ഇന്തോനേഷ്യൻ വ്യോമസേനാ വിമാനം തകർന്ന് 13 പേർ മരിച്ചു

01:03 pm 18/12/2016 ജക്കാർത്ത: ഇന്തോനേഷ്യൻ വ്യോമസേനാ വിമാനം തകർന്ന് 13 പേർ മരിച്ചു. ഹെർകുലീസ് സി-130 വിമാനമാണ് കിഴക്കൻ പാപ്പുവ പ്രവിശ്യയിലെ ഉൾപ്രദേശത്ത് തകർന്നുവീണത്. മൂന്ന് പൈലറ്റുമാരും 10 സൈനികരുമാണ് മരിച്ചതെന്ന് വ്യോമസേനാ മേധാവി ആഗസ് സുപ്രിയാത്ന അറിയിച്ചു. മോശം കാലാവസ്ഥയാണ് വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. 5.35ന് തിമികയിൽ നിന്ന് പറന്നുയർന്ന വിമാനം 6.13ന് വമേനയിൽ ഇറങ്ങേണ്ടതായിരുന്നു. ഇറങ്ങാൻ അഞ്ച് മിനിട്ട് ഉള്ളപ്പോഴാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. മൃതശരീരങ്ങൾ Read more about ഇന്തോനേഷ്യൻ വ്യോമസേനാ വിമാനം തകർന്ന് 13 പേർ മരിച്ചു[…]

വെനിസ്വേല നോട്ട്​ പിൻവലിക്കൽ തീരുമാനം മരവിപ്പിച്ചു.

12:00pm 18/12/2016 കാറക്കസ്​: ലാറ്റിൻ ​അമേരിക്കൻ രാജ്യമായ വെനിസ്വേല നോട്ട്​ പിൻവലിക്കൽ തീരുമാനം മരവിപ്പിച്ചു. ജനുവരി രണ്ട്​ വരെ തീരുമാനം നടപ്പിലാക്കി​െലന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന വാർത്തകൾ. ഇന്ത്യ നടപ്പിലാക്കിയ നോട്ട്​ പിൻവലിക്കൽ തീരുമാനത്തിന്​ സമാനമായി വെനിസ്വേല അവരുടെ 100 ബൊളിവർ നോട്ട്​ പിൻവലിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. രാഷ​്​ട്രത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുന്ന സമയത്ത്​ പ്രസിഡൻറ്​ നിക്കോളസ്​ മഡുറോ നോട്ട്​ പിൻവലിക്കൽ തീരുമാനം ​മരവിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്​​. അന്താരാഷ്​ട്ര ഗൂഢാലോചനയുടെ ഫലമായി പുതിയ 500 ബൊളിവറി​െൻറ നോട്ട്​ Read more about വെനിസ്വേല നോട്ട്​ പിൻവലിക്കൽ തീരുമാനം മരവിപ്പിച്ചു.[…]

ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു.

09:05 am 18/12/2016 ശബരിമല: ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു.അരവണ വിതരണ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 30 ദിവസം പിന്നിട്ടപ്പോള്‍ 107കോടി 25 ലക്ഷം രൂപയാണ് സന്നിധാനത്തെ ആകെ വരുമാനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ വര്‍ദ്ധന. അരവണ വിറ്റുവരവ് ഇനത്തില്‍ 47 കോടി രൂപയാണ് ലഭിച്ചത്. കാണിക്ക ഇനത്തില്‍ 35 കോടി രൂപയും ലഭിച്ചു. പമ്പ ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം ഇതില്‍ ഉള്‍പ്പടുന്നില്ല. മണ്ഡല കാലത്തോട് Read more about ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു.[…]

സിന്ധുനദീജല കരാറില്‍ മാറ്റമോ ഭേഗഗതിയോ വരുത്താന്‍ അനുവദിക്കില്ളെന്ന് പാകിസ്താന്‍.

