍ മലയാളിയും. കണ്ണൂര്‍ കൊടോളിപ്രത്തെ രതീഷ് ആണ് മരിച്ചത്. ചക്കോലക്കണ്ടിയിലെ സി ഓമനയുടെ ഏകമകനാണ് രതീഷ്. നാലു മാസം പ്രായമായ മകനുമുണ്ട്. ഈ മാസം ഒമ്പതിനാണ് അവധി കഴിഞ്ഞ് രതീഷ് കശ്മീരിലേക്ക് തിരികെ പോയത്. മൃതദേഹം നാളെ രാവിലെ കോഴിക്കോട്ട് എത്തിക്കുമെന്നാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന അറിയിപ്പ്.