രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു.

11;10 pm 16/12/2016 ന്യൂഡൽഹി: പെട്രോൾ ലിറ്ററിന് 2.21 രൂപയും ഡീസൽ ലിറ്ററിന് 1.79 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പൊതുമേഖലാ എണ്ണ കമ്പനികൾ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിൽ വിലയിലുണ്ടായ വർധനവാണ് എണ്ണ കമ്പനികളുടെ തീരുമാനത്തിന് പിന്നിൽ. കഴിഞ്ഞ നവംബറിൽ ഇന്ധന വില നേരിയ തോതിൽ വർധിപ്പിച്ചിരുന്നു. അതേസമയം, ഇന്ധന വില വര്‍ധിപ്പിച്ച സാഹചര്യത്തിൽ ബസ് നിരക്കുകള്‍ കൂട്ടേണ്ടിവരുമെന്ന് ബസ് ഉടമകളുടെ സംഘടനയായ ആൾ കേരളാ ബസ് Read more about രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു.[…]

നോട്ടുകൾ അസാധുവാക്കിയതിനെ ന്യായീകരിച്ച്​ ​​പ്രധാനമന്ത്രി നരേന്ദ്രമോദി.

06:17 pm 16_12/2016 ന്യൂഡൽഹി: 500,1000 രൂപ ​നോട്ടുകൾ അസാധുവാക്കിയതിനെ ന്യായീകരിച്ച്​ ​​പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1971 ൽ തന്നെ നോട്ട്​ അസാധുവാക്കൽ നടപ്പാക്കേണ്ടതായിരുന്നെന്ന്​ മോദി പറഞ്ഞു. വിരമിച്ച ​െഎ.എ.എസ്​ ഉദ്യോഗസ്ഥനായ മാധവ്​ ​​ഗോഡ്​​ബോലെയുടെ പുസ്​തകത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു മോദി കോൺഗ്രസിനെയും ഇന്ദിരാഗാന്ധിയെയും വിമർശിച്ചത്​. ‘പൂഴ്​ത്തി വച്ചിരിക്കുന്നതും അനധികൃതവുമായ സമ്പാദ്യങ്ങൾ തടയാൻ നോട്ട്​ അസാധുവാക്കണമെന്ന്​ അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി ചവാൻ നിർദേശിച്ചിരുന്നു. കോൺഗ്രസിന്​ ഇനിയും തെരഞ്ഞെടുപ്പ്​ നേരിടേണ്ടതാണെന്നായിരുന്നു ഇന്ദിരയുടെ മറുപടി. ഇത്​ മനസിലാക്കിയ ചവാൻ Read more about നോട്ടുകൾ അസാധുവാക്കിയതിനെ ന്യായീകരിച്ച്​ ​​പ്രധാനമന്ത്രി നരേന്ദ്രമോദി.[…]

സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പണം നൽകണമെന്ന് സുപ്രിംകോടതി.

04:56 pm 16/12/2016 ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്ന അതേ അനുപാതം സഹകരണ ബാങ്കുകളോടും വേണം. സഹകരണ ബാങ്കുകളുടേത് ഗുരുതര വിഷയമാണ്.എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. നോട്ട്നിരോധത്തെ ചോദ്യം ചെയ്ത് രാജ്യത്തെ വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹരജികളിലും വാദം കേൾക്കാൻ സുപ്രിംകോടതി പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ആഴ്ചയിൽ 24,000 രൂപ ഇടപാടുകാർക്ക് നൽകുമെന്ന വാഗ്ദാനം പാലിക്കാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. അവശ്യസേവനങ്ങൾക്ക് Read more about സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പണം നൽകണമെന്ന് സുപ്രിംകോടതി.[…]

സരിതക്കും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ

02:29 pm 16/12/2016 പെരുമ്പാവൂർ: സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ. പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരാണെന്നു പെരുമ്പാവൂർ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ കൂട്ടുപ്രതികളായ സീരിയല്‍ നടി ശാലുമേനോനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂരിലെ സജാദില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസിലെ മറ്റ് പ്രതികളായിരുന്ന ശാലുമേനോന്റെ അമ്മ കലാദേവി, ടീം സോളാറിലെ Read more about സരിതക്കും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ[…]

ബന്ധു നിയമന വിവാദത്തിൽ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻറ മൊഴി വിജിലൻസ് രേഖപ്പെടുത്തി

01:15 pm 16/12/2016 തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻറ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ഇന്നലെയാണ് വിജിലൻസ് മൊഴിയെടുത്തത്. ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ നിയമിക്കുന്നതിനായി താൻ കുറിപ്പ് നൽകിയിരുന്നു. എന്നാൽ യോഗ്യതയും മാനദ്ണ്ഡവും വെച്ചാണ് സുധീറിനെ നിർദേശിച്ചത്. ജയരാജനെ കൂടാതെ വ്യവസായ വകുപ്പ് സെക്രട്ടറി പോൾ ആൻറണിയുടെ മൊഴിയും എടുത്തിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ ഒാഫീസിന് നിയമന വിവാദവുമായി ബന്ധമില്ലെന്ന് നിലപാടിലാണ് വിജിലൻസ്. സുധീര്‍ നമ്പ്യാരെ Read more about ബന്ധു നിയമന വിവാദത്തിൽ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻറ മൊഴി വിജിലൻസ് രേഖപ്പെടുത്തി[…]

ശൈത്യകാല സമ്മേളനത്തിനായി ചേർന്ന രാജ്യ സഭ പിരിഞ്ഞു.