08;50 pm 18/12/2016 ഇസ്ലാമാബാദ്: സിന്ധുനദീജല കരാറില്‍ മാറ്റമോ ഭേഗഗതിയോ വരുത്താന്‍ അനുവദിക്കില്ളെന്ന് പാകിസ്താന്‍. 56 വര്‍ഷം പഴക്കമുള്ള കരാറില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഇന്ത്യന്‍ നീക്കത്തിനു മറുപടിയായാണ് പാകിസ്താന്‍ രംഗത്തുവന്നത്. ഡോണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രത്യേക സഹായി താരീഖ് ഫത്മി ഇക്കാര്യം വ്യക്തമാക്കിയത്. കരാറില്‍ മാറ്റംവരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു പരിഹരിക്കണമെന്നും ഇതിന് സമയം ആവശ്യമാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞിരുന്നു. ‘‘കരാറിലെ തത്ത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പാക് Read more about സിന്ധുനദീജല കരാറില്‍ മാറ്റമോ ഭേഗഗതിയോ വരുത്താന്‍ അനുവദിക്കില്ളെന്ന് പാകിസ്താന്‍.[…]

ബിപിന്‍ റാവത്തിനെ കരസേന മേധാവിയായും എയര്‍ മാര്‍ഷല്‍ ബി.എസ്. ധനോവയെ വ്യോമസേന മേധാവിയായും നിയമിച്ചു.

08:40 am 18/12/2016 ന്യൂഡല്‍ഹി: രാജ്യത്തിന് പുതിയ കര, വ്യോമസേന മേധാവികള്‍. ലെഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ കരസേന മേധാവിയായും എയര്‍ മാര്‍ഷല്‍ ബി.എസ്. ധനോവയെ വ്യോമസേന മേധാവിയായും നിയമിച്ചു. ഡിസംബര്‍ 31ന് ഇരു മേധാവികളും സ്ഥാനമേല്‍ക്കുമെന്ന് പ്രതിരോധമന്ത്രാലയം ട്വിറ്റിലൂടെ അറിയിച്ചു. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിന്‍െറ പിന്‍ഗാമിയായാണ് ബിപിന്‍ റാവത്ത് സമുന്നത പദവി ഏറ്റെടുക്കുന്നത്. അരൂപ് റാഹ സ്ഥാനമൊഴിയാനിരിക്കെയാണ് വ്യോമസേന തലവനായി ധനോവ എത്തുന്നത്. സീനിയോറിറ്റിയില്‍ മുന്നിലുള്ള മലയാളിയും സതേണ്‍ കമാന്‍ഡ് തലവനുമായ ലഫ്. ജനറല്‍ Read more about ബിപിന്‍ റാവത്തിനെ കരസേന മേധാവിയായും എയര്‍ മാര്‍ഷല്‍ ബി.എസ്. ധനോവയെ വ്യോമസേന മേധാവിയായും നിയമിച്ചു.[…]

പാമ്പോറിൽ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു

07:08 pm 17/12/2016 ശ്രീനഗർ: പാമ്പോറിൽ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഇന്നുച്ചയോടെ പുൽവാമ ജില്ലയിലെ പാമ്പോറിൽ ശ്രീനഗർ-ജമ്മു ദേശീയപാതയിൽ വെച്ചാണ് ആക്രമണമുണ്ടായത്. സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തും അടുത്തുള്ള താമസസ്ഥലങ്ങളിലും ഭീകരർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

സിറിയൻ ഭരണകൂടം സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുകയാണ്​: ബറാക്​ ഒബാമ.

02:50 pm 17/12/2016 വാഷിങ്​ടൺ: അലപ്പോയിൽ ​ജനങ്ങൾക്കുനേരെ ആക്രമണം നടത്തുന്ന സിറിയയിലെ ബശ്ശാർ അൽ അസദിന്റെയും അവരെ സഹായിക്കുന്ന ഇറാന്റെയും റഷ്യയുടെയും കൈയിൽ ചോരക്കറ പുരണ്ടിരിക്കുകയാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ബറാക്​ ഒബാമ. സിറിയൻ ഭരണകൂടം സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുകയാണ്​. ലോകത്തെ വിഡ്​ഢികളാക്കാൻ കഴിയില്ല. ഇൗ ക്രൂരത ലോകം മറക്കില്ലെന്നും ഒബാമ പറഞ്ഞു. വൈറ്റ്​ ഹൗസിൽ, സ്ഥാനമൊഴിയുന്നതിന്​ മുമ്പുള്ള ഇൗ വർഷത്തെ അവസാന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒബാമ. സിറിയയിൽ സൈന്യത്തി​െൻറ ക്രൂരതക്കിരയാവുന്നവരെ സുരക്ഷിതമായ ഇടനാഴികളിലൂടെ ഒഴിപ്പിക്കുന്നത്​ ഏകോപിപ്പിക്കാൻ Read more about സിറിയൻ ഭരണകൂടം സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുകയാണ്​: ബറാക്​ ഒബാമ.[…]

കള്ളപ്പണത്തെക്കുറിച്ച് സർക്കാറിന്റെ കൈവശം ഒൗദ്യോഗിക കണക്കില്ലെന്ന് ധനമന്ത്രി

02:40 pm 17/12/2016 ന്യൂഡല്‍ഹി: രാജ്യത്തെ കള്ളപ്പണത്തെക്കുറിച്ച് സർക്കാറിന്റെ കൈവശം ഒൗദ്യോഗിക കണക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കഴിഞ്ഞ ദിവസം ലോക്​സഭയില്‍ എഴുതിനല്‍കിയ മറുപടിയിലാണ്​ ​ജയ്​റ്റ്​ലിയുടെ വിശദീകരണം. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് മുമ്പോ ശേഷമോ കള്ളപ്പണം സംബന്ധിച്ച കണക്ക്​ സർക്കാറി​െൻറ കൈയിലില്ലെന്ന്​ അദ്ദേഹം അറിയിച്ചു. അതേസമയം ഇന്ന്​ ഫിക്കിയുടെ ജനറൽ കൗൺസിലിൽ സംസാരിക്കവെ നോട്ട്​ പിൻവലിച്ച നടപടിയെ ജെയ്​റ്റ്​ലി പുകഴ്​ത്തി. നോട്ട്​ പിൻവലിക്കൽ ഇന്ത്യയുടെ ധീരമായ നടപടിയാണെന്ന്​ അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ മാത്രമല്ല അത്​ നടപ്പിൽ Read more about കള്ളപ്പണത്തെക്കുറിച്ച് സർക്കാറിന്റെ കൈവശം ഒൗദ്യോഗിക കണക്കില്ലെന്ന് ധനമന്ത്രി[…]

കൊൽക്കത്തിയിലെ ചേരി പ്രദേശത്ത്​ ഉണ്ടായ തീപിടുത്തത്തിൽ രണ്ട്​ പേർ മരിച്ചു.

09:06 am 17/12/2016 കൊൽക്കത്ത: കൊൽക്കത്തിയിലെ ചേരി പ്രദേശത്ത്​ ഉണ്ടായ തീപിടുത്തത്തിൽ രണ്ട്​ പേർ മരിച്ചു. പതിപുകുർ മേഖലയിലാണ്​ തീപിടുത്തമുണ്ടായത്​. സിലിണ്ടർ പൊ​ട്ടി​െതറിച്ചതാണ്​​ തീപിടിത്തത്തിലേക്ക്​ നയിച്ചത്​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ്​ യുദ്ധക്കപ്പൽ പിടിച്ചെടുത്തു

08:21 am 17/12/2016 വാഷിങ്​ടൺ: യു.എസിന്‍റെ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ്​ യുദ്ധക്കപ്പൽ പിടിച്ചെടുത്തു. സൗത്​ ചൈന കടലിലെ അന്താരാഷ്​ട്ര ജലമേഖലയിൽ വിന്യസിച്ചിരുന്ന ​​ഡ്രോൺ ആണ്​ പിടിച്ചെടുത്തത്​. സംഭവത്തെ തുടർന്ന്​ അമേരിക്കൻ നയതന്ത്രജ്​ഞർ പ്രതിഷേധം അറിയിച്ചതായും അന്തർവാഹനി ഡ്രോൺ തിരികെ നൽകാനും ആവശ്യപ്പെട്ടതായും ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്​ റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു. വ്യാഴാഴ്​ച ഫിലിപ്പീൻസിലെ വടക്ക്​ പടിഞ്ഞാറ്​ ഉൾക്കടലിലും സമാന സംഭവം റിപ്പോർട്ട്​ ചെയ്​തിരുന്നു. തർക്കമേഖലയായ സൗത്​ ചൈന കടലിൽ ചൈന സേനാവിന്യാസം വർധിപ്പിച്ചതും വലിയ Read more about അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ്​ യുദ്ധക്കപ്പൽ പിടിച്ചെടുത്തു[…]