01:10 pm 16/12/2016 ന്യൂഡൽഹി: ശൈത്യകാല സമ്മേളനത്തിനായി ചേർന്ന രാജ്യ സഭ പിരിഞ്ഞു. 20 ദിവസത്തെ ശൈത്യകാല സമ്മേളനം തുടർച്ചയായ സഭാ സ്​തംഭനത്തിലൂടെയും നിരന്തര ബഹളത്തിലൂടെയുമാണ്​ കടന്നുപോയതെന്ന്​ രാജ്യസഭ ചെയർമാൻ ഹാമിദ്​ അൻസാരി പറഞ്ഞു. ചരമ കുറിപ്പുകൾ വായിക്കു​േമ്പാൾ മാത്രമാണ്​ സഭ ശാന്തമായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുദ്രാവാക്യം വിളിച്ച്​ സഭ സ്​തംഭിക്കുന്നവർക്കെതിരെയുള്ള നിയമനടപടി സ്ഥിരമായി അവഗണിക്കുകയാണ​ുണ്ടയത്​. നിർബന്ധമായും പാലിക്കേണ്ട പാർലമെൻറ്​ നടപടി ക്രമങ്ങൾ പോലും പ്രതിഷേധത്തെ തുടർന്ന്​ ഉപേക്ഷിക്കുകയാണുണ്ടായത്​. ഇത്​ പൊതുജന താൽപര്യമുള്ള വിഷയങ്ങൾ സഭയിൽ ചർച്ച Read more about ശൈത്യകാല സമ്മേളനത്തിനായി ചേർന്ന രാജ്യ സഭ പിരിഞ്ഞു.[…]

മോദിയുടെ വ്യക്തിപരമായി അഴിമതി വിവരം സഭക്കുള്ളില്‍ വെളിപ്പെടുത്താനാണ് ആഗ്രഹമെന്നാണ് രാഹുല്‍ ഗാന്ധി

08:10 am 16/12/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി അഴിമതി നടത്തിയ വിവരം തന്‍െറ പക്കലുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചെങ്കിലും ഉള്ളടക്കം പുറത്തുവരാനുള്ള സാധ്യത ഒരു ദിവസം പിന്നിട്ടപ്പോള്‍ മങ്ങി. പാര്‍ലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. അഴിമതി സഭക്കുള്ളില്‍ വെളിപ്പെടുത്താനാണ് ആഗ്രഹമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതിന് അനുകൂലമായ അന്തരീക്ഷം സഭയില്‍ ഇല്ല. അഴിമതി ആരോപണം ലോക്സഭയില്‍ ഉന്നയിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്‍െറ കാരണം ഇതിനിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. നിയമനടപടികളില്‍നിന്നുള്ള പരിരക്ഷ തന്നെ പ്രധാന കാരണം. Read more about മോദിയുടെ വ്യക്തിപരമായി അഴിമതി വിവരം സഭക്കുള്ളില്‍ വെളിപ്പെടുത്താനാണ് ആഗ്രഹമെന്നാണ് രാഹുല്‍ ഗാന്ധി[…]

ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

08:01 am 16/12/2016 ചെന്നൈ: കഫക്കെട്ടിനെതുടര്‍ന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ അല്‍വാര്‍ പേട്ടിലെ കാവേരി ആശുപത്രിയിലാണ് ചികിത്സതേടിയത്. പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലംചികിത്സയിലായിരുന്ന അദ്ദേഹത്തെ ഈ ആഴ്ച്ച ആദ്യമാണ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമത്തിലായിരുന്നു. വീണ്ടു കഫക്കെട്ട് കൂടിയതോടെയാണ് ആശുപത്രിയിലത്തെിച്ചത്. ദിവസവും കഴിക്കുന്ന മുരുന്നുകളില്‍ നിന്നും അലര്‍ജിയേറ്റ് ഒക്ടോബര്‍ 25ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. അന്നുമുതല്‍ സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു.

കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്കിലേക്ക്.

10:41 pm 15/12/2016 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു യൂനിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡിസംബര്‍ 21 മുതല്‍ പണിമുടക്കുമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ അറിയിച്ചു. ആറ് ശതമാനം ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്ക് നോട്ടീസ് ഡിപ്പോകളില്‍ നല്‍കികൊണ്ടിരിക്കുകയാണ്. ശമ്പള വിഷയത്തില്‍ എ.ഐ.ടി.യു.സിയുടെ യൂനിയനും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

അനുരാഗ് താക്കൂറിനെതിരെ നിശിത വിമർശുവമായി സുപ്രിംകോടതി

05:48 pm 15/12/2016 ന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെതിരെ നിശിത വിമർശുവമായി സുപ്രിംകോടതി. അനുരാഗ് താക്കൂർ കോടതിയിൽ കള്ളസത്യം പറഞ്ഞതായി പരമോന്നത കോടതി വ്യക്തമാക്കി. ജയിലിൽ പോകേണ്ടി വരുമെന്ന് സുപ്രീംകോടതി അനുരാഗ് താക്കൂറിന് മുന്നറിയിപ്പ് നൽകി. ഇയാളെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അമിക്കസ് ക്യൂറി കോടതിയിൽ ആവശ്യപ്പെട്ടു. പകരം സമിതിയെ നിയോഗിക്കണം. പാനൽ അംഗങ്ങളെ ഒരാഴ്ചക്കുള്ളിൽ നിർദേശിക്കാൻ ക്രിക്കറ്റ് ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. ബി.സി.സി.ഐയെ നിരീക്ഷിക്കാൻ ജി.കെ പിള്ളയുടെ നേതൃത്വത്തിൽ ഒറു സമിതി സ്ഥാപിക്കണമെന്നും Read more about അനുരാഗ് താക്കൂറിനെതിരെ നിശിത വിമർശുവമായി സുപ്രിംകോടതി[…